പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിയമസഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലാ ഭരണകേന്ദ്രത്തിന്റെ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം സജ്ജമായി

Google Oneindia Malayalam News

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തത്സമയം നിരീക്ഷിക്കുന്നതിനും അറിയുന്നതിനും ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം സജ്ജം. കളക്ടറേറ്റില്‍ ഒരു പ്രധാന കണ്‍ട്രോള്‍ റൂമും നിയോജക മണ്ഡലടിസ്ഥാനത്തില്‍ അഞ്ച് കണ്‍ട്രോള്‍ റൂമുകളും ഉള്‍പ്പെടെ ആറ് ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമുകളാണ് പ്രവര്‍ത്തിക്കുന്നത്. 350ല്‍ അധികം ജീവനക്കാരാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളില്‍ പ്രവര്‍ത്തിക്കുക. വോട്ടെടുപ്പുമായി ബന്ധപ്പെട്ട തത്സമയ വിവരങ്ങള്‍ യഥാസമയം കണ്‍ട്രോള്‍റൂമില്‍ ലഭ്യമാകും.

വെബ്്കാസ്റ്റിംഗ്, ഐ.ടി മിഷന്‍ ടെക്നിക്കല്‍ ഹെല്‍പ് ഡെസ്‌ക്ക്, കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍, ഐ.ടി മിഷന്‍, പോലീസ്, പി.ഡബ്ല്യു.ഡി തുടങ്ങിയ വിവിധ വകുപ്പുകളിലെ നോഡല്‍ ഓഫീസര്‍മാര്‍ എന്നിവരും കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിക്കും.

കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

pathanmathitt

Recommended Video

cmsvideo
ഇത്രയും തരംതാഴാന്‍ മുല്ലപ്പള്ളിക്ക് എങ്ങനെ സാധിക്കുന്നു | Oneindia Malayalam

തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നിവിടങ്ങളിലുള്ള കണ്‍ട്രോള്‍ റൂമുകള്‍ അതത് റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ പ്രധാന ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമില്‍ ജില്ലാ വെബ്കാസ്റ്റിംഗ് മോണിറ്ററിംഗ് ഡെസ്‌ക്കില്‍ മാത്രം രണ്ട് ഫിഫ്റ്റുകളിലായി 66 ജീവനക്കാരാണു പ്രവര്‍ത്തിക്കുന്നത്. ഇതുകൂടാതെ എലി ട്രേയ്സസ്, പോള്‍ മാനേജര്‍, എന്‍കോര്‍, എ.എസ്.ടി മോണിറ്റര്‍ ആപ്പ്, ജി.പി.എസ് മോണിറ്ററിംഗ്, സെക്ടറല്‍ ഓഫീസര്‍മാരുടെ വാട്സ്ആപ്പ് മോണിട്ടറിംഗ് എന്നിവയുടെ മോണിറ്ററിംഗ്് തുടങ്ങിയവയും കണ്‍ട്രോള്‍ റൂമില്‍ ഒരുക്കിയിട്ടുണ്ട്.

കോഴിക്കോട് യുഡിഎഫ് തിരികെ വരും, ഇത്തവണ സീറ്റുയര്‍ത്താം; നാലിടത്ത് മത്സരം ശക്തം, ബലാബലം, ആറില്‍ ഇടത്കോഴിക്കോട് യുഡിഎഫ് തിരികെ വരും, ഇത്തവണ സീറ്റുയര്‍ത്താം; നാലിടത്ത് മത്സരം ശക്തം, ബലാബലം, ആറില്‍ ഇടത്

മോഡേണ്‍ ലുക്കില്‍ തിളങ്ങി നൈറ ബാനര്‍ജി, ഗ്ലാമറിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

English summary
kerala assembly election 2021: Pathanamthitta District AdministrationElection control room is ready
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X