പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജോസും വന്നു, യുഡിഎഫ് കോട്ട ഇത്തവണ വീഴും; ലക്ഷ്യം 10 ലേറെ സീറ്റുകളെന്ന് എല്‍ഡിഎഫ്

Google Oneindia Malayalam News

പത്തനംതിട്ട: യുഡിഎഫ് കോട്ടയായിരുന്ന പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ വിജയമായിരുന്നു ഇടതുമുന്നണി സ്വന്തമാക്കിയത്. പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെയുള്ള 5 ല്‍ 4 മണ്ഡലങ്ങളിലും ഇടതുമുന്നണി വെന്നിക്കൊടി പാറിച്ചു. അടൂര്‍ പ്രകാശിലൂടെ കോന്നി മാത്രമായിരുന്നു അന്ന് യുഡിഎഫ് നിലനിര്‍ത്തിയത്. എന്നാല്‍ പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോന്നിയും പിടിച്ചെടുത്തതോടെ ജില്ലയിലെ ഇടത് ആധിപത്യം പൂര്‍ണ്ണമായി. തദ്ദേശ തിരഞ്ഞെടുപ്പിലും ഇതേ തോതിലുള്ള വിജയമാണ് മുന്നണി പ്രതീക്ഷിക്കുന്നതെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

ഇടതുപക്ഷ സര്‍ക്കാര്‍

ഇടതുപക്ഷ സര്‍ക്കാര്‍

ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടു വന്ന വികസന പ്രവര്‍ത്തനം എടുത്തുകാട്ടിയാണ് എല്‍ഡിഎഫ് വോട്ടുതേടുന്നത്. റോഡുകളുടെ സമഗ്രമായ വികസനം, , പാലങ്ങൾ, വൈദ്യുതി, കുടിവെള്ളം, തിരുവല്ല ബൈപ്പാസ്, നിര്‍മ്മാണം ആരംഭിച്ച സ്റ്റേഡിയങ്ങള്‍ ഏനാത്തും പന്തളത്തും നിർമ്മാണം ആരംഭിച്ച ലൈഫ് പദ്ധതിയുടെ ഭാഗമായുള്ള ഫ്ലാറ്റുകൾ തുടങ്ങി നിരവധി വികസന പദ്ധതികളാണ് ഇക്കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ ജില്ലയിലുണ്ടായതെന്ന് ഇടത് നേതാക്കള്‍ അവകാശപ്പെടുന്നു.

പത്തനംതിട്ട

പത്തനംതിട്ട

കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭിരിക്കുന്ന ജില്ലാ പഞ്ചായത്താണ് പത്തനംതിട്ടയിലേത്. ആകെയുള്ള 16 സീറ്റില്‍ കഴിഞ്ഞ തവണ 10 സീറ്റില്‍ യുഡിഎഫും 6 സീറ്റില്‍ എല്‍ഡിഎഫും വിജയിച്ചു. കേരള കോൺഗ്രസ് (എം) അംഗം ജോസ് വിഭാഗത്തോടൊപ്പം എൽഡിഎഫിൽ പോയെങ്കിലും 9 അംഗങ്ങളുടെ പിന്തുണയില്‍ കോണ്‍ഗ്രസ് ഭരണം തുടര്‍ന്നു. ജില്ലാ പഞ്ചായത്തിലെ ഈ യുഡിഎഫ് കുത്തക ഇത്തവണ അവസാനിപ്പിക്കുമെന്നാണ് ഇടത് നേതാക്കള്‍ അവകാശപ്പെടുന്നത്.

സീറ്റ് വിഭജനം

സീറ്റ് വിഭജനം

വലിയ തര്‍ക്കങ്ങള്‍ ഒന്നും ഇല്ലാതെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ മുന്നണിക്ക് സാധിച്ചു. 10 സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. സിപിഐ മൂന്ന് സീറ്റിലും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം രണ്ട് സീറ്റിലും മത്സരിക്കുന്നത്. ജനതാദള്‍ എസിന് ഒരു സീറ്റ് നല്‍കി. കഴിഞ്ഞ തവണ എന്‍സിപിക്ക് നല്‍കിയ സീറ്റാണ് ഇക്കുറി ജോസ് വിഭാഗത്തിന് കൈമാറിയത്.

സിപിഎം മത്സരിക്കുന്നത്

സിപിഎം മത്സരിക്കുന്നത്

അങ്ങാടി, ചിറ്റാര്‍, ഇലന്തൂര്‍, എനാത്ത്, കൊടുമണ്‍, കോയിപ്രം, കുളനട, മലയാലപ്പുഴ, മല്ലപ്പള്ളി, പ്രമാടം ഡിവിഷനുകളിലാണ് സിപിഎം മത്സരിക്കുന്നത്. പ്രധാന നേതാക്കളെയടക്കം രംഗത്തിറക്കിയാണ് സിപിഎം ഇക്കുറി മത്സരം കടുപ്പിക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് ​അംഗങ്ങളായ പിബി ഹര്‍ഷകുമാര്‍, ഒമല്ലൂര്‍ ശങ്കരന്‍ തുടങ്ങിയവര്‍ മത്സരരംഗത്തുണ്ട്.

