Get Updates
Get notified of breaking news, exclusive insights, and must-see stories!

കോന്നി പിടിക്കാന്‍ വീണ്ടും കെ സുരേന്ദ്രന്‍, പാലക്കാട് ഈ ശ്രീധരന്‍; ബിജെപിയുടെ സാധ്യത പട്ടിക ഇങ്ങനെ

തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. അതിനാല്‍ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും അതീവ ശ്രദ്ധയാണ് പാര്‍ട്ടിയുടെ സംസ്ഥാന-കേന്ദ്ര നേതൃത്വത്തങ്ങല്‍ സ്വീകരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായെങ്കിലും വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്‍റെ കൂടി പട്ടിക വന്നതിന് ശേഷം പ്രഖ്യാപനം നടത്താനാണ് ബിജെപിയുടെ തീരുമാനം. നേമത്ത് കോണ്‍ഗ്രസ് ശക്തനായ സ്ഥാര്‍ത്ഥിയെ രംഗത്ത് ഇറക്കിയാല്‍ നിലവില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേരുകളില്‍ ചില മാറ്റങ്ങളും പ്രതീക്ഷിച്ച് കൂടായ്കയില്ല.

നന്ദിഗ്രാമില്‍ ആക്രമണശ്രമത്തിനിടെ പരിക്കേറ്റ് മമതാ ബാനര്‍ജി, ചിത്രങ്ങള്‍ കാണാം

സുരേഷ് ഗോപി വേണം

സുരേഷ് ഗോപി വേണം

കെ സുരേന്ദ്രന്‍ ഉള്‍പ്പടെ മുതിര്‍ന്ന നേതാക്കള്‍ എല്ലാം മത്സര രംഗത്ത് ഉണ്ടാവണമെന്നാണ് കേന്ദ്ര നിര്‍ദേശം. ഷൂട്ടിങ് തിരക്കുകള്‍ പറഞ്ഞ് സുരേഷ് ഗോപി മത്സര രംഗത്ത് നിന്ന് പിന്‍വാങ്ങിയെങ്കിലും മത്സരിക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം ശക്തമാക്കിയിട്ടുണ്ട് . എ പ്ലസ് സീറ്റായ തൃശൂരില്‍ മത്സരിക്കണമെന്നാണ് സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കഴക്കൂട്ടം മണ്ഡലത്തില്‍

കഴക്കൂട്ടം മണ്ഡലത്തില്‍

തിരുവനന്തപുരം മണ്ഡലത്തിലും സുരേഷ് ഗോപിയുടെ പേരുണ്ട്. കഴക്കൂട്ടം മണ്ഡലത്തിന്റെ പട്ടികയില്‍ വി. മുരളീധരനും തിരുവനന്തപുരത്ത ്സുരേഷ് ഗോപിയും അടങ്ങുന്ന പട്ടികയാണ് ബിജെപി സംസ്ഥാന തിര‍ഞ്ഞെടുപ്പ് സമിതി പാര്‍ലമെന്ററി ബോര്‍ഡിന് അയച്ചത്. കെ സുരേന്ദ്രന്‍ എവിടെ മത്സരിക്കുമെന്ന കാര്യവും സജീവ ചര്‍ച്ചാ വിഷയമാണ്.

മഞ്ചേശ്വരത്ത്

മഞ്ചേശ്വരത്ത്

സുരേന്ദ്രനായി അഞ്ച് ജില്ലാ കമ്മറ്റികള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. മഞ്ചേശ്വരം ആണ് ഇതില്‍ പ്രധാനം. എന്നാല്‍ മഞ്ചേശ്വരത്ത് ജില്ലയില്‍ നിന്ന് തന്നെയുള്ള സ്ഥാനാര്‍ത്ഥിക്ക് നറുക്ക് വീഴാനാണ് സാധ്യത. എതിരാളികളുടെ പൂര്‍ണ്ണ ചിത്രം അറിഞ്ഞതിന് ശേഷം മാത്രമാവും ഇവിടെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാവുക. രണ്ട് പേരുകള്‍ ഇപ്പോള്‍ തന്നെ സജീവമാണ്.

