• search
 • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ബെന്യാമിൻ പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാവും?; പ്രതികരണം ഇങ്ങനെ

തിരുവനന്തപുരം; കേരളം നിയമസഭ പോരാട്ട ചൂടിലേക്ക് കടന്നിരിക്കുകയാണ്. ഏപ്രിൽ ആറിനാണ് വിധിയെഴുത്ത്. മെയ് 2 ഫലപ്രഖ്യാപനവും. ഇരുമുന്നണികളെ സംബന്ധിച്ചും ജീവൻമരണ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഇത്തവണ എന്ത് വിലകൊടുത്തും അധികാരം പിടിക്കണമെന്ന കണക്ക് കൂട്ടലിലാണ് യുഡിഎഫ്. ഇപ്പോൾ ഇല്ലേങ്കിൽ ഇനി എളുപ്പമാകില്ലെന്ന വിലയിരുത്തലും യുഡിഎഫ് ക്യാമ്പിൽ ഉണ്ട്.

അതേസമയം മറുവശത്ത് എൽഡിഎഫിലാകട്ടെ കേരളത്തിലെ പതിവ് തിരുത്തി ഇത്തവണ ഭരണ തുടര്‌ച്ച നേടാനുള്ള കൊണ്ടുപിടിച്ചുള്ള ശ്രമത്തിലാണ്. വിജയസാധ്യമ മാത്രം പരിഗണിച്ചാണ് സ്ഥാനാർത്ഥി ചർച്ചകൾ. മുതിർന്ന നേതാക്കളേയും യുവാക്കളേയും സ്ത്രീകളേയും അണിനിരത്താനൊരങ്ങുന്നതിനൊപ്പം പ്രമുഖരായ സ്ഥാനാർത്ഥികളേയും എൽഡിഎഫ് പരിഗണിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ സാഹിത്യകാരൻ ബെന്യാമിനും ഉണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അദ്ദേഹം തന്നെ സ്ഥാനാർത്ഥിയാകുമോയെ ഇല്ലെയോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുകയാണ്.

കൊറോണ ആശങ്ക വിട്ടുമാറാത്ത മുംബൈയില്‍ കര്‍മനിരതരായി ആരോഗ്യ പ്രവര്‍ത്തകര്‍- ചിത്രങ്ങള്‍ കാണാം

നിയമസഭ തിരഞ്ഞെടുപ്പിൽ

നിയമസഭ തിരഞ്ഞെടുപ്പിൽ

ഇടതുപക്ഷ നിലപാട് പങ്കുവെയ്ക്കുന്ന സാഹിത്യകാരനാണ് ബെന്യാമിൻ. നേരത്തേ അദ്ദേഹം സർക്കാരിന്റെ പ്രവർത്തനങ്ങളെ പുകഴത്തിയും പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചും രംഗത്തെത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് അദ്ദേഹം വരും തിര‍ഞ്ഞെടുപ്പിൽ നിയമസഭയിലേക്ക് എൽഡിഎഫ് ടിക്കറ്റിൽ മത്സരിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായത്.

പത്തനംതിട്ടയിൽ മത്സരിച്ചേക്കുമെന്ന്

പത്തനംതിട്ടയിൽ മത്സരിച്ചേക്കുമെന്ന്

പത്തനംതിട്ടയിൽ നിന്നും ബെന്യാമനിൻ മത്സരിച്ചേക്കുമെന്ന തരത്തിലായിരുന്നു ചർച്ചകൾ. എന്നാൽ മത്സരരംഗത്തേക്ക് ഇല്ലെന്ന് പറയുകയാണ് ബെന്യാമിൻ. താൻ ഇടതുപക്ഷ അനുഭാവി ആണെങ്കിലും നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ബെന്യാമിൻ പ്രതികരിച്ചു.

ഇടതുപക്ഷ പ്രസ്ഥാനത്തിൽ

ഇടതുപക്ഷ പ്രസ്ഥാനത്തിൽ

ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്ന ആളാണ് താൻ,ഇടതുപക്ഷ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നയാൾ. അതുകൊണ്ട് തന്നെ ഇടതുപക്ഷമാണ് സ്ഥാനാർത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിക്കുക. കഴിഞ്ഞ തനണ മത്സരിക്കാൻ ആവശ്യപ്പെട്ട് തന്നെ സമീപിച്ചിരുന്നു. എന്നാൽ തയ്യാറല്ലെന്ന നിലപാട് താൻ അറിയിച്ചു.

ഓഫറുകൾ ലഭിച്ചിട്ടില്ല

ഓഫറുകൾ ലഭിച്ചിട്ടില്ല

ഇത്തവണ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ല. ഒരു ഓഫറുകളും നിലവിൽ ലഭിച്ചിട്ടില്ലെന്നും ബെന്യാമിൻ പറഞ്ഞു.പ്രതിപക്ഷത്തേയും ബെന്യാമിൻ രൂക്ഷമായി വിമർശിച്ചു. പ്രതിപക്ഷ നിലപാടുകളോട് യാതൊരു തരത്തിലും യോജിക്കാൻ സാധിക്കില്ല. പ്രതിപക്ഷത്തിരിക്കുമ്പോൾ സർക്കാരിനെതിരെ പ്രതിഷേധിക്കുകയെന്നത് സ്വാഭാവികമാണ്.എന്നാൽ ജനങ്ങളോടുള്ള ഉത്തരവാദിത്തം മറന്നുകൊണ്ടാകരുത് അതെന്നും ബെന്യാമിൻ പറഞ്ഞു.

cmsvideo
  Shashi tharoor has possibilities to become CM candidate

  മഞ്ഞുകാലം ഒന്ന് തീർന്നോട്ടെ അപ്പോൾ പെട്രോളിന്റെ വില കുറയും; മന്ത്രി ധർമേന്ദ്ര പ്രധാൻ

  കോണ്‍ഗ്രസിന് 90 സീറ്റ്; ലീഗിന് രണ്ട് സീറ്റ് കൂടുതല്‍, പിണറായിക്കെതിരെ ദേവരാജന്‍, യുഡിഎഫിലെ ചര്‍ച്ച

  ക്യൂട്ട് ലുക്കിൽ പാർവ്വതി നായർ- ചിത്രങ്ങൾ കാണാം

  English summary
  kerala assembly election 2021; Will writer benyamin contest in pathanamthitta,this is his reply
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X