ശബരിമലയെ തകർക്കാനുള്ള നീക്കം തുടരുകയാണെങ്കിൽ വീണ്ടും പ്രക്ഷോഭം തുടങ്ങും: കെ സുരേന്ദ്രന്‍
പത്തനംതിട്ട: ശബരിരിമലയിൽ യുവതീ പ്രവേശനമാവാം എന്ന ഇടതുസർക്കാരിൻ്റെ സത്യവാങ്ങ്മൂലം തിരുത്തില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ നിലപാട് ശബരിമലയെ വീണ്ടും കലാപഭൂമിയാക്കുമെന്ന് കോന്നി നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് പര്യടനത്തിൻ്റെ ഭാഗമായി നരിയാപുരത്ത് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയെ തകർക്കാനുള്ള നീക്കം സിപിഎം തുടരുകയാണെങ്കിൽ വീണ്ടും പ്രക്ഷോഭം തുടങ്ങും. വിശ്വാസികൾക്ക് വേണ്ടി വീണ്ടും മുമ്പിൽ നിന്നും സമരം ചെയ്യാൻ തയ്യാറാണ്. എൻഡിഎ സർക്കാർ അധികാരത്തിലേറിയാൽ രാഷ്ട്രീയക്കാരിൽ നിന്നും ശബരിമലയെ മോചിപ്പിക്കും. നിയമസഭ തിരഞ്ഞെടുപ്പടുത്തതോടെ ശബരിമലയെ വീണ്ടും കുരുതിക്കളമാക്കാനാണ് പിണറായിയും കൂട്ടരും ശ്രമിക്കുകയാണ്. . മന്ത്രി കടകംപള്ളി സുരേന്ദ്രനും മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ശബരിമലയെ വീണ്ടും അപമാനിക്കുകയാണ്.

Recommended Video

ലോക്സഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും നിങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ എന്തെല്ലാം വാഗ്ദാനങ്ങളായിരുന്നു എൽഎഡിഎഫ് തന്നത്? ഒന്നരവർഷക്കാലമായി വാഗ്ദാനങ്ങൾ ഒന്നും പാലിക്കാതെ അവർ ജനങ്ങളെ പറ്റിച്ചു. 23 വർഷക്കാലം ഭരിച്ച യുഡിഎഫും കോന്നിക്ക് വേണ്ടി ഒന്നും ചെയ്തില്ല. ബിജെപി ജയിച്ചാൽ നരേന്ദ്രമോദി സർക്കാരിൻ്റെ പിന്തുണയോടെ കോന്നിയെ മികച്ച മണ്ഡലമാക്കി മാറ്റും. കേന്ദ്ര പദ്ധതികൾ കോന്നിയിലെ ജനങ്ങളിൽ എത്തിക്കുന്നതിനായിരിക്കും വിജയിച്ചാൽ ആദ്യം ശ്രമിക്കുകയെന്നും സുരേന്ദ്രൻ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി അസമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം
അതേസമയം, ഹിന്ദുധർമ്മത്തിൽ പ്രാവീണ്യമുള്ളവരാണ് യുവതീപ്രവേശത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത് എന്ന് സത്യവാങ്മൂലത്തില്‍ ഉണ്ടെന്നുള്ളത് എല്ലാവരും ഒര്‍മ്മിക്കണമെന്നായിരുന്നു കാനം രാജേന്ദ്രന്‍ പറഞ്ഞത്.
200 മില്യണ്‍ ഡോളർ കയ്യകലത്ത്; ഇന്ത്യയിലിരുന്ന് കളിക്കാം പവർബോൾ ജാക്ക്പോട്ട് - അറിയേണ്ടതെല്ലാം
ഗ്ലാമറസ് ലുക്കിൽ ജിനാൽ ജോഷി- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications