25 വര്‍ഷത്തെ ഇടത് കുത്തക അവസാനിക്കുമോ; റാന്നിയില്‍ പ്രമോദ് നാരായണന് മുന്നില്‍ വന്‍ വെല്ലുവിളി
റാന്നി: തിരഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ചര്‍ച്ചാ വിഷയമായ മണ്ഡലമാണ് റാന്നി. കഴിഞ്ഞ അഞ്ച് തവണയായി വിജയിക്കുന്ന രാജു എബ്രഹാമിന് സിപിഎം വീണ്ടും ഒരു അവസരം നല്‍കുമോ, പകരക്കാരന്‍ വരുമോ, അതോ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുമോ എന്നതായിരുന്നു ചര്‍ച്ച വിഷയങ്ങള്‍. ഒടുവില്‍ രാജു എബ്രഹാമിന് ആറാമത് അവസരം നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ച സിപിഎം സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. അഡ്വ. പ്രമേദ് നാരായണനെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കും. എന്നാല്‍ മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫ് ഇത്തവണ വലിയ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന സൂചനയാണ് പുറത്ത് വരുന്നത്.
അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

സിറ്റിങ് സീറ്റ്
സിറ്റിങ് സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തില്‍ റാന്നിയിലെ സിപിഎം പ്രവര്‍ത്തകര്‍ വലിയ അമര്‍ഷത്തിലാണ്. കുറ്റ്യാടിയിലേത് പോരെ പ്രതിഷേധം തെരുവിലേക്ക് നീണ്ടില്ലെങ്കിലും സീറ്റ് വിട്ടുകൊടുത്തതിലെ അതൃപ്തി ഇതുവരെ അടങ്ങിയിട്ടില്ല. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പണിയെടുക്കാനില്ലെന്ന വികാരം പലരും സാമൂഹ്യ മാധ്യമങ്ങളിലൂടെ അടക്കം പങ്കുവെക്കുന്നുണ്ട്.

റാന്നി മണ്ഡലം
25 വര്‍ഷത്തോളമായി വിജയിക്കുന്ന മണ്ഡലമായ റാന്നി കേരള കോണ്‍ഗ്രസിലൂടെ നല്‍കിയതിലൂടെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന കാര്യം പരസ്യമായി പറയാന്‍ പോലും ചി പ്രവര്‍ത്തകര്‍ മടിക്കുന്നില്ല. മാനദണ്ഡം പാലിക്കുന്നതിന്‍റെ ഭാഗമായി രാജു എബ്രഹാമിനെ മാറ്റി നിര്‍ത്താനാണ് തീരുമാനമെങ്കിലും പകരം പാര്‍ട്ടി സ്ഥാനാര്‍ത്ഥി തന്നെ വരണമെന്നായിരുന്നു പ്രവര്‍ത്തകരുടെ വികാരം.

പ്രമോദ് നാരായണന്‍
എന്നാല്‍ സീറ്റ് വിട്ടുകൊടുക്കാനുള്ള തീരുമാനത്തില്‍ സിപിഎം ഉറച്ച് നിന്നതോടെ കേരള കോണ്‍ഗ്രസ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി പ്രമേദ് നാരായണനെ പ്രഖ്യാപിക്കുകയായിരുന്നു. മികച്ച നേതാവ് ആണെങ്കിലും റാന്നിയെന്ന മണ്ഡലമാണ് പ്രമോദ് നാരായണന് വെല്ലുവിളിയാവുന്നത്. മുന്‍പ് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയ നേതാവ് തന്നെ സ്ഥാനാര്‍ത്ഥിയായി വന്നത് സിപിഎം അനുഭാവികളെ കൂടുതല്‍ പ്രകോപിതരാക്കി.

എസ് എഫ് ഐയിലൂടെ
എസ് എഫ് ഐയിലൂടെ ഉയര്‍ന്ന് വന്ന പ്രമേദ് നാരായണന്‍ കോളേജ് യുണിയന്‍ ചെയര്‍മാനും സിപിഎം പ്രവര്‍ത്തകനുമൊക്കെയായിരുന്നു. പിന്നീട് സിപിഎമ്മില്‍ നിന്നും പുറത്തുപോയ ഒരു വ്യക്തി തന്നെ ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയായി എത്തുമ്പോള്‍ അവര്‍ക്ക് വേണ്ടിയാണ് സിപിഎം പ്രവര്‍ത്തിക്കേണ്ടി വരുന്നത്.

എല്‍ഡിഎഫിന് വലിയ വെല്ലുവിളി
കൂടാതെ മറ്റൊരു പ്രധാന പ്രതികൂല ഘടകം ജില്ലക്ക് പുറത്തുള്ള നേതാവാണ് എന്നതാണ്. പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ ഇടഞ്ഞ് നില്‍ക്കുന്നത് എല്‍ഡിഎഫിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ വലിയ ശ്രമങ്ങളാണ് നടത്തുന്നത്. ഇതിനായി ലോക്കല്‍ കമ്മറ്റികള്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

കേരള കോണ്‍ഗ്രസിലും
സിപിഎം പ്രവര്‍ത്തകരില്‍ മാത്രമല്ല കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പോലും പ്രമോദ് നാരായണന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അതൃപ്തിയുണ്ട്. പാര്‍ട്ടി പത്തനംതിട്ട ജില്ല പ്രസിഡന്‍റ് എന്‍എം രാജുവിനെ മത്സരിപ്പിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പാലായില്‍ എത്തി ജോസ് കെ മാണിയെ കണ്ടിരുന്നു.

പ്രാദേശിക വാദം
രാജുവിനെ അല്ലെങ്കില്‍ റാന്നി മണ്ഡലത്തില്‍ നിന്നുള്ള ഒരാളെ എന്നതായിരുന്നു ആവശ്യം. മണ്ഡലത്തില്‍ നിന്നുള്ള ഒരു നേതാവായാല്‍ ഇടഞ്ഞ് നില്‍ക്കുന്ന ഇടത് പ്രവര്‍ത്തകരെ പരമാവധി അനുനയിപ്പിക്കാന്‍ കഴിയുമെന്നായിരുന്നു അഭിപ്രായം. എന്നാല്‍ ഇതൊന്നും പാര്‍ട്ടി നേതൃത്വം പരിഗണിച്ചില്ല.
Recommended Video

യുഡിഎഫില്‍
എല്‍ഡിഎഫില്‍ ഇത്തരത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വലിയ പൊട്ടിത്തെറികള്‍ക്ക് വഴി വെച്ചത് തങ്ങള്‍ക്ക് ഗുണകരമാവുമെന്ന പ്രതീക്ഷയാണ് യുഡിഎഫ് പങ്കുവെക്കുന്നത്. റിങ്കു ചെറിയാനാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി കോണ്‍ഗ്രസിലും തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും നിലനില്‍ക്കുന്നുണ്ട്. റിങ്കു ചെറിയാനെതിരെയും മണ്ഡലത്തിലുടനീളം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
നടി മന്‍വിത കാമത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍












Click it and Unblock the Notifications