ആറന്‍മുളയില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയ വ്യക്തി കുഴഞ്ഞ് വീണ് മരിച്ചു
പത്തനംതിട്ട: പത്തനംതിട്ടയില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയ ആള്‍ കുഴഞ്ഞ് വീണ് മരിച്ചു. ആറന്‍മുള മണ്ഡലത്തിലാണ് സംഭവം. മണ്ഡലത്തിലെ 8 നമ്പർ ബൂത്തായ വള്ളംകുളം ഗവ.യുപി സ്കൂളില്‍ വോട്ട് ചെയ്യാൻ എത്തിയ ആൾ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ഗോപിനാഥ കുറുപ്പ് (65) ആണ് മരിച്ചത്. കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇയാള്‍ വോട്ട് രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം
അതേസമയം, സംസ്ഥാനത്ത് വോട്ടിങ് ആവേശ പൂര്‍വ്വം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 17 ശതമാനം വോട്ടിങ്ങാണ് ഇതുവരെ രേഖപ്പെടുത്തിയത്. നാട്ടിക മണ്ഡലത്തിലാണ് ഇതിനോടകം ഏറ്റവും കൂടുതല്‍ വോട്ടിങ് രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ 26.8 ശതമാനം വോട്ടുകളാണ് നാട്ടിക മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. പത്തനംതിട്ടയില്‍ 17.5 ശതമാനം പോളിങ്ങാണ് ഇതിനോടകം രേഖപ്പെടുത്തിയത്. കണ്ണൂരില്‍ 18.6 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയ ജില്ലയാണ് കണ്ണൂര്‍.

മുഖ്യമന്ത്രി ഉള്‍പ്പടേയുള്ള പ്രമുഖ നേതാക്കള്‍ എല്ലാം തന്നെ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. കേരളത്തിൽ യുഡിഎഫ് സർക്കാരുണ്ടാക്കുമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണമെങ്കില്‍ ജനം മൂന്നാം ബദല്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു കെ സുധാകരന്‍റെ പ്രതികരണം.
തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications