പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ട ഇത്തവണയും തൂത്ത് വാരും; വീണാ ജോര്‍ജും ജനീഷും ഉള്‍പ്പടെ നാല് പേരും വീണ്ടും മത്സരത്തിന്

Google Oneindia Malayalam News

പത്തനംതിട്ട: പരമ്പരാഗത യുഡിഎഫ് കോട്ടയെന്ന് അറിയപ്പെടുന്ന പത്തനംതിട്ടയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നും വിജയമായിരുന്നു എല്‍ഡിഎഫ് നേടിയത്. ജില്ലയില്‍ ആകെയുള്ള അഞ്ചില്‍ നാല് മണ്ഡലങ്ങളും ഇടതുമുന്നണി പിടിച്ചെടുത്തു. അന്ന് നഷ്ടമായ കോന്നി പിന്നീട് ഉപതിരഞ്ഞെടുപ്പിലൂടെ വിജയിക്കാന്‍ കഴിഞ്ഞതോടെ ജില്ലയിലെ ഇടത് ആധിപത്യം പൂര്‍ണ്ണമായി. വരാന്‍ പോവുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ജില്ലയിലെ ഈ ആധിപത്യം നിലനിര്‍ത്തുമെന്നാണ് സിപിഎം നേതാവ് എംവി ഗോവിന്ദന്‍ ഉള്‍പ്പടേയുള്ള നേതാക്കള്‍ വ്യക്തമാക്കുന്നത്.

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി

പത്തനംതിട്ട ജില്ലയില്‍

പത്തനംതിട്ട ജില്ലയില്‍

പത്തനംതിട്ടയില്‍ ഇത്തവണ ഇടതുമുന്നണിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ വരവോട് തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കം മികച്ച വിജയം നേടാന്‍ ഇടതുമുന്നണിക്കാ സാധിച്ചു. യുഡിഎഫിന്‍റെ കയ്യിലായിരുന്ന ജില്ലാ പഞ്ചായത്ത് ഉള്‍പ്പടെ നിരവധി തദ്ദേശ സ്ഥാപനങ്ങളില്‍ ഇത്തവണ വിജയം നേടാന്‍ കഴിഞ്ഞു. പന്തളം നഗരസഭ നഷ്ടമായത് മാത്രമാണ് എടുത്ത് പറയാന്‍ കഴിയുന്ന തിരിച്ചടി.

റാന്നി മണ്ഡലത്തില്‍ ആര്

റാന്നി മണ്ഡലത്തില്‍ ആര്


സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ആരൊക്കെ ഏതൊക്കെ മണ്ഡലത്തില്‍ മത്സരിക്കണമെന്ന കാര്യത്തില്‍ തീരുമാനം ആയതിനാല്‍ പ്രവര്‍ത്തനങ്ങല്‍ സജീവമാണ്. റാന്നി സീറ്റിന്‍റെ കാര്യത്തിലൊഴികെ മറ്റ് നാല് സീറ്റുകളിലും സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. റാന്നിയില്‍ ആര് എന്ന കാര്യത്തില്‍ ഇപ്പോഴും സംശയം നിലനില്‍ക്കുകയാണ്.

റാന്നി വേണമെന്ന് കേരള കോണ്‍ഗ്രസ്

റാന്നി വേണമെന്ന് കേരള കോണ്‍ഗ്രസ്

റാന്നിയില്‍ കഴിഞ്ഞ അഞ്ച് തവണയായി മത്സരിച്ച് വിജയിക്കുന്ന രാജു എബ്രഹാമിന് തന്നെയാണ് കൂടുതല്‍ സാധ്യത. രാജുവിനെ മാറ്റി പുതിയ സ്ഥാനാര്‍ത്ഥിയെ കൊണ്ടു വന്നാല്‍ വിജയ സാധ്യത കുറവാണെന്ന വിലയിരുത്തലാണ് സിപിഎമ്മിലെ ഒരു വിഭാഗത്തിനുള്ളത്. എന്നാല്‍ ജില്ലയില്‍ ഒരു സീറ്റ് തങ്ങള്‍ക്ക് വേണമെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുയാണ് കേരള കോണ്‍ഗ്രസ്.

തിരുവല്ല സീറ്റില്‍

തിരുവല്ല സീറ്റില്‍

യുഡിഎഫില്‍ ആയിരുന്നപ്പോള്‍ തിരുവല്ല സീറ്റിലായിരുന്നു അവര്‍ മത്സരിച്ചിരുന്നത്. എന്നാല്‍ എല്‍ഡിഎഫില്‍ അത് ജെഡിഎസിന്‍റെ സിറ്റിങ് സീറ്റാണ്. അതുകൊണ്ട് തന്നെ തിരുവല്ല ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് റാന്നിക്കായി പിടിമുറുക്കുന്നത്. വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ അവകാശവാദം.

ആറന്‍മുളയില്‍ വീണ്ടും വീണ

ആറന്‍മുളയില്‍ വീണ്ടും വീണ

ആറന്‍മുളയില്‍ വീണ ജോര്‍ജ് ഇത്തവണയും ജനവിധി തേടും. മണ്ഡലത്തില്‍ പ്രവര്‍ത്തനം സജീവമാക്കി തുടങ്ങിയിട്ടുണ്ട് അവര്‍. ഓര്‍ത്തഡോക്സ് വോട്ടുകള്‍ ഏറ്റവും നിര്‍ണ്ണായകമായ മണ്ഡലത്തില്‍ വീണ അല്ലാതെ മറ്റൊരു പേര് ഉയര്‍ന്ന് വന്നിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ വോട്ടുകള്‍ കുറഞ്ഞതും വീണയെ മാറ്റേണ്ടതില്ലെന്ന തീരുമാനത്തില്‍ നിര്‍ണ്ണായകമായി. 2016 ല്‍ കോണ്‍ഗ്രസിലെ കെ ശിവദാസന്‍ നായര്‍ക്കെതിരെ ആയിരുന്നു വീണ ജോര്‍ജിന്‍രെ വിജയം.

മാത്യു ടി തോമസ്

മാത്യു ടി തോമസ്

തിരുവല്ലയില്‍ മാത്യു ടി തോമസ് തുടര്‍ച്ചയായ നാലാം തവണയും ജനവിധി തേടും. തിരുവല്ല സീറ്റിനായി തുടക്കത്തില്‍ കേരള കോണ്‍ഗ്രസ് എം അവകാശവാദം ഉന്നയിച്ചെങ്കിലും നടക്കില്ലെന്ന കാര്യം തുടക്കത്തില്‍ തന്നെ സിപിഎം അവരെ അറിയിക്കുകയായിരുന്നു. മണ്ഡലം കേന്ദ്രീകരിച്ച് മാത്യു ടി തോമസ് പ്രവര്‍ത്തനം തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.

യുഡിഎഫില്‍ തര്‍ക്കം

യുഡിഎഫില്‍ തര്‍ക്കം

യുഡിഎഫിനെ സംബന്ധിച്ചാണെങ്കില്‍ തിരുവല്ലയുടെ കാര്യത്തില്‍ വലിയ തര്‍ക്കമാണ് നിലനില്‍ക്കുന്നത്. കേരള കോണ്‍ഗ്രസില്‍ സീറ്റ് ഏറ്റെടുക്കണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. എന്നാല്‍ ഒരു കാരണവശാലും സീറ്റ് വിട്ടു നല്‍കാന്‍ കഴിയില്ലെന്നാണ് ജോസഫ് വിഭാഗം അറിയിക്കുന്നത്. ജോസഫ് വിഭാഗത്തില്‍ തന്നെ സീറ്റിനായി വിക്ടര്‍ ടി തോമസും ജോസഫ് എം പുതുശ്ശേരിയും തമ്മില്‍ തര്‍ക്കം രൂക്ഷമാണ്.

കോന്നിയില്‍ ജനീഷ്

കോന്നിയില്‍ ജനീഷ്

ഉപതിരഞ്ഞെടുപ്പിലൂടെ പിടിച്ച കോന്നിയില്‍ ജനീഷ് കുമാര്‍ അല്ലാതെ മറ്റ് പേരുകളൊന്നും ഉയര്‍ന്ന് വന്നിട്ടില്ല. ഉപതിരഞ്ഞെടുപ്പിലെ ലീഡ് നില തദ്ദേശ തിരഞ്ഞെടുപ്പിലും നിലനിര്‍ത്താന്‍ കഴിഞ്ഞത് ഇടതുപക്ഷത്തിന്‍റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. യുഡിഎഫില്‍ സീറ്റിനായി മോഹന്‍രാജ്, റോബിന്‍ പീറ്റര്‍ എന്നിവര്‍ വടംവലി ശക്തമാക്കിയിട്ടുണ്ട്. റോബിന്‍ പീറ്ററിനെയാണ് അടൂര്‍ പ്രകാശ് പിന്തുണയ്ക്കുന്നത്.

Recommended Video

cmsvideo
പ്രതിപക്ഷം പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് നമ്പറുകൾ | Oneindia Malayalam
ചിറ്റയം ഗോപകുമാര്‍ അടൂരില്‍

ചിറ്റയം ഗോപകുമാര്‍ അടൂരില്‍

അടൂരില്‍ സിപിഐ ചിറ്റയം ഗോപകുമാറിന് മൂന്നാമത് അവസരം നല്‍കും. സ്ഥാനാർഥിക്കാര്യത്തിൽ കോലാഹലങ്ങളില്ലാതെയാണ് ഇടതുമുന്നണി പ്രചാരണത്തിൽ സജീവമാവുകയാണ്. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പന്തളം നഗരസഭ നഷ്ടമായെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ പതിനൊന്നായിരത്തിലേറെ വോട്ടിന്‍റെ മേധാവിത്വം എല്‍ഡിഎഫിനുണ്ട്. അതേസമയം സ്ഥാനാര്‍ത്ഥിക്കാര്യത്തില്‍ വലിയ മുന്നേറ്റമൊന്നും ഉണ്ടാക്കാന്‍ യുഡിഎഫിന് സാധിച്ചിട്ടില്ല.

നടി ജാന്‍വി കപൂറിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

English summary
kerala assembly election 2021; Veena George in Aranmula and ku janeesh kumar in Konni may contest again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X