• search
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പ്രളയത്തില്‍ മണിയാര്‍ ഡാമിന് കേടുപാടുകള്‍ സംഭവിച്ചു: ആശങ്ക വേണ്ടെന്ന് അധികൃതര്‍

  • By Lekhaka

പത്തനംതിട്ട: ജില്ലയിലെ മണിയാര്‍ ഡാം അപകടാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ജലസേചന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. അതിശക്തമായ മഴയില്‍ അണക്കെട്ടിലെ വെള്ളം കയറിയതിനെ തുടര്‍ന്ന് ഡാം കരകവിഞ്ഞൊഴുകിയിരുന്നു. ശക്തമായ ഒഴുക്കില്‍ ഡാമിന്റെ പ്രധാന ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

എന്നാല്‍ പമ്പ ജലസേചന പദ്ധതിയുടെ ഭാഗമായ മണിയാര്‍ ഡാം കഴിഞ്ഞ ദിവസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് കേടുപാടുകള്‍ വിലയിരുത്തി. മണിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു. അതിതീവ്ര മഴയിലും വെള്ളപ്പൊക്കത്തിലും ഡാമിനും അനുബന്ധ നിര്‍മിതികള്‍ക്കും ചില കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ഇവ ഡാമിന്റെ സുരക്ഷയെ ബാധിക്കുന്നതല്ല. കേടുപാടുകള്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഇറിഗേഷന്‍ ഡിസൈന്‍ ആന്റ് റിസര്‍ച്ച് ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ അറിയിച്ചു.

maniyardam111


അഞ്ച് സ്പില്‍വേകളില്‍ ഒന്നിന്റെ ഉപരിതലത്തിലെ ഫേസിംഗ് കല്ലുകള്‍ ഇളകിയിട്ടുണ്ട്. ഡാമിന് താഴെ ഇടതു ഗൈഡ്വാളിന്റെ അടിഭാഗത്തെ കെട്ട് ഇളകി മണ്ണൊലിച്ചിട്ടുണ്ട്. രണ്ടു സ്പില്‍വേ ഷട്ടറുകളുടെ ബോഗി വീലുകളും തകരാറിലായിട്ടുണ്ട്.

ജലസംഭരണിയില്‍ നിന്ന് ജല വിതരണത്തിനുള്ള കനാല്‍ തുടങ്ങുന്നിടത്തെ ബൈല്‍മൗത്തിന്റെ ഭിത്തികള്‍ ഇടിയുകയും ട്രാഷ് റാക്കിന് സ്ഥാനചലനം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഡാമിന് താഴെയുള്ള നദീ സംരക്ഷണ ഭിത്തിക്കും കേടുപാട് സംഭവിച്ചു. എന്നാല്‍ ഇവയൊന്നും ഡാമിന് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല. തുലാവര്‍ഷത്തിനും അടുത്ത ജലവിതരണ സീസണും മുമ്പ് കേടുപാടുകള്‍ പരിഹരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

പത്തനംതിട്ട മണ്ഡലത്തിലെ യുദ്ധം

English summary
Officials from Irrigation department have said that despite some damages incurred during the flood

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more