പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിക്ടറും പുതുശ്ശേരിയും വേണ്ട; തിരുവല്ല സീറ്റില്‍ വിജയിച്ച് കാണിക്കാമെന്ന് കോണ്‍ഗ്രസ്, സീറ്റ് ഏറ്റെടുക്കണം

Google Oneindia Malayalam News

പത്തനംതിട്ട; ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം കേരള കോൺഗ്രസുകാർ ഇടതുമുന്നണിയിലെത്തിയതോടെ ഇത്തവണ കൂടുതൽ സീറ്റുകളിൽ മത്സരിക്കാനുള്ള നീക്കത്തിലായിരുന്നു കോൺഗ്രസ്. ജോസ് വിഭാഗം മത്സരിച്ചിരുന്ന സീറ്റുകളിൽ കോൺഗ്രസ് നേതാക്കൾ മത്സരിക്കാനുള്ള ചരടവലികളും ശക്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റുകളിൽ 13 സീറ്റുകളും തങ്ങൾക്ക് തന്നെ വേണമെന്ന ഉറച്ച നിലപാടിലാണ് ജോസഫ് വിഭാഗം.

ഇതിനോടകം തന്നെ ചില മണ്ഡലങ്ങളിൽ ജോസഫ് വിഭാഗം തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇതിലൊന്നാണ് പത്തനംതിട്ട ജില്ലയിലെ തിരുവല്ല മണ്ഡലം. എന്നാൽ ഇക്കുറി ശക്തമായ പോരാട്ടത്തിന് വഴിയൊരുങ്ങുന്ന മണ്ഡലത്തിൽ ജോസഫ് വിഭാഗത്തെ 'പുറത്താക്കാനുള്ള' നീക്കത്തിലാണ് കോൺഗ്രസ്. വിശദാംശങ്ങളിലേക്ക്

സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ

ക്രിസ്ത്യൻ സമുദായത്തിന്

ക്രിസ്ത്യൻ സമുദായത്തിന്

തിരുവല്ല താലൂക്കിൽ ഉൾപ്പെട്ട തിരുവല്ല മുനിസിപ്പാലിറ്റി, കടപ്ര, കവിയൂർ, കുട്ടൂർ, നെടുമ്പ്രം, നിരണം, പെരിങ്ങര എന്നീ പഞ്ചായത്തുകളും; മല്ലപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന ആനിക്കാട്, കല്ലൂപ്പാറ, മല്ലപ്പള്ളി, പുരമറ്റം, കുന്നന്താന എന്നീ ഗ്രാമപഞ്ചായത്തുകൾ അടങ്ങിയതാണ് തിരുവല്ല മണ്ഡലം.ക്രിസ്‌ത്യന്‍ സമുദായത്തിന്‌ മേല്‍ക്കെയ്യുള്ള മണ്ഡലത്തിലെ തിരഞ്ഞെടുപ്പില്‍ സഭകള്‍ക്ക്‌ നിര്‍ണ്ണായകമായ സ്ഥാനമുണ്ട്‌.

വിജയിച്ച് കയറിയവര്

വിജയിച്ച് കയറിയവര്

സംസ്ഥാന രൂപീകരണത്തിന് ശേഷം 1957 ൽ സിപിഐയുടെ ജി പദ്മനാഭൻ തമ്പിയാണ് തിരുവല്ലയുടെ ആദ്യ ജനപ്രതിനിധി. 1960-ൽ കോൺഗ്രസിന്റെ പി ചാക്കോയും തുടർന്ന് 1977 വരെ കേരള കോൺഗ്രസിലെ ഇ ജോൺ ജേക്കബും മണ്ഡലത്തിൽ ജയിച്ചു. 80-ലും 82-ലും പി.സി. തോമസ് ആയിരുന്നു ഇവിടെ നിന്നുള്ള എംഎൽഎ.

