Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരിമുടിയേന്തി ശബരിമല ദര്‍ശനം നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ശബരിമല: കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമല ദര്‍ശനം നടത്തി. ഇരുമുടി കെട്ടുമേന്തി മല ചവിട്ടിയാണ് ഗവര്‍ണ്ണര്‍ അയ്യപ്പ സന്നിധിയില്‍ എത്തിയത്. ഇന്ന് വൈകുന്നേരം 5.10 ഓടെ പമ്പയില്‍ നിന്ന് ഇരുമുടി നിറച്ച്, കെട്ടുമേന്തി സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് നടന്ന് ശബരീശ ദര്‍ശനത്തിനെത്തിയത്.

kerala

ശബരിമല ദര്‍ശനത്തിനെത്തിച്ചേര്‍ന്ന ഗവര്‍ണ്ണറെ വലിയ നടപ്പന്തലിനു മുന്നില്‍ വച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു, ദേവസ്വം ബോര്‍ഡ് അംഗം അഡ്വ.കെ.എസ്.രവി, ദേവസ്വം കമ്മീഷണര്‍ ബി.എസ്.തിരുമേനി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ഗസ്റ്റ് ഹൗസില്‍ വിശ്രമം.

പടിപൂജയ്ക്ക് ശേഷം ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടി കയറി ദര്‍ശനം നടത്തി. ഗവര്‍ണ്ണര്‍ നാളെ രാവിലെയും ദര്‍ശനം നടത്തും. ശേഷം മാളികപ്പുറം ക്ഷേത്രപരിസരത്ത് ഗവര്‍ണ്ണര്‍ ചന്ദന തൈ നടും. പിന്നേട് പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായുള്ള പരിപാടിയിലും പങ്കെടുത്ത ശേഷം തിരികെ പോകും. ഗവര്‍ണ്ണര്‍ക്കൊപ്പം ഇളയമകന്‍ കബീര്‍ മുഹമ്മദ് ഖാനും അയ്യപ്പദര്‍ശനത്തിനായി എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+