തദ്ദേശപ്പോര്: വോട്ടിംഗ് മെഷിനുകള്‍ക്ക് സംഭവിച്ച തകരാറുകള്‍ ഞൊടിയിടയില്‍ പരിഹരിച്ച് പ്രത്യേക ടീം
പത്തനംതിട്ട: തദ്ദേശപൊതുതെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ വോട്ടിംഗ് മെഷിനുകള്‍ക്ക് സംഭവിച്ച തകരാറുകള്‍ ഞൊടിയിടയില്‍ പരിഹരിച്ച് പ്രത്യേക ടീം. ഇതോടെ പോളിംഗ് വേഗത്തിലാക്കുവാന്‍ കഴിഞ്ഞു. രാവിലെ 6നും 7നും ഇടയില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും മോക്ക്‌പോള്‍ പൂര്‍ത്തിയാക്കിയിരുന്നു. രാവിലെ ഏഴിന് തന്നെ ഭൂരിഭാഗം ബൂത്തുകളിലും പോളിംഗ് ