പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവല്ലയില്‍ വമ്പന്‍ സര്‍പ്രൈസിനൊരുങ്ങി കോണ്‍ഗ്രസ്;എഐസിസിക്കും കെപിസിക്കും കത്ത്, ജോസഫിന് നല്‍കരുത്

Google Oneindia Malayalam News

പത്തനംതിട്ട: യുഡിഎഫില്‍ കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മിലുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കോട്ടയം ജില്ലയില്‍ മത്സരിക്കുന്ന സീറ്റുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോഴും തുടരുന്നത്. കോട്ടയത്തിന് പുറത്ത് ഇരുപാര്‍ട്ടികളും തമ്മില്‍ പ്രധാനമായും തര്‍ക്കം തുടരുന്നത് പത്തനംതിട്ട ജില്ലയിലെ തിരുവല്ല സീറ്റിന്‍റെ കാര്യത്തിലാണ്. തിരുവല്ല സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ശക്തമായ ആവശ്യമാണ് ജില്ലാ നേതൃത്വവും മുതിര്‍ന്ന നേതാവുമായ പിജെ കുര്യനും ഉയര്‍ത്തുന്നത്. എന്നാല്‍ ഒരു കാരണവശാലും സീറ്റ് വിട്ടുനല്‍കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും. ഈ സാഹചര്യത്തില്‍ എഐസിസിക്കും കെപിസിസിക്കും പരാതി നല്‍കിയിരിക്കുകയാണ് തിരുവല്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാതാപിതാക്കള്‍ക്കൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നു

തിരുവല്ല സീറ്റ്

തിരുവല്ല സീറ്റ്

തിരുവല്ല സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കി പരാജയം സംഭവിച്ചാല്‍ അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദികള്‍ പാര്‍ട്ടി നേതൃത്വമായിരിക്കുമെന്നാണ് എഐസിസിക്കും കെപിസിസിക്കും നല്‍കിയ പരാതിയില്‍ തിരുവല്ല മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഉന്നയിക്കുന്നത്. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിച്ചാല്‍ ഇത്തവണ വിജയം ഉറപ്പാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്.

കോണ്‍ഗ്രസ് മത്സരിക്കണം

കോണ്‍ഗ്രസ് മത്സരിക്കണം

തിരുവല്ലയില്‍ നിന്നുള്ള കെപിസിസി , ബ്ളോക്ക് മണ്ഡലം കമ്മറ്റി ഭാരവാഹികളില്‍ പലരും നിവേദനത്തില്‍ ഒപ്പിട്ടിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനും കിട്ടിയ വോട്ടുകളും സീറ്റുകളും നിവേദനത്തില്‍ വിശദീകരിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെയാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിക്കണമെന്ന ആവശ്യം ശക്തമാക്കി മുതിര്‍ന്ന നേതാവ് പിജെ കുര്യനും രംഗത്ത് എത്തിയത്.

പിന്തുണച്ച് പിജെ കുര്യനും

പിന്തുണച്ച് പിജെ കുര്യനും

തിരുവല്ല സീറ്റ് കോണ്‍ഗ്രസിനുവേണമെന്ന ആവശ്യം പ്രാദേശികഘടകം ഉന്നയിക്കുന്നതില്‍ തെറ്റില്ലെന്നാണ് പിജെ കുര്യന്‍ അഭിപ്രായപ്പെട്ടത്. രുവല്ല സീറ്റ് സംബന്ധിച്ച് തന്‍റെ അഭിപ്രായം പാര്‍ട്ടി നേതൃത്വത്തെയും തിരഞ്ഞെടുപ്പ് കമ്മിറ്റിയെയും അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്നും വിജയ സാധ്യതയുള്ള ചിലരുടെ പേരുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ പേരുകള്‍ പരസ്യമായി പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസിലെ പിളര്‍പ്പും

കേരള കോണ്‍ഗ്രസിലെ പിളര്‍പ്പും

തിരുവല്ലയില്‍ തുടര്‍ച്ചയായി ഉണ്ടായ പരാജയങ്ങളും കേരള കോണ്‍ഗ്രസിലെ പിളര്‍പ്പും ചൂണ്ടിക്കാട്ടിയാണ് സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് ശക്തമാക്കുന്നത്. 1960-ന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവല്ല മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് മത്സരിക്കാന്‍ സാധിച്ചിട്ടില്ലെന്നുതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് എം ആയിരുന്നു തിരുവല്ലയില്‍ സ്ഥിരമായി മത്സരിച്ചിരുന്നത്.

പിജെ ജോസഫ് വിഭാഗം

പിജെ ജോസഫ് വിഭാഗം

പാര്‍ട്ടി നേതൃത്വം തങ്ങളുടെ വികാരം മനസ്സിലാക്കുമെന്നും അനുകൂല തീരുമാനം ഉണ്ടാവുമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ത്ഥി പേരുകളും കോണ്‍ഗ്രസ് ഭാഗത്ത് സജ്ജമാണ്. എന്നാല്‍ തിരുവല്ലയില്‍ ഒരു തര്‍ക്കവും ഇല്ലെന്നും തങ്ങളുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് പിജെ ജോസഫ് വിഭാഗം അവകാശപ്പെടുന്നത്.

ജോസഫ് എം പുതുശ്ശേരി, വിക്ടര്‍ ടി തോമസ്

ജോസഫ് എം പുതുശ്ശേരി, വിക്ടര്‍ ടി തോമസ്

എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപന കാര്യത്തില്‍ ജോസഫ് ഭാഗത്തും തര്‍ക്കം രൂക്ഷമാണ്. ജോസ് കെ മാണി വിഭാഗത്തില്‍ നിന്നും വന്ന ജോസഫ് എം പുതുശ്ശേരി, വിക്ടര്‍ ടി തോമസ് എന്നിവരാണ് സീറ്റിനായി രംഗത്തുള്ളത്. ഇരുവരും നേരത്തെ തിരുവല്ലയില്‍ മത്സരിച്ച് തോറ്റവരാണ്. ഇരുവരുമില്ലെങ്കില്‍ മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും പാര്‍ട്ടി ഉന്നതാധികാരസമിതിയംഗവുമായ കുഞ്ഞുകോശി പോളിനാണ് സാധ്യത.

റാന്നിയില്‍ രാജു എബ്രഹാം

റാന്നിയില്‍ രാജു എബ്രഹാം

അതേസമയം, എല്‍ഡിഎഫില്‍ ജെഡിഎസ് നേതാവ് മാത്യു ടി തോമസ് വീണ്ടും തിരുവല്ലയില്‍ ജനവിധി തേടും. ഇക്കാര്യം ഉറപ്പായതിനാല്‍ തിരുവല്ല സീറ്റിനായി തുടക്കം മുതല്‍ തന്നെ റാന്നി സീറ്റിന് വേണ്ടിയായിരുന്നു കേരള കോണ്‍ഗ്രസ് എം നീക്കം നടത്തിയിരുന്നത്. എന്നാല്‍ റാന്നിയില്‍ രാജു എബ്രഹാമിന് വീണ്ടും അവസരം നല്‍കണമെന്ന നിലപാടാണ് സിപിഎമ്മിന് ഉള്ളത്.

സാരിയില്‍ തിളങ്ങി മേഘ ആകാശ്: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
NCP മൂന്ന് സീറ്റുകളിൽ മത്സരിക്കും : Minister A K Saseendran | Oneindia Malayalam

English summary
kerala assembly election 2021; Thiruvalla seat should be taken over by Congress: Constituency committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X