'പത്ത് മതി' യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് പണം തേടി യൂത്ത് കോൺഗ്രസ്
അടൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പണം പിരിക്കാൻ വേറിട്ട രീതിയുമായി യൂത്ത് കോൺഗ്രസ്. യുഡിഎഫ് ടിക്കറ്റിൽ അടൂരിൽ നിന്ന് മത്സരിക്കുന്ന യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ എംജി കണ്ണന് വേണ്ടിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങിയിട്ടുള്ളത്.
തിരഞ്ഞെടുപ്പ് പ്രചരണം അവസാന തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ പ്രാചരണ സാമഗ്രികളുടെ കുറവ് പരിഹരിക്കുന്നതിന് വേണ്ടിയാണ് സാമ്പത്തിക സംഭാവനകള്‍ ആവശ്യപ്പെട്ട് പിരിവിനിറങ്ങിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി
പോസ്റ്ററുകളും ബാനറും ചുവരെഴുത്തും തയ്യാറാക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പറയുന്നു. എന്നാൽ പ്രചാരണ സാമഗ്രികളുടെ കുറവിനുള്ള കാരണം പണമില്ലാത്തതിനാലാണ് ഇതെന്ന് മനസ്സിലാക്കിയതോടെയാണ്
ഇതോടെയാണ് സംഭാവന തേടി അടൂര്‍ മണ്ഡലത്തിലെ വോട്ടർമാർക്കടുത്തേക്ക് പോയിട്ടുള്ളത്.

പത്ത് രൂപയുടെ കൂപ്പണുകളുമായാണ് പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങഅങുന്നത്. സംഭാവന പിരിച്ചെടുക്കുന്നതിനായി മുപ്പതിനായിരം പേരെ കാണുമെന്നും അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 3 ലക്ഷം രൂപയാണ് ലക്ഷ്യമിടുന്നത്. നൂറ് പേജുകളുള്ള പത്ത് രസീത് ബുക്കുകള്‍ ജില്ലയിലെ 209 ബൂത്ത് കമ്മറ്റികള്‍ക്കും നല്‍കിയിട്ടുണ്ട്. അതാത് ദിവസം സംഭാവനയായി ലഭിക്കുന്ന തുക വൈകിട്ട് മണ്ഡലത്തിന്റെ ചുമതലക്കാരനായ കെപിസിസി സെക്രട്ടറിയെ ഏല്‍പ്പിക്കണമെന്നാണ് പാർട്ടി പ്രവർത്തകർക്ക് ലഭിച്ചിട്ടുള്ള നിർദേശം.












Click it and Unblock the Notifications