പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് കൂടുതൽ പേരെത്തും: പേര് പറയുന്നില്ലെന്ന് പന്തളം പ്രതാപൻ

Google Oneindia Malayalam News

പത്തനംതിട്ട: കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ പുതിയ വെളിപ്പെടുത്തലുമായി എൻഡിഎ സ്ഥാനാർത്ഥി. കോൺഗ്രസ് വിട്ട് ഒരുപാട് പേർ ബിജെപിയിലേക്ക് എത്തുമെന്നാണ് അടൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായ പന്തളം പ്രതാപൻ വെളിപ്പെടുത്തിയിട്ടുള്ളത്. ഇപ്പോൾ ധാരാളം പേർ പാർട്ടിയിലേക്ക് വരികയാണെന്നും വരുന്നവരുടെ പേരെടുത്ത് പരാമർശിക്കുന്നില്ലെന്നും വരും ദിവസങ്ങളിൽ അത് സംഭവിക്കുമെന്നും പ്രതാപൻ പറഞ്ഞു.

വലത് മാറി ഫ്രാൻസിസ്, ഇടത് മാറി റോഷി; തിരഞ്ഞെടുപ്പിൽ ഇടുക്കി ശ്രദ്ധാകേന്ദ്രമാകുന്നതെങ്ങനെ?വലത് മാറി ഫ്രാൻസിസ്, ഇടത് മാറി റോഷി; തിരഞ്ഞെടുപ്പിൽ ഇടുക്കി ശ്രദ്ധാകേന്ദ്രമാകുന്നതെങ്ങനെ?

അടൂർ മണ്ഡലത്തിൽ മത്സരിക്കുന്നത് ഏറെ വിജയപ്രതീക്ഷയോടെയാണെന്നും വോട്ടർമാരിൽ നിന്നുള്ള പ്രതികരണം കാണുമ്പോൾ വിജയപ്രതീക്ഷ വർധിച്ചിട്ടുണ്ട്. അടൂർ മണ്ഡലത്തിലെ കുടിവെള്ള പ്രശ്നങ്ങളും മാലിന്യ പ്രശ്നങ്ങളും പരിഹരിക്കുന്നതിനാണ് എൻഡിഎ സ്ഥാനാർത്ഥി എന്ന നിലയിൽ മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

 pandalam-16157195

നേരത്തെ കോൺഗ്രസ് നേതാവായിരുന്ന പന്തളം പ്രതാപൻ അടുത്തിടെയാണ് പാർട്ടി വിട്ട് ബിജെപിക്കൊപ്പം ചേരുന്നത്. ഇതോടെ പ്രതാപനെ അടൂരിൽ നിന്ന് തന്നെ മത്സരിപ്പിക്കാൻ പാർട്ടിക്കുള്ളിൽത്തന്നെ ധാരണയാവുകയായിരുന്നു. കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പന്തളം സുധാകരന്റെ സഹോദരനാണ് പ്രതാപൻ. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെഎസ് യുവിലൂടെ രാഷ്ട്രീയ പ്രവേശം നടത്തിയ പ്രതാപൻ നേരത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവിയുൾപ്പെടെ വഹിച്ചിട്ടുണ്ട്.

ഹോട്ട് ലുക്കിൽ അർജ്ജുൻ റെഡ്ഡി നായിക- ശാലിനി പാണ്ഡെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

English summary
Kerala Assembly election 2021: Pandalam Prathapan hints many people will join BJP from Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X