അട്ടിമറി വിജയം

അട്ടിമറി വിജയം

1991 മുതല്‍ കേരള കോണ്‍ഗ്രസിലെ അതികായൻ മാമ്മന്‍ മത്തായിയും അദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പില്‍ 2003ല്‍ എലിസബത്ത് മാമ്മന്‍ മത്തായിയും തിരുവല്ലയുടെ പ്രതിനിധികളായി. എന്നാൽ 2006ല്‍ ജയം പ്രതിക്ഷിച്ചിരുന്ന കേരള കോണ്‍ഗ്രസിലെ വിക്ടര്‍ ടി തോമസിനെതിരെ അട്ടിമറി വിജയം നേടിയാണ് മാത്യു ടി മണ്ഡലം പിടിച്ചത്.

മണ്ഡലം തിരിച്ച് പിടിക്കാൻ

മണ്ഡലം തിരിച്ച് പിടിക്കാൻ

2011ലും 2016 ലും മാത്യു ടി തോമസ് മണ്ഡലത്തിൽ വൻ വിജയം ആവർത്തിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജോസഫ് എം പുതുശ്ശേരിയായിരുന്നു മാത്യു ടി തോമസിൻറെ എതിരാളി. ഇത്തവണ പക്ഷേ എന്തുവിലകൊടുത്തും മണ്ഡലം പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് യുഡിഎഫ്. കേരള കോണ്‍ഗ്രസ് ജോസഫില്‍ സീറ്റിനായി വിക്ടര്‍ ജോര്‍ജും ജോസഫ് എം പുതുശ്ശേരി നീക്കം സജീവമാക്കിയിട്ടുണ്ട്, എന്നാൽ കേരള കോൺഗ്രസ് കാലങ്ങളായി മത്സരിക്കുന്ന സീറ്റ് ഇക്കുറി തങ്ങൾക്ക് വേണമെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.

വിജയ സാധ്യതയെന്ന്

വിജയ സാധ്യതയെന്ന്

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കാണ് മണ്ഡലത്തില്‍ വിജയസാധ്യതയെന്നാണ് നിയോജക മണ്ഡലം കോണ്‍ഗ്രസ് നേതൃയോഗത്തിന്റെ വിലയിരുത്തൽ. കെപിസിസി , ഡിസിസി, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികള്‍,മണ്ഡലം പ്രസിഡന്‍റുമാര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവരാണ് ഇത്തരമാരു ആവശ്യം ഉയർത്തിയത്.കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫിലായിരുന്നപ്പോള്‍ നല്‍കിയ സീറ്റായതിനാല്‍ ജോസഫ് വിഭാഗത്തിന് തിരുവല്ലയിൽ അവകാശം ഉന്നയിക്കാനാകില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.

വെച്ചുമാറണമെന്ന്

വെച്ചുമാറണമെന്ന്

ജോസഫ് വിഭാഗത്തിന് മണ്ഡലത്തിൽ സ്വാധീനമില്ലെന്ന് നേതാക്കൾ ആവർത്തിക്കുന്നു. അതേസമയം വരുന്ന തിരഞ്ഞെടുപ്പിൽ റാന്നി, തിരുവല്ല സീറ്റുകൾ വെച്ചുമാറണമെന്ന ആവശ്യം നേരത്തേ കോൺഗ്രസിൽ ശക്തമാണ്. തിരുവല്ലയിൽ കേരള കോൺഗ്രസിനും റാന്നിയിൽ കോൺഗ്രസിനും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ജയിക്കാൻ കഴിഞ്ഞിരുന്നില്ല.

കേരള കോൺഗ്രസിലെ പോര്

കേരള കോൺഗ്രസിലെ പോര്

അതുമാത്രമല്ല കേരള കോൺഗ്രസിലെ തമ്മിലടിയാണ് തിരുവല്ലയിലെ പരാജയത്തിന് കാരണമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഇത്തവണ കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർത്ഥിയെത്തിയാൽ വിജയിക്കാമെന്നാണ് പാർട്ടി പ്രതീക്ഷ പുലർത്തുന്നത്.റാന്നിയിൽ കഴിഞ്ഞ അഞ്ച് തവണയും രാജു എബ്രഹാമിനോട് തോറ്റ് തുന്നം പാടുകയാണ് കോൺഗ്രസ്,.

