• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോട്ട തിരികെ പിടിക്കാന്‍ ഉമ്മന്‍ചാണ്ടിയെത്തി; പത്തനംതിട്ടയിലെ 5 മണ്ഡലങ്ങളും വിജയിക്കാന്‍ കോണ്‍ഗ്രസ്

പത്തനംതിട്ട: സംസ്ഥാന രാഷ്ട്രീയം ഇടതും വലതും മാറി ചുവടുറപ്പിച്ചെങ്കിലും എക്കാലത്തും യുഡിഎഫിന് ഒപ്പം അടിയുറച്ച് നിന്ന ജില്ലയായിരുന്നു പത്തനംതിട്ട. ആദ്യം റാന്നിയും പിന്നീട് കഴിഞ്ഞ മൂന്ന് തവണയായി തിരുവല്ലയും ഇടതുപക്ഷം പിടിച്ചപ്പോഴും പത്തനംതിട്ടയിലെ മറ്റ് മണ്ഡലങ്ങള്‍ യുഡിഎഫിനൊപ്പം അടിയുറച്ച് നിന്നിരുന്നു. എന്നാല്‍ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പത്തനംതിട്ടയില്‍ യുഡിഎഫിന് വലിയ തിരിച്ചടിയായിരുന്നു നല്‍കിയത്. ആകെയുള്ള അഞ്ചില്‍ നാല് മണ്ഡലങ്ങലും ഇടതുപക്ഷം പിടിച്ചു. ആകെയുണ്ടായിരുന്ന കോന്നി കൂടി ഉപതിരഞ്ഞെടുപ്പില്‍ നഷ്ടമായതോടെ പത്തനംതിട്ടയില്‍ യുഡിഎഫ് സംപൂജ്യരായി. ഈ സാഹചര്യത്തിലാണ് വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഉമ്മന്‍ചാണ്ടി തന്നെ പത്തനംതിട്ട ജില്ലയില്‍ എത്തിയത്.

കര്‍ഷകര്‍ക്ക് ആവേശമായി രാഹുല്‍ ഗാന്ധി; അജ്മീറില്‍ നടന്ന റാലിയുടെ ചിത്രങ്ങള്‍

പത്തനംതിട്ടയിലെ കരുത്ത്

പത്തനംതിട്ടയിലെ കരുത്ത്

പത്തനംതിട്ട ജില്ലയിലെ കരുത്ത് തിരിച്ച് പിടിക്കാന്‍ ഉചിതമായ രാഷ്ട്രീയ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നാണ് ജില്ലാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയത്. സിറ്റിങ് സീറ്റായ കോന്നി ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പിടിച്ചത് അപ്രതീക്ഷിതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചാല്‍ പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളും പിടിക്കാന്‍ സാധിക്കുമെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

യുഡിഎഫിന്‍റെ വിജയം

യുഡിഎഫിന്‍റെ വിജയം

മാണി സി കാപ്പന്‍റെ കടന്നുവരവ് യുഡിഎഫിന് ഗുണകരമാണ്. ഇതോടെ പാലാ സീറ്റില്‍ യുഡിഎഫിന്‍റെ വിജയം ഉറപ്പിച്ചിരിക്കുകയാണ്. ഭരണം തിരിച്ച് പിടിക്കുമെന്ന തികഞ്ഞ ആത്മ വിശ്വാസത്തോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസും യുഡിഎഫും രംഗത്ത് ഇറങ്ങുന്നത്. വനിതകള്‍ക്കം പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും സ്ഥാനാര്‍ത്ഥിത്വത്തില്‍ അവസരം ലഭിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍

