പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റാന്നിയിൽ കേരള കോൺഗ്രസ് വേണ്ട; രാജു എബ്രാഹാമിനായി ജില്ലാ ഘടകം..വീണയും മത്സരിക്കണം

Google Oneindia Malayalam News

പത്തനംതിട്ട; വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ രണ്ട് തവണ മത്സരിച്ചവർക്കും കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചവർക്കും സീറ്റ് നൽകേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം. ഇതോടെ പല സിറ്റിംഗ് എംഎൽഎമാർക്കും സീറ്റ് നഷ്ടമായേക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.
പാർട്ടി തിരുമാനത്തിൽ കടുത്ത ആശങ്കയിലായിരിക്കുകയാണ് പത്തനംതിട്ടയിലെ സിപിഎം ജില്ലാ നേതൃത്വം. കോന്നിയിലും റാന്നിയിലും ഇത്തവണ സിറ്റിംഗ് എംഎൽഎമാരെ തന്നെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് ജില്ലാ ഘടകങ്ങൾ മുന്നോട്ട് വെയക്കുന്നത്.

kerala assembly election 2021

റാന്നിയിൽ രാജു എബ്രഹാമും കോന്നിയിൽ വീണ ജോർജുമാണ് നിലവിലെ എംഎൽഎമാർ.കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചയാളാണ് വീണ ജോർജ്. തുടർച്ചയായി അഞ്ച് തവണ റാന്നിയിൽ നിന്നും മത്സരിച്ച് ജയിച്ച നേതാവാണ് രാജു എബ്രഹാം. അതുകൊണ്ട് തന്നെ പാർട്ടി മാനദണ്ഡം നടപ്പാക്കിയാൽ ഇരുവരും പുറത്താകുമെന്ന കാര്യം വ്യക്തമാണ്. അതേസമയം സിറ്റിംഗ് സീറ്റുകളിൽ നിന്ന് ഇരുവരേയും മാറ്റി നിർത്തുന്നത് തിരിച്ചടിയാകുമെന്നാണ് ജില്ലാ നേതൃത്വം വ്യകത്മാക്കുന്നത്.

അതേസമയം വിജയ സാധ്യത മാത്രം പരിഗണിച്ചുള്ളതാകണം സ്ഥാനാർത്ഥി നിർണയം എന്ന നിർദ്ദേശവും സംസ്ഥാന നേതൃത്വം മുന്നോട്ട് വെച്ചിട്ടുണഅട്.അങ്ങനെയെങ്കിൽ ഇരുവർക്കും ഇളവ് ലഭിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
അതിനിടെ റാന്നി സീറ്റിനായി ശക്തമായ ചരടുവലികളാണ് കേരള കോൺഗ്രസ് നടത്തുന്നത്. സ്വന്തം തട്ടകമായ തിരുവല്ല ജനതാദള്‍ എസിന്റെ സീറ്റായതിനാലാണ് റാന്നിയ്ക്കായി കേരള കോണ്‍ഗ്രസ് എം ചരടുവലി നടത്തുന്നത്. ഇവിടെ പാർട്ടി ജില്ലാ നേതാവിനെയാണ് കേരള കോൺഗ്രസ് പരിഗണിക്കുന്നത്.നേരത്തെ കേരള കോണ്‍ഗ്രസ് റാന്നി സീറ്റില്‍ വിജയിച്ചിട്ടുണ്ട്. 1977ല്‍ കെഎ മാത്യൂവും 1987ല്‍ ഈപ്പന്‍ വര്‍ഗീസ് എന്നിവരാണ് വിജയിച്ചത്.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ കേരള സന്ദര്‍ശന ചിത്രങ്ങള്‍ കാണാം

അതേസമയം രാജു എബ്രഹാമിനെ മാറ്റുന്നത് സാമുദായിക സമവാക്യങ്ങളെ ബാധിക്കുമെന്ന് ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടുന്നു. തുടർഭരണം ലഭിക്കാൻ അനുകൂല സാഹചര്യം നിലനിൽക്കെ പുതിയ പരീക്ഷണങ്ങൾക്ക് മുതിരാതിരിക്കുന്നതായും ഗുണം ചെയ്യുകയെന്നാണ് നേതാക്കൾ പറയുന്നത്.

'ദുർഗന്ധത്തിൽ ആറാടുന്നതിലും ഗ്രൂപ്പ് ഐക്യം കാത്തുസൂക്ഷിക്കുന്നത് സവിശേഷമായ കാഴ്ചതന്നെയാണേയ്''ദുർഗന്ധത്തിൽ ആറാടുന്നതിലും ഗ്രൂപ്പ് ഐക്യം കാത്തുസൂക്ഷിക്കുന്നത് സവിശേഷമായ കാഴ്ചതന്നെയാണേയ്'

പിണറായിക്കെതിരായ സുധാകരന്റെ പരാമർശം ജാത്യാധിക്ഷേപമല്ല; പ്രതികരിച്ച് ഡോ ആസാദ്പിണറായിക്കെതിരായ സുധാകരന്റെ പരാമർശം ജാത്യാധിക്ഷേപമല്ല; പ്രതികരിച്ച് ഡോ ആസാദ്

Recommended Video

cmsvideo
Thrissur police took case against JP Nadda and BJP workers

English summary
kerala assembly election 2021; Raju abraham should contest from ranni says cpm district commite
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X