 പിജെ കുര്യന്റെ പേര്

പിജെ കുര്യന്റെ പേര്

വിജയ സാധ്യത ഒട്ടും ഇല്ലാത്ത മണ്ഡലം ജോസഫ് വിഭാഗത്തിന് കൈമാറുന്നതാണ് ഉചിതമെന്ന അഭിപ്രായവും പാർട്ടിയിൽ ഉണ്ട്. തിരുവല്ല കോൺഗ്രസ് ഏറ്റെടുക്കുകയാണെങ്കിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ രാജ്യസഭ ഉപാധ്യാക്ഷനുമായ പിജെ കുര്യനാകും കളത്തിലിറങ്ങുക. തിരുവല്ലയിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് പിജെ കുര്യൻ ആവർത്തിക്കുന്നുണ്ടെങ്കിലും ദില്ലി കേന്ദ്രീകരിച്ചുള്ള ചരടുവലികൾ ശക്തമാമ്.

മറ്റ് പേരുകൾ

മറ്റ് പേരുകൾ

പിജെ കുര്യൻ അല്ലേങ്കിൽ ഡിസിസി പ്രസിഡന്റ് ബാബു ജോർജും, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല എന്നിവരുടെ പേരുകളും മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ട്. അതേസമയം ഇത്തവണ എൽഡിഎഫിൽ ജോസ് വിഭാഗം തിരുവല്ല സീറ്റിനായി ആവശ്യം ഉയർത്തിയേക്കില്ല.

റാന്നി സീറ്റിനായി

റാന്നി സീറ്റിനായി

തിരുവല്ലയ്ക്ക് പകരം റാന്നി സീറ്റ് വേണമെന്ന ആവശ്യമാണ് ജോസ് പക്ഷം ഉന്നയിക്കുന്നത്. എന്നാൽ സിപിഎമ്മിന്റെ ഉറച്ച മണ്ഡലം കേരള കോൺഗ്രസിന് വിട്ടുകൊടുത്താൽ അത് എൽഡിഎഫിൽ വലിയ പൊട്ടിത്തെറിക്ക് വഴിവെച്ചേക്കും. ഇതിനോടകം തന്നെ പ്രാദേശിക തലത്തിൽ ഇതിനെതിരെ നേതാക്കൾ ശബ്ദമുയർത്തുന്നുമ്ട്.

Recommended Video

cmsvideo
ഭയപ്പെടുത്തി വായടപിക്കാമെന്ന ഉദ്ദേശം നടക്കില്ല | Parvathy Thiruvothu Press Meet | Oneindia Malayalam

 എംവി ഗോവിന്ദന്റെ പ്രസ്താവന പിണറായി സർക്കാരിനെതിരേയുള്ള വിലയിരുത്തൽ; രമേശ് ചെന്നിത്തല എംവി ഗോവിന്ദന്റെ പ്രസ്താവന പിണറായി സർക്കാരിനെതിരേയുള്ള വിലയിരുത്തൽ; രമേശ് ചെന്നിത്തല

 താൻ എന്നോ രാഷ്ട്രീയത്തിൽ ഇറങ്ങി കഴിഞ്ഞെന്ന് പാർവ്വതി;നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമോ? മറുപടി ഇങ്ങനെ താൻ എന്നോ രാഷ്ട്രീയത്തിൽ ഇറങ്ങി കഴിഞ്ഞെന്ന് പാർവ്വതി;നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമോ? മറുപടി ഇങ്ങനെ

English summary
kerala assembly election 2021; PJ joseph faction won't get thiruvalla, congress to take over the seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X