കോന്നി

കോന്നി


കെ സുരേന്ദ്രന്‍ മത്സരിക്കാന്‍ ഏറ്റവും സാധ്യതയുള്ള മണ്ഡലം പത്തനംതിട്ട ജില്ലയിലെ കോന്നിയാണ്. 2019 ലെ ഉപതിരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിച്ചിരുന്നു. മണ്ഡലത്തില്‍ വലിയ തോതില്‍ വോട്ട് വര്‍ധിപ്പിക്കാന്‍ സാധിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ നിന്നും മത്സരിച്ച കെ സുരേന്ദ്രന്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

ശബരിമല വിഷയം

ശബരിമല വിഷയം


കോന്നിയിലെ സുരേന്ദ്രന്‍റെ മത്സരം ശബരിമല വിഷയം സജീവ ചര്‍ച്ചാ വിഷയമാക്കുന്നതില്‍ സഹായകരമാവുമെന്നും ബിജെപി നേതൃത്വം കരുതുന്നു. സിറ്റിങ് എംഎല്‍എ കെയു ജനീഷ് കുമാറാണ് സിപിഎമ്മിന് വേണ്ടി ഇത്തവണയും മത്സരിക്കുന്നത്. യുഡിഎഫില്‍ സീറ്റ് തര്‍ക്കം ശക്തമാണ്. റോബിന്‍ പീറ്ററിനെ മത്സരിപ്പിക്കാനുള്ള അടൂര്‍ പ്രകാശിന്‍റെ നീക്കത്തില്‍ പ്രതിഷേധം ശക്തമാണ്.

നേമത്ത് കുമ്മനം

നേമത്ത് കുമ്മനം

നേമത്ത് കുമ്മനം രാജശേഖരന് തന്നെയാണ് ഏറ്റവും സാധ്യത. കെ മുരളധീരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എത്തിയാല്‍ ഇതില്‍ ചില മാറ്റങ്ങള്‍ ഉണ്ടായിക്കൂടായ്കയില്ല. കാട്ടാക്കടയില്‍ പി.കെ. കൃഷ്ണദാസ്, പാറശ്ശാലയില്‍ കരമന ജയന്‍ എന്നിവര്‍ക്ക് മാറ്റമുണ്ടാകില്ല. ശോഭാ സുരേന്ദ്രന് ഇത്തവണ സീറ്റ് ഉണ്ടാവില്ലെന്നാണ് സൂചന. മത്സരിക്കാനില്ലെന്ന് അവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പാലക്കാട് മണ്ഡലത്തില്‍

പാലക്കാട് മണ്ഡലത്തില്‍

പാര്‍ട്ടി വിജയ സാധ്യത കല്‍പ്പിക്കുന്ന പാലക്കാട് മണ്ഡലത്തില്‍ ഈ ശ്രീധരന്‍ ആവും സ്ഥാനാര്‍ത്ഥി. തൃശൂരിൽ വച്ച് നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം പാലക്കാട് മത്സരിക്കാൻ ഇ ശ്രീധരൻ്റെ പേര് നിർദ്ദേശിക്കുകയായിരുന്നു. സംസ്ഥാന നേതൃത്വത്തിൻ്റെ ശുപാർശ കേന്ദ്രത്തിനു കൈമാറി. കേന്ദ്രത്തിന്‍റെ കൂടി തീരുമാനം വരുന്നതോടെ ശ്രീധരന്‍ നാളെ മണ്ഡലത്തില്‍ പ്രചാരണം തുടങ്ങിയേക്കും.

എംടി രമേശ്

എംടി രമേശ്

കെ എസ് രാധാകൃഷ്ണൻ തൃപ്പൂണിത്തുറയിൽ മത്സരിക്കും. എംടി രമേശ് കോഴിക്കോട് നോര്‍ത്തിലാണ് ജനവിധി തേടുന്നത്. വട്ടിയൂര്‍ക്കാവില്‍ തുടക്കം മുതല്‍ പരിഗണനയിലുള്ള ഒരു പേര് വിവി രാജേഷിന്‍റേതാണ്. കഴക്കൂട്ടത്ത് കേന്ദ്ര മന്ത്രി വി മുരളീധരനാണ് മുന്‍തൂക്കം. മുരളീധരന്‍ മത്സരിക്കുന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം കൂടി വരേണ്ടതുണ്ട്.

Recommended Video

cmsvideo
    മലപ്പുറത്ത് വിപി സാനു വീണ്ടും ഇറങ്ങും | Oneindia Malayalam
    അവസാന വട്ട ചര്‍ച്ചകള്‍

    അവസാന വട്ട ചര്‍ച്ചകള്‍

    ഒരോ മണ്ഡലത്തിലും ഒന്ന് മുതൽ മൂന്ന് പേരടങ്ങുന്ന പാനലിനാകും രൂപം നൽകുക. പട്ടിക തയ്യാറാക്കിയതിന് ശേഷം അതുമായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള മുതര്‍ന്ന നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ കാണാന്‍ ദില്ലിയിലേക്ക് പോവും. അവസാന വട്ട ചര്‍ച്ചകള്‍ അവിടെ നടക്കും. അതിന് ശേഷം പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്ന് രണ്ട് ദിവസത്തിനകം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തും

    നടി എസ്തര്‍ അനിലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+