പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവല്ലയില്‍ യുഡിഎഫിന് ആര്? 2014ല്‍ തീരുമാനിച്ചതെന്ന് വിക്ടര്‍ ടി തോമസ്, പിന്നെ പുതുശേരിയും കോണ്‍ഗ്രസും

Google Oneindia Malayalam News

പത്തനംതിട്ട: തിരുവല്ല നിയമസഭാ സീറ്റില്‍ സ്ഥാനാര്‍ഥികള്‍ ആരൊക്കെ എന്ന ചര്‍ച്ച അന്തിമ ഘട്ടത്തില്‍. എല്‍ഡിഎഫിന് വേണ്ടി ജെഡിഎസ് നേതാവ് മാത്യു ടി തോമസ് തന്നെയാണ് മല്‍സരിക്കുക. ഇക്കാര്യം എല്‍ഡിഎഫില്‍ തീരുമാനമായി എന്നാണ് വിവരം. അതേസമയം, യുഡിഎഫില്‍ കാര്യങ്ങള്‍ മറിച്ചാണ്. സീറ്റിന് അവകാശവാദമുന്നയിച്ച് കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും രംഗത്തുണ്ട്. കേരള കോണ്‍ഗ്രസില്‍ തന്നെ രണ്ടുപേരാണ് റെഡിയായിരിക്കുന്നത്. ഇതില്‍ ആര്‍ക്ക് സീറ്റ് കിട്ടുമെന്ന കാര്യം അവ്യക്തമാണ്. കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന് കൊറോണ ബാധിച്ചതോടെ സീറ്റ് ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു.യുഡിഎഫില്‍ സാധ്യതകള്‍ ഇങ്ങനെയാണ്...

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

എല്‍ഡിഎഫില്‍ സംശമയില്ല

എല്‍ഡിഎഫില്‍ സംശമയില്ല

2016ല്‍ ജെഡിഎസ് നേതാവ് മാത്യു ടി തോമസും കേരള കോണ്‍ഗ്രസ് നേതാവ് ജോസഫ് എം പുതുശേരിയുമാണ് ഏറ്റുമുട്ടിയത്. വിജയം മാത്യു ടി തോമസിനായിരുന്നു. 41 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാണ് അദ്ദേഹം ജയിച്ചത്. ഇത്തവണ സ്ഥാനാര്‍ഥിയെ മാറ്റേണ്ട ആവശ്യമില്ല എന്നാണ് ജെഡിഎസ് നേതാക്കള്‍ പറയുന്നത്. അതേസമയം, കേരള കോണ്‍ഗ്രസ് ജോസ് പക്ഷം

യുഡിഎഫില്‍ മൂന്നുപേര്‍

യുഡിഎഫില്‍ മൂന്നുപേര്‍

എല്‍ഡിഎഫിലെ കാര്യങ്ങള്‍ തീരുമാനമായിക്കഴിഞ്ഞു. എന്നാല്‍ യുഡിഎഫില്‍ മറിച്ചാണ് കാര്യങ്ങള്‍. സീറ്റിന് അവകാശവാദമുന്നയിച്ച് മൂന്ന് പേരാണുള്ളത്. കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷത്തെ രണ്ടുപേരും പിന്നെ കോണ്‍ഗ്രസും. തിരുവല്ല തന്റെ സീറ്റാണെന്ന് കേരള കോണ്‍ഗ്രസ് നേതാവും യുഡിഎഫ് ജില്ലാ അധ്യക്ഷനുമായ വിക്ടര്‍ ടി തോമസ് പറയുന്നു.

കെഎം മാണി തന്ന വാക്ക്

കെഎം മാണി തന്ന വാക്ക്

2016ല്‍ തിരുവല്ലയില്‍ സ്ഥാനാര്‍ഥിയായത് ജോസഫ് എം പുതുശേരിയാണ്. വിക്ടര്‍ ടി തോമസ് ആയിരുന്നു ആദ്യം ചര്‍ച്ചയിലുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് നടന്ന ചര്‍ച്ചകളില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. ജോസഫ് എം പുതുശേരി മല്‍സരിക്കട്ടെ എന്ന് ഒടുവില്‍ തീരുമാനമായി. പക്ഷേ, കെഎം മാണി അന്ന് തന്നെ തനിക്ക് വാക്ക് തന്നിരുന്നു എന്ന് വിക്ടര്‍ ടി തോമസ് പറയുന്നു.

വിക്ടര്‍ ടി തോമസ് പറയുന്നത്

വിക്ടര്‍ ടി തോമസ് പറയുന്നത്

തിരുവല്ല തന്റെ സീറ്റാണ് എന്നാണ് വിക്ടര്‍ ടി തോമസിന്റെ വാദം. അവിഭക്ത കേരള കോണ്‍ഗ്രസിന്റെ കാലത്ത് എല്ലാ നേതാക്കളും ഒരുമിച്ച് തീരുമാനിച്ചതാണ് തിരുവല്ലയില്‍ തന്നെ മല്‍സരിപ്പിക്കാമെന്ന്. അന്ന് ചില ധാരണകളുടെ പുറത്ത് വിട്ടുകൊടുത്തു. 2021ല്‍ തന്നെ മല്‍സരിപ്പിക്കുമെന്ന് അന്ന് തന്നെ ഉറപ്പ് നല്‍കിയതാണെന്നും വിക്ടര്‍ ടി തോമസ് പറയുന്നു.

പുതുശേരിയെ കൈവിടില്ല

പുതുശേരിയെ കൈവിടില്ല

ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലേക്ക് പോയ വേളയില്‍ ആദ്യം കൂടെയുണ്ടായിരുന്ന വ്യക്തിയാണ് ജോസഫ് എം പുതുശേരി. പിജെ ജോസഫുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അധികം വൈകാതെ അദ്ദേഹം യുഡിഎഫില്‍ തന്നെ നിലയുറപ്പിച്ചത്. അതുകൊണ്ടുതന്നെ ജോസഫ് എം പുതുശേരിക്കാണ് തിരുവല്ലയില്‍ സാധ്യത എന്നും കേള്‍ക്കുന്നു.

കോണ്‍ഗ്രസിന്റെ ആവശ്യം

കോണ്‍ഗ്രസിന്റെ ആവശ്യം

കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത് മറ്റൊന്നാണ്. കേരള കോണ്‍ഗ്രസ് വിഘടിച്ചതോടെ അവരുടെ ശക്തി കുറഞ്ഞു. ഒന്നിച്ച് നിന്നിട്ടും 2016ല്‍ തിരുവല്ലയില്‍ ജയിക്കാന്‍ കേരള കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം. ശക്തനായ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിച്ചാല്‍ ജയം ഉറപ്പാണെന്നും കോണ്‍ഗ്രസ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ കോട്ടയം വിഭജനം ഇങ്ങനെ; 2 സീറ്റ് ഏതൊക്കെ? പിജെ ജോസഫിന് കൊറോണ, ചര്‍ച്ചകള്‍ മന്ദഗതിയില്‍കോണ്‍ഗ്രസിന്റെ കോട്ടയം വിഭജനം ഇങ്ങനെ; 2 സീറ്റ് ഏതൊക്കെ? പിജെ ജോസഫിന് കൊറോണ, ചര്‍ച്ചകള്‍ മന്ദഗതിയില്‍

സിപിഎം ഓഫീസ് ബിജെപി ഓഫീസാക്കി; ചെഗുവേരയുടെ ചിത്രം മായ്ച് താമര വരച്ചു, സിപിഎം പറയുന്നത്...

ജിനൽ ജോഷിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
വട്ടിയൂർക്കാവിൽ വീണയോ?

English summary
Kerala Assembly Election 2021: Kerala Congress leader Victor T Thomas says Thiruvalla seat his own
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X