• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

റാന്നിയില്‍ സിപിഎം ഞെട്ടിക്കുമോ; വൈദികന്‍ സ്ഥാനാര്‍ത്ഥിയാവുമോ, തയ്യാറെന്ന് ഫാ മാത്യൂസ് വാഴക്കുന്നം

പത്തനംതിട്ട: യുഡിഎഫ് പാളയത്തില്‍ നിന്നും കേരള കോണ്‍ഗ്രസ് എം കൂടി മുന്നണി മാറിയെത്തിയതോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ വലിയ മുന്നേറ്റമാണ് ഇടത് മുന്നണി പ്രതീക്ഷിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയത്തും പത്തനംതിട്ടയിലും ഉണ്ടാക്കിയ മുന്നേറ്റവും പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. കോട്ടയം ജില്ലയില്‍ പാലാ ഉള്‍പ്പടെ കേരള കോണ്‍ഗ്രസിന് വിട്ടുകൊടുക്കേണ്ട സീറ്റുകളുടെ കാര്യത്തിലെ ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പത്തനംതിട്ടയിലും കേരള കോണ്‍ഗ്രസിന് നല്‍കേണ്ട സീറ്റിന്‍റെ കാര്യത്തില്‍ ഇരുപാര്‍ട്ടികള്‍ക്കിടയിലും അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചിരിന്നു. പത്തനംതിട്ടയില്‍ റാന്നിയാണ് കേരള കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു. എന്നാല്‍ സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ ഒരു സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയെ റാന്നിയില്‍ പാര്‍ട്ടി പരീക്ഷിച്ചേക്കുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

റാന്നി മണ്ഡലം

റാന്നി മണ്ഡലം

1996 മുതല്‍ രാജു എബ്രഹാമിലൂടെ സിപിഎം നിലനിര്‍ത്തുന്ന മണ്ഡലമാണ് റാന്നി. എതിരാളികള്‍ പലതും മാറിയെത്തിയെങ്കിലും 1996, 2001, 2006, 2011, 2016 വര്‍ഷങ്ങളില്‍ വിജയം രാജു എബ്രഹാമിനൊപ്പം നിന്നു. 2016 ല്‍ കോണ്‍ഗ്രസിലെ മറിയാമ്മ ചെറിയാനെതിരെ 14596 വോട്ടുകള്‍ക്കായിരുന്നു രാജു എബ്രഹാമിന്‍റെ വിജയം. അഞ്ച് തവണ വിജയിച്ച രാജു എബ്രഹാമിനെ സിപിഎം ഇത്തവണ മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ട് നേരത്തെ മുതല്‍ ഉണ്ടായിരുന്നു.

തിരുവല്ലയിലെ പ്രശ്നം

തിരുവല്ലയിലെ പ്രശ്നം

മുന്നണി മാറിയെത്തിയ കേരള കോണ്‍ഗ്രസ് എമ്മിന് റാന്നി സീറ്റ് വിട്ടുകൊടുത്തേക്കുമെന്ന സൂചനയും ഉണ്ടായിരുന്നു. യുഡിഎഫില്‍ ആയിരുന്നപ്പോള്‍ തിരുവല്ല സീറ്റിലാണ് പത്തനംതിട്ടയില്‍ കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്നത്. എല്‍ഡിഎഫില്‍ ജെഡിഎസിന്‍റെ സിറ്റിങ് സീറ്റാണ് തിരുവല്ല. ഇത് അവര്‍ കേരള കോണ്‍ഗ്രസിന് വിട്ടുകൊടുക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ റാന്നി ജോസ് പക്ഷത്തിന് നല്‍കാനായിരുന്നു നീക്കം.

കേരള കോണ്‍ഗ്രസ് വിജയം

കേരള കോണ്‍ഗ്രസ് വിജയം

മുമ്പ് കേരള കോണ്‍ഗ്രസ് വിജയിച്ച മണ്ഡലം കൂടിയാണ് റാന്നി. 1977ല്‍ കെഎ മാത്യൂവും 1987ല്‍ ഈപ്പന്‍ വര്‍ഗീസ് എന്നിവരാണ് വിജയിച്ചത്. മണ്ഡലത്തിലെ സാമുദായിക സമവാക്യം കൂടി ഒത്തുചേരുമ്പോള്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിക്ക് കൂടുതല്‍ വിജയ സാധ്യത ഉള്ളതായും വിലയിരുത്തപ്പെടുന്നു. എന്നാല്‍ രാജു എബ്രഹാമിനെ മാറ്റി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുന്നതിനെതിരെ സിപിഎമ്മിന് ഉള്ളില്‍ തന്നെയും എതിര്‍ വികാരം ശക്തമാണ്.

ആറന്‍മുളയില്‍ വീണ

ആറന്‍മുളയില്‍ വീണ

ആറന്‍മുളയില്‍ വീണ ജോര്‍ജും കോന്നിയില്‍ കെയു ജനീഷ് കുമാറും മത്സരത്തിന് ഉണ്ടാവുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. എന്നാല്‍ റാന്നിയില്‍ പുതിയ ഒരാള്‍ വരാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ലെന്നാണ് സിപിഎം നേതാക്കള്‍ തന്നെ വ്യക്തമാക്കുന്നത്. രാജു എബ്രാഹാമിന് മണ്ഡലത്തിലുള്ള സ്വാധീനം കണക്കിലെടുക്കുമ്പോള്‍ പുതിയമുഖത്തിന്റെ സാധ്യത പാര്‍ട്ടിയെ ആശങ്കയിലാക്കുന്നുണ്ട്.

