വിജയം ആവര്‍ത്തിക്കുമോ വീണ; യുഡിഎഫിന് തദ്ദേശം ആശ്വാസം; മണ്ഡല പരിചയം- ആറന്‍മുള
പത്തനംതിട്ട: ജില്ലയിലെ ഏറ്റവും വലിയ നിയമസഭ മണ്ഡലമാണ് ആറന്‍മുള. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലവും ഇത് തന്നെ. കോയിപ്രം, തോട്ടപ്പുഴശേരി, അയിരൂര്‍, ആറന്മുള, മെഴുവേലി, കുളനട, മുളക്കുഴ പഞ്ചായത്തുകളായിരുന്നു പഴയ ആറന്‍മുള മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. 2009 ലെ മണ്ഡല പുനഃനിര്‍ണ്ണയത്തില്‍ പഴയ മണ്ഡലത്തിലെ അയിരൂര്‍ പഞ്ചായത്ത് റാന്നി മണ്ഡലത്തിലേക്കും മുളക്കുഴ പഞ്ചായത്ത് ചെങ്ങന്നൂരിലേക്കും ചേര്‍ക്കപ്പെട്ടു.
അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

ആറന്‍മുള മണ്ഡലം
പുനഃനിര്‍ണ്ണയത്തോടെ ഇല്ലാതായ കല്ലൂപ്പാറ മണ്ഡലത്തിലെ ഇരവിപേരൂര്‍ പഞ്ചായത്ത്, പത്തനംതിട്ട നിയമസഭാ മണ്ഡലത്തിലെ കോഴഞ്ചേരി, മല്ലപ്പുഴശേരി, നാരങ്ങാനം, ഇലന്തൂര്‍, ഓമല്ലൂര്‍, ചെന്നീര്‍ക്കര പഞ്ചായത്തുകളും പത്തനംതിട്ട നഗരസഭയും ആറന്‍മുള മണ്ഡലത്തോട് ചേര്‍ക്കപ്പെട്ടു. ആകെ 12 പഞ്ചായത്തുകളും ഒരു നഗരസഭയും മണ്ഡലത്തില്‍ ഉള്‍പ്പെടുന്നു.

വീണ ജോര്‍ജിന്‍റെ വിജയം
കോണ്‍ഗ്രസിന് ശക്തമായ സ്വാധീനം ഉള്ള മണ്ഡലമാണെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വീണ ജോര്‍ജിലൂടെ മണ്ഡലം സിപിഎം പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ കെ ശിവദാസന്‍ നായരെ 7646 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു മാധ്യമപ്രവര്‍ത്തകയായ വീണ ജോര്‍ജ് ആറന്‍മുള മണ്ഡലത്തില്‍ നിന്നും വിജയിച്ചത്.

ആദ്യ തിരഞ്ഞെടുപ്പില്‍
1957 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ കെ ഗോപിനാഥ പിള്ളയായിരുന്നു മണ്ഡലത്തിലെ ആദ്യ വിജയി. 1960 ലും അദ്ദേഹം വിജയം തുടര്‍ന്നു. 1967 ല്‍ എഎസ്പി ടിക്കറ്റിലും 1970 ല്‍ സ്വതന്ത്രനായും പിഎന്‍ ചന്ദ്രസേനന്‍ വിജയിച്ചു. എന്നാല്‍ 1977 ല്‍ എംകെ ഹേമചന്ദ്രനിലൂടെ മണ്ഡലം കോണ്‍ഗ്രസ് തിരിച്ചു പിടിച്ചു.

കടമനിട്ടയുടെ വിജയം
1980 ലും 1982 ലും 1987 ലും കെകെ ശ്രീനിവാസനിലൂടെ കോണ്‍ഗ്രസ് മണ്ഡലം നിലനിര്‍ത്തി. 1991 ല്‍ എന്‍ഡിപിയിലെ ആര്‍ രാമചന്ദ്രന്‍ നായരായിരുന്നു വിജയി. എന്നാല്‍ 1996 ല്‍ സാഹിത്യകാരനായ കടമനിട്ടയെ സ്വതന്ത്രനാക്കി രംഗത്തിറിക്കി മണ്ഡലം ഇടത് മുന്നണി പിടിച്ചു. 2001 ല്‍ സരള ദേവിയിലൂടെ കോണ്‍ഗ്രസ് മണ്ഡലത്തില്‍ വിജയിച്ചു.

2006 ഉം 2011ഉം
2006 ല്‍ സിപിഎമ്മിലെ കെസി രാജഗോപാലും 2011 ല്‍ കോണ്‍ഗ്രസിലെ കെ ശിവദാസന്‍ നായരുമായിരുന്നു വിജയി. എന്നാല്‍ 2016 ലെ തിരഞ്ഞെടുപ്പില്‍ വീണ ജോര്‍ജിനോട് ശിവദാസന്‍ നായര്‍ പരാജയപ്പെട്ടു. ഇത്തവണയും ഇടതുപക്ഷം വീണ ജോര്‍ജിനെ തന്നെയാണ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നേരിയ ലീഡ് നേടാന്‍ യുഡിഎഫിന് സാധിച്ചിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍
പത്തനംതിട്ട നഗരസഭയും, ഇരവിപേരൂര്‍, മല്ലപ്പുഴശേരി, ചെന്നീര്‍ക്കര, മെഴുവേലി, നാരങ്ങാനം പഞ്ചായത്തുകളാണ് എല്‍ഡിഎഫ് ഭരിക്കുന്നത്. കോഴഞ്ചേരി, ആറന്മുള, കോയിപ്രം, ഇലന്തൂര്‍, ഓമല്ലൂര്‍ പഞ്ചായത്തുകള്‍ യുഡിഎഫും കുളനടയില്‍ ബിജെപിയും അധികാരത്തിലിരിക്കുന്നു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചപ്പോള്‍, ഇലന്തൂര്‍, പന്തളം ബ്ലോക്ക് പഞ്ചായത്തുകളുടെ ഭരണം എല്‍ഡിഎഫിനാണ്.
നടി മന്‍വിത കാമത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍












Click it and Unblock the Notifications