പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റാന്നി കൈവിടില്ല; മണ്ഡലം നിലനിർത്താൻ പുതിയ നീക്കവുമായി കേരള കോൺഗ്രസ്,വെള്ളാപ്പള്ളിയുമായി ചർച്ച?

Google Oneindia Malayalam News

പത്തനംതിട്ട; സിറ്റിംഗ് സീറ്റായ റാന്നി കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകാനുള്ള തീരുമാനത്തിനെതിരെ സിപിഎമ്മിൽ കടുത്ത അതൃപ്തിയാണ് ഉയരുന്നത്. ഭരണ തുടർച്ചയ്ക്ക് ഓരോ സീറ്റും നിർണായകമാണെന്നിരിക്കെ ഇത്തരമൊരു നീക്കം ഗരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് സിപിഎം നേതാക്കൾ നൽകുന്ന മുന്നറിയിപ്പ്.

അതേസമയം സീറ്റ് ലഭിച്ചതോടെ ഏത് വിധേനയും ഭരണം ഉറപ്പാക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് ജോസ് കെ മാണി വിഭാഗം. അപ്രതീക്ഷിത നീക്കത്തിനാണ് ജോസ് വിഭാഗം ഇവിടെ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.

തൃണമൂല്‍ മുന്‍ നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
NCP മൂന്ന് സീറ്റുകളിൽ മത്സരിക്കും : Minister A K Saseendran | Oneindia Malayalam

രാജു എബ്രഹാമിന്റെ റാന്നി

രാജു എബ്രഹാമിന്റെ റാന്നി

ഇടതുവലത് മുന്നണികളെ മാറി മാറി ജയിപ്പിച്ച ചരിത്രമാണ് റാന്നിക്ക്. 1996 ലാണ് മണ്ഡലം കൈവിടുമെന്ന ഘട്ടത്തിലാണ് നിലവിലെ സിറ്റിംഗ് എംഎൽഎ കൂടിയായ രാജു എബ്രഹാമിനെ സിപിഎം മത്സരിപ്പിക്കുന്നത്. ആദ്യ മത്സരത്തിൽ തന്നെ മികച്ച മുന്നേറ്റമായിരുന്നു രാജുകാഴ്ചവെച്ചത്. പിന്നീട് തുടർച്ചയായി അഞ്ച് തിരഞ്ഞെടുപ്പിലും സിപിഎമ്മിന് മണ്ഡലത്തിൽ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

മുന്നണി മാറ്റത്തോടെ

മുന്നണി മാറ്റത്തോടെ

റാന്നിയിലെ വിജയത്തിന് പിന്നിൽ രാജു എബ്രഹാം എന്ന നേതാവിന്റെ വ്യക്തിപ്രഭാവവും നിർണായകമായിരുന്നു. അതുകൊണ്ട് തന്നെ ഭരണതുടർച്ച നേടാനുള്ള ഈ പോരാട്ടത്തിൽ രാജുവിനെ തന്നെ ആറാമത്തെ പോരാട്ടത്തിന് സിപിഎം ഇറക്കിയേക്കുമെന്നായിരുന്നു പാർട്ടി പ്രവർത്തകരുടെ വിലയരുത്തൽ എന്നാൽ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസിന്റെ മുന്നണി മാറ്റത്തോടെ കാര്ങ്ങൾ പാടെ മാറി മറിഞ്ഞു.

എതിർപ്പുമായി ജില്ലാ ഘടകം

എതിർപ്പുമായി ജില്ലാ ഘടകം

സീറ്റിനായി ജോസ് പക്ഷം അവകാശം ഉന്നയിച്ചു. സ്വന്തം തട്ടകമായ തിരുവല്ല ജനതാദൾ (എസ്) എസിന്‌റെ സീറ്റായതിനാലാണ് റാന്നിയ്ക്കായി കേരള കോൺഗ്രസ് എം നിലയുറച്ചത്. മണ്ഡലം വിട്ടുനൽകാമെന്ന നിലപാടായിരുന്നു സിപിഎം തുടക്കത്തിൽ സ്വീകരിച്ചിരുന്നതെങ്കിലും ഇതിനെതിരെ ജില്ലാ ഘടകം രംഗത്തെത്തി.എന്നാൽ നീണ്ട ചർച്ചകൾക്ക് ഒടുവിൽ കേരള കോൺഗ്രസിന് തന്നെ മണ്ഡലം വിട്ടുനൽകാൻ സിപിഎം തിരുമാനിക്കുകയായിരുന്നു.