ഫാ.മാത്യൂസ് വാഴക്കുന്നം

ഫാ.മാത്യൂസ് വാഴക്കുന്നം

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിക്കേയാണ് റാന്നിയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള ആഗ്രഹം വ്യക്തമാക്കി ഒരു ഓര്‍ത്തഡോക്സ് വൈദികന്‍ രംഗത്ത് എത്തുന്നത്. ഫാ.മാത്യൂസ് വാഴക്കുന്നം ആണ് റാന്നിയില്‍ മത്സരിക്കാനുള്ള ആഗ്രഹം വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളുള്ള പാര്‍ട്ടി വേദികളില്‍ ഒരു വൈദികന്‍ എന്നതിന് അപ്പുറത്ത് ഒരു സഖാവായി അറിയപ്പെടാന്‍ ഇഷ്ടമുണ്ടെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഞാന്‍ അവരില്‍ ഒരാളായി സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്ന ആളാണെന്നും അദ്ദേഹം പറയുന്നു.

 റാന്നിയില്‍ മത്സരിക്കണം

റാന്നിയില്‍ മത്സരിക്കണം

പാര്‍ട്ടിക്കാരാനായ ഒരാളാണ് ഞാന്‍. മത്സരിക്കുകയാണെങ്കില്‍ ഇടത് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി തന്നെ മത്സരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പാര്‍ട്ടി എടുക്കുന്ന തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരാളല്ല ഞാന്‍. തീര്‍ച്ചയായിട്ടും നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്ക് നന്മ ചെയ്യാനാണ് നാം ആഗ്രഹിക്കുക. അതുകൊണ്ട് റാന്നിയില്‍ തന്നെ മത്സരിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു.

മുമ്പും മത്സരിച്ചിട്ടുണ്ട്

മുമ്പും മത്സരിച്ചിട്ടുണ്ട്

പുറത്ത് നിന്ന് ഒരാള്‍ ഇങ്ങോട്ട് വരുമ്പോള്‍, അവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇപ്പോള്‍ ഈ നാട്ടിലെ ജനങ്ങലെ സേവിക്കാന്‍ ഒരു അവസരം ലഭിച്ചാല്‍ നഷ്ടപ്പെടുത്തേണ്ടതില്ലെന്നാണ് ഞാന്‍ കരുതുന്നത്. അവസരം വരുമോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. സഭയുടെ ഭാഗത്ത് നിന്ന് എതിര്‍പ്പുകള്‍ ഉണ്ടാവില്ല. മുമ്പ് തന്നെ എന്‍റെ സഭയിലെ ഒരു വൈദികന്‍ മുമ്പ് നിയമസഭയില്‍ മത്സരിച്ചിട്ടുണ്ട്.

ഫാദര്‍ മത്തായി നുറനാല്‍

ഫാദര്‍ മത്തായി നുറനാല്‍

2001 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്സ് സഭയിലെ വൈദികനായ ഫാദര്‍ മത്തായി നുറനാല്‍ ബത്തേരിയില്‍ ഇടതുപക്ഷത്തിന്‍റെ പിന്തുണയോടെ മത്സരിച്ചിരുന്നു. അദ്ദേഹത്തിനുള്ള അവകാശം തനിക്കും ഉണ്ട് എന്നതില്‍ തര്‍ക്കം ഉണ്ടാവേണ്ട കാര്യമില്ലെന്നും മാത്യൂസ് വാഴക്കുന്നം വ്യക്തമാക്കുന്നു. പള്ളിക്കുള്ളിലെ കാര്യം പള്ളിയിലും നാട്ടിലെ കാര്യം നാട്ടിലും എന്നും നമ്മള്‍ ഓര്‍ത്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

അടൂരും തിരുവല്ലയും

അടൂരും തിരുവല്ലയും

അതേസമയം, റാന്നി ഉള്‍പ്പടെ ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും വിജയം തുടരാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്. റാന്നി, കോന്നി, ആറന്‍മുള, തിരുവല്ല, അടൂര്‍ എന്നിങ്ങനെ 5 നിയമസഭാ മണ്ഡലങ്ങലാണ് പത്തനംതിട്ട ജില്ലയില്‍ ഉള്ളത്. ഇതില്‍ കോന്നി ഒഴികെ എല്ലാ മണ്ഡലങ്ങളിലും 2016 ല്‍ എല്‍ഡിഎഫിന് ആയിരുന്നു വിജയം. അടൂര്‍ പ്രകാശിലൂടെ കോന്നി മാത്രം യുഡിഎഫ് നിലനിര്‍ത്തി.

കോന്നിയും പിടിച്ചു

കോന്നിയും പിടിച്ചു

എന്നാല്‍ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ നിന്നും അടൂര്‍ പ്രകാശ് വിജയിച്ചതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോന്നിയും എല്‍ഡിഎഫ് പിടിച്ചു. ഇതോടെ ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളും ഇടതിന്‍റെ കയ്യിലായി. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ വരവോടെ തദ്ദേശ തിരഞ്ഞെടുപ്പിലും പത്തനംതിട്ടയില്‍ വലിയ മേല്‍ക്കൈ ഉണ്ടാക്കാന്‍ ഇടതുമുന്നണിക്ക് സാധിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് തുടരാന്‍ കഴിയുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ.

English summary
kerala assembly election 2021; If the CPM say yes will contest in Ranni: Fr Mathews vazhakkunnam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X