പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണം വിളമ്പിയും അവരോടൊപ്പം കഴിച്ചും സംസ്ഥാന പോലിസ് മേധാവി

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കിയും അവരോടൊപ്പം ഭക്ഷണം കഴിച്ചും ഡിജിപി ലോക്നാഥ് ബെഹ്റയും ഭാര്യ മധുമിത ബഹ്റയും. പത്തനംതിട്ട ജില്ലയിലെ ദുരിത ബാധിതര്‍ക്ക് സന്തോഷവും ആത്മധൈര്യവും പകര്‍ന്നു നല്‍കാന്‍ ഡിജിപിയുടെ സന്ദര്‍ശനത്തിലൂടെ സാധിച്ചു. കാരംവേലി എസ്എന്‍ഡിപി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ക്യാമ്പിലെത്തിയ ഡിജിപി, ദക്ഷിണമേഖലാ എഡിജിപി അനില്‍കാന്ത്, ജില്ലാ പോലീസ് മേധാവി ടി നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പിലെ 107 അന്തേവാസികള്‍ക്കും ഭക്ഷണം വിളമ്പി നല്‍കി.

<strong>കുടകിലെ ദുരിതബാധിതര്‍ക്ക് ബിസ്‌കറ്റ് എറിഞ്ഞു കൊടുത്ത് മന്ത്രി: സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം</strong>കുടകിലെ ദുരിതബാധിതര്‍ക്ക് ബിസ്‌കറ്റ് എറിഞ്ഞു കൊടുത്ത് മന്ത്രി: സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം

ദുരിതബാധിതര്‍ക്ക് നല്‍കുന്നതിന് പുതപ്പ്, തലയിണ തുടങ്ങിയ അവശ്യവസ്തുക്കളുമായാണ് ഡിജിപിയും സംഘവും ക്യാമ്പിലെത്തിയത്. ക്യാമ്പിലെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാവരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ശയ്യാവലംബരായി ക്യാമ്പില്‍ കഴിയുന്ന ആറന്മുള ചെറുവള്ളില്‍ ഗോപി, ക്യാന്‍സര്‍ ബാധിച്ച് അവശനിലയിലുള്ള രാധാമണി എന്നിവരുടെ അടുത്തെത്തി ഡിജിപി വിവരങ്ങള്‍ ചോദിച്ചറിയുകയും ഇവര്‍ക്ക് അത്യാവശ്യമുള്ള സാധനങ്ങള്‍ കൈമാറുകയും ചെയ്തു. ഭക്ഷണത്തിന്റെ സമയമായതോടെ അടുക്കളയിലെത്തി പാചകക്കാരോട് വിവരങ്ങള്‍ ആരാഞ്ഞു. സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികളായ സുരേന്ദ്രന്‍, സോമന്‍, പ്രസാദ്, പ്രദീപ്, ശങ്കുണ്ണി തുടങ്ങിയവരായിരുന്നു ഭക്ഷണം തയാറാക്കുന്നത്.

DGP

സമീപത്തുള്ള വിവിധ ക്യാമ്പുകളിലേക്കുള്ള ഭക്ഷണം കൂടി ഇവിടെ തയാറാക്കി നല്‍കുന്നുണ്ടെന്നും ഒറ്റപ്പെട്ട വീടുകളിലേക്ക് ഭക്ഷണം എത്തിക്കുന്നുണ്ടെന്നും അവര്‍ ഡിജിപിയെ അറിയിച്ചു. തുടര്‍ന്ന് ഭക്ഷണം വിളമ്പുന്നതിനുള്ള കൗണ്ടറില്‍ ഡിജിപിയും എഡിജിപിയും എസ്പിയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും വാര്‍ഡ് അംഗം എം.എസ്.സുചിത്രയും നിലയുറപ്പിച്ചു. ക്യാമ്പിലെ എല്ലാവര്‍ക്കും ഭക്ഷണം വിളമ്പി നല്‍കിയശേഷം അവരോടൊപ്പം ഭക്ഷണവും കഴിച്ചശേഷമാണ് ഡിജിപിയും സംഘവും മടങ്ങിയത്. ക്യാമ്പിലെ 13ഓളം വരുന്ന കുട്ടികള്‍ക്ക് മിഠായികള്‍ വിതരണം ചെയ്തും മുതിര്‍ന്ന പൗരന്മാരുടെ അടുത്തെത്തി സാന്ത്വനം പകര്‍ന്നുമാണ് ഡിജിപി ക്യാമ്പ് വിട്ടത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
DGP visits relief camp for flood victims in Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X