കേരള കോണ്‍ഗ്രസ് എം

കേരള കോണ്‍ഗ്രസ് എം

എനാത്ത് ഡിവിഷനിലാണ് ഹര്‍ഷകുമാര്‍ ജനവിധി തേടുന്നത്. കോന്നി, പള്ളിക്കല്‍, ആനിക്കാട് ഡിവിഷനുകളാണ് സിപിഐക്ക് നല്‍കിയിരിക്കുന്നത്. റാന്നി, പുളിക്കീഴ് സീറ്റുകളിലും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗവും മത്സരിക്കുന്നു. യുഡിഎഫിലായിരുന്നപ്പോഴും ഈ സീറ്റുകളിലായിരുന്നു കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്. ജനതാ ദള്‍ എസിന് കോഴഞ്ചേരിയിലാണ് സീറ്റ് നല്‍കിയിരിക്കുന്നത്.

അധികാരത്തില്‍ എത്തുക

അധികാരത്തില്‍ എത്തുക

അധികാരത്തില്‍ എത്തുകയെന്ന ലക്ഷ്യം വെച്ച് തന്നെയാണ് ഇടതുമുന്നണി പ്രവര്‍ത്തനം. 10 ലേറെ സീറ്റുകളിലാണ് ഇക്കുറി വിജയം പ്രതീക്ഷിക്കുന്നത്. എനാത്ത്, കൊടുമണ്‍, മല്ലപ്പള്ളി, പള്ളിക്കല്‍, റാന്നി ഡിവിഷനുകളിലാണ് മുന്‍ പ്രാവശ്യം എല്‍ഡിഎഫ് ജയം നേടിയത്. ഈ സീറ്റുകള്‍ നിലനിര്‍ത്തി കൂടുതല്‍ സീറ്റുകള്‍ വിജയിക്കാന്‍ കഴിയുമെന്നും നേതാക്കള്‍ അവകാശപ്പെടുന്നു.

കോണ്‍ഗ്രിനുള്ളില്‍

കോണ്‍ഗ്രിനുള്ളില്‍

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രിനുള്ളിലുണ്ടായ അസ്വാരസ്യങ്ങളും തങ്ങള്‍ക്ക് അനുകൂല ഘടകമാവുമെന്നാണ് ഇടത് പ്രതീക്ഷ. യുഡിഎഫില്‍ 16 ല്‍ 14 സീറ്റിലും കോണ്‍ഗ്രസാണ് മത്സരിക്കുന്നത്. രണ്ട് സീറ്റുകള്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടു നല്‍കി. റാന്നി, പുളിക്കീഴ് ഡിവിഷനുകളാണ് ജോസഫ് വിഭാഗത്തിന് വിട്ടുനല്‍കിയത്.

ഗ്രൂപ്പ് പോര്

ഗ്രൂപ്പ് പോര്

സീറ്റുകള്‍ സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് പോരും ശക്തമായിരുന്നു. ഒടുവില്‍ എ വിഭാഗം ഒന്‍പതും ഐ വിഭാഗം ഐ അഞ്ചും ഡിവിഷനുകളില്‍ മത്സരിക്കാനാണ് തീരുമാനമായത്. കോയിപ്രം ഡിവിഷന്‍ എ ഗ്രൂപ്പിന്റേതാണെങ്കിലും ഐ ആവശ്യപ്പെട്ടിരുന്നു. പകരം കോഴഞ്ചേരി ഡിവിഷന്‍ നല്‍കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ എ ഗ്രൂപ്പ് ഇതിന് തയ്യാറായില്ല. കോയിപ്രത്ത് നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിനെ മത്സരിപ്പിക്കാനായിരുന്നു ഐ ഗ്രൂപ്പിന്‍റെ ശ്രമം.

യൂത്ത് കോണ്‍ഗ്രസിനുള്ളിലെ അതൃപ്തി

യൂത്ത് കോണ്‍ഗ്രസിനുള്ളിലെ അതൃപ്തി

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രാതിനിധ്യം കുറഞ്ഞ് പോയതില്‍ യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ വലിയ അതൃപ്തിയാണ് ഉള്ളത്. സ്ഥാനാര്‍ഥിത്വത്തില്‍ മികച്ച പ്രാതിനിധ്യം നല്‍കുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് നേതാക്കള്‍ യുവജനവിഭാഗത്തിന് നേരത്തെ നല്‍കിയിരുന്നു. എന്നാല്‍ പതിവ് പോലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായപ്പോള്‍ തങ്ങളെ അവഗണിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ പരാതി.

 കോണ്‍ഗ്രസ് തിരിച്ചു വരും; അസമില്‍ ബിജെപി വീഴ്ത്താന്‍ പുതിയ നീക്കം, ബിപിഎഫും മഹാസഖ്യത്തിലേക്ക് കോണ്‍ഗ്രസ് തിരിച്ചു വരും; അസമില്‍ ബിജെപി വീഴ്ത്താന്‍ പുതിയ നീക്കം, ബിപിഎഫും മഹാസഖ്യത്തിലേക്ക്

Recommended Video

cmsvideo
Barack obama criticize rahul gandhi in his book a promised land

English summary
kerala local body election 2020; LDF to win more than 10 seats in Pathanamthitta district panchayat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X