സിപിഎമ്മിൽ അതൃപ്തി

സിപിഎമ്മിൽ അതൃപ്തി


സീറ്റ് വിട്ടുകൊടുത്ത നടപടിയ്ക്കെതിരെ സിപിഎമ്മിൽ അതൃപ്തി പുകയുകയാണ്. ഇതോടെ മണ്ഡലം നിലനിർത്തുകയെന്നത് ജോസ് പക്ഷത്തെ സംബന്ധിച്ച് അഭിമാന പ്രശ്നമായിരിക്കുകയാണ്. നേരത്തേ കേരള കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിച്ച് വിജയിച്ച മണ്ഡലത്തിൽ ഇക്കുറി കാര്യങ്ങൾ അനുകൂലമാണെന്ന വിലയിരുത്തലിലാണ് ജോസ് പക്ഷം.തദ്ദേശ കണക്കുകളും അനുകൂലമാണ്.

വിജയിക്കാനുള്ള സാധ്യത

വിജയിക്കാനുള്ള സാധ്യത

അതുകൊണ്ട് തന്നെ എങ്ങനേയും വിജയിക്കാനുള്ള സാധ്യതകളാണ് ജോസ് വിഭാഗം തേടുന്നത്. ശക്തമായ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാണ് പാർട്ടി നീക്കം. ഇതിനായി ഇന്ന് മണ്ഡലം ഭാരവാഹികളുടെയും പത്തനംതിട്ടയിൽ നിന്നുള്ള സംസ്ഥാന നേതാക്കളുടെയും പ്രത്യേക യോഗം ജോസ് കെ മാണി പാലായിൽ വിളിച്ച് ചേർത്തിരുന്നു.

പരിഗണിക്കുന്നത്

പരിഗണിക്കുന്നത്

ജില്ലാ പ്രസിഡന്റ് എൻ രാജുവിനെ മത്സരിപ്പിക്കണമെന്നതായിരുന്നു പാർട്ടിയിൽ തുടക്കം മുതലുള്ള ചർച്ചകളെങ്കിലും രാജുവിനോട് സിപിഎമ്മിന് താത്പര്യമില്ല. ഇതോടെ റാന്നിയിൽ സ്വാധീനമുള്ള എസ്എൻഡിപി സമുദായാംഗത്തിനെ സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യത പരിശോധിക്കുകയാണ് കേരള കോൺഗ്രസ്.

ചർച്ച നടത്തിയെന്ന്

ചർച്ച നടത്തിയെന്ന്

ഇത് സംബന്ധിച്ച് എസ്എൻഡിപി യോഗം നേതാവ് വെള്ളാപ്പള്ളി നടേശനുമായി ജോസ് വിഭാഗം ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. സമുദായാംഗമായ മുൻ എസ്എൻഡിപി നേതാവിനെയാണ് ആലോചിക്കുന്നത്രേ. എസ്എൻഡിപി യോഗത്തിനും ഇതിനോട് അനുകൂല നിലപാടാണ്. സംസ്ഥാന സമിതി അംഗം മനോജ് മാത്യുവിൻ്റെ പേരും പരിഗണനാ പട്ടികയിലുണ്ട്.

ഹോട്ട് ലുക്കിൽ നടി നിഖിത ശർമ്മയുടെ ചിത്രങ്ങൾ വൈറൽ

'എന്നെ സ്നേഹിക്കുന്നവർ സജീവമായി രംഗത്തിറങ്ങണം'..പിജെ ആർമിയെ തള്ളി പി ജയരാജൻ,'നിയമനടപടി സ്വീകരിക്കും''എന്നെ സ്നേഹിക്കുന്നവർ സജീവമായി രംഗത്തിറങ്ങണം'..പിജെ ആർമിയെ തള്ളി പി ജയരാജൻ,'നിയമനടപടി സ്വീകരിക്കും'

English summary
kerala assembly election 2021; Jose k mani faction may contest new face in ranni
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X