പിന്‍വാതില്‍ നിയമനം ഉള്‍പ്പടേയുള്ള ജനദ്രോഹ നിലപാടെടുക്കുന്ന പിണറായി വിജയന്‍ സര്‍ക്കാറിനെതിരായ വിധിയെഴുത്താണ് ഈ തിരഞ്ഞെടുപ്പ്. തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലത്തില്‍ നിരാശപ്പെടേണ്ടതില്ല. തദ്ദേശ തിരഞ്ഞെടുപ്പിലും മുന്നണിക്ക് വലിയ തിരിച്ചടിയുണ്ടായിട്ടില്ലെന്നതാണ് സത്യം. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും അനുകൂലമായ ജനവിധിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു

ആറന്‍മുളയും അടൂരൂം

ആറന്‍മുളയും അടൂരൂം

സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ആരംഭിച്ചില്ലെങ്കിലും ജില്ലാ നേതാക്കള്‍ ചില അഭിപ്രായങ്ങള്‍ ഉമ്മന്‍ചാണ്ടിക്ക് മുമ്പാകെ വെച്ചതായി സൂചനയുണ്ട്. യുഡിഎഫില്‍ കോന്നി, ആറന്‍മുള, അടൂര്‍, റാന്നി മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസാണ്. തിരുവല്ലയില്‍ കേരള കോണ്‍ഗ്രസ് എമ്മും മത്സരിക്കുന്നു. ഇത്തവണ കേരള കേരള കോണ്‍ഗ്രസ് ഇല്ലാത്ത സാഹചര്യത്തില്‍ സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം ജില്ലാ നേതാക്കള്‍ ശക്തമാക്കിയിട്ടുണ്ട്.

ജോസഫ് എം പുതുശ്ശേരിയും വിക്ടറും

ജോസഫ് എം പുതുശ്ശേരിയും വിക്ടറും

തിരുവല്ല സീറ്റ് പാര്‍ട്ടി ഏറ്റെടുത്താല്‍ വിജയ സാധ്യതയുണ്ടെന്നാണ് ജില്ലാ നേതാക്കള്‍ അവകാശപ്പെട്ടു കൊണ്ടിരിക്കുന്നത്. മുതിര്‍ന്ന പാര്‍ട്ടി നേതാവായ പിജെ കൂര്യന്‍ ഉള്‍പ്പടേയുള്ളവര്‍ തിരുവല്ല സീറ്റ് ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നുണ്ട്. ദില്ലി കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്‍റെ നീക്കം. എന്നാല്‍ സീറ്റ് ഒരു കാരണവശാലും വിട്ടുതരില്ലെന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വ്യക്തമാക്കുന്നത്. വിക്ടര്‍ ടി തോമസ്, ജോസഫ് എം പുതുശ്ശേരി എന്നിവരാണ് കേരള കോണ്‍ഗ്രസില്‍ സീറ്റിനായി രംഗത്ത് ഉള്ളത്.

ആറന്‍മുളയില്‍ സ്റ്റെല്ല തോമസ്

ആറന്‍മുളയില്‍ സ്റ്റെല്ല തോമസ്

തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കം ലീഡ് പിടിച്ചതോടെ ആറന്‍മുളയിലും ഇത്തവണ യുഡിഎഫിന് വലിയ വിജയ പ്രതീക്ഷയാണ് ഉള്ളത്. എല്‍ഡിഎഫ് ഇത്തവണയും വീണ ജോര്‍ജിനെ തന്നെ രംഗത്ത് ഇറക്കാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ യുഡിഎഫും ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് ആലോചിക്കുന്നത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റെല്ല തോമസിനാണ് യുഡിഎഫില്‍ മുന്‍തൂക്കം.

ഓര്‍ത്തഡോക്സ് വിഭാഗമാണെങ്കിലും

ഓര്‍ത്തഡോക്സ് വിഭാഗമാണെങ്കിലും

മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങളും തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടല്‍. ഓര്‍ത്തഡോക്സ് വിഭാഗക്കാരിയാണെങ്കിലും കഴിഞ്ഞ തവണ എല്ലാ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുമുള്ള പിന്തുണ വീണാ ജോര്‍ജിന് കിട്ടിയിട്ടുണ്ട്. ഇത്തവണ സഭാ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ യാക്കോബായ വിശ്വാസികളുടെ പിന്തുണ മണ്ഡലത്തില്‍ തങ്ങള്‍ക്ക് ലഭിക്കുമെന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നു. മാര്‍ത്തോമ വിഭാഗത്തില്‍ നിന്നുള്ള വ്യക്തിയാണ് സ്റ്റെല്ല.

കോന്നിയില്‍ റോബിനോ

കോന്നിയില്‍ റോബിനോ

യുഡിഎഫിന്‍റെ അഭിമാന പ്രശ്നമാണ് കോന്നി. എന്ത് വിലകൊടുത്തും മണ്ഡലം തിരിച്ച് പിടിക്കണമെന്ന നിര്‍ദേശമാണ് സംസ്ഥാന നേതൃത്വം പത്തനംതിട്ടയിലെ നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. റോബിന്‍ പീറ്റര്‍, എന്‍ ഷൈലാജ് എന്നിവരാണ് പരിഗണനയില്‍. മുന്‍ എംഎല്‍എ അടൂര്‍ പ്രകാശിന്‍റെ ശക്തമായ പിന്തുണയാണ് റോബിന്‍ പീറ്ററിന്‍റെ കരുത്ത്. നേരത്തെ ഉപതിരഞ്ഞെടുപ്പ് സമയത്തും റോബിന്‍ പീറ്ററിനായി ചരട് വലികള്‍ ഉണ്ടായിരുന്നു.

ഒരു പഞ്ചായത്തില്‍ മാത്രം

ഒരു പഞ്ചായത്തില്‍ മാത്രം

എസ്എൻഡിപി സമുദായത്തിൻറെ കോൺഗ്രസ് പ്രാതിനിധ്യം എന്ന നിലയില്‍ അറിയപ്പെട്ട മണ്ഡലമായിരുന്നു കോന്നി. ഉപതിരഞ്ഞെടുപ്പില്‍ അത് അട്ടിമറിച്ചെന്നും അതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോന്നിയില്‍ ഈഴവ സമുദായത്തില്‍ നിന്നുമുള്ള ഒരാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ശക്തമാകുന്നിട്ടത്താണ് ഷൈലാജിന്‍റെ സാധ്യത. പതിനൊന്ന് പഞ്ചായത്തുകളാണ് കോന്നിയില്‍ ഉള്ളത്. ഇതില്‍ ഒരു പഞ്ചായത്തിലെ സ്വാധീനം മാത്രം വെച്ച് എങ്ങനെ വിജയിക്കുമെന്നും ഒരു വിഭാഗം ചോദിക്കുന്നു. പ്രമാടം പഞ്ചായത്ത് മുന്‍ പ്രസിഡന്‍റായിരുന്നു റോബിന്‍ പീറ്റര്‍.

ആടൂരും ആറന്മുളയും

ആടൂരും ആറന്മുളയും

കഴിഞ്ഞ അഞ്ച് തവണയായി രാജു അബ്രഹാമിലൂടെ ഇടതുപക്ഷ പിടിക്കുന്ന റാന്നിയിലും മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെ രംഗത്ത് ഇറക്കാനാണ് യുഡിഎഫ് നീക്കം. തിരുവല്ല കിട്ടിയില്ലെങ്കില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ചോദിക്കുന്ന ഒരു മണ്ഡലം കൂടിയാണ് റാന്നി. എന്നാല്‍ പ്രാദേശിക നേതൃത്വം ഇതിനെതിരായി ഇതിനോടകം തന്നെ രംഗത്ത് വന്നിട്ടുണ്ട്. സംവരണ മണ്ഡലമായ അടൂരിലും സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ ആരംഭിച്ചിട്ടുണ്ട്.

English summary
Oommen Chandy in Pathanamthitta; Congress says it will retake all five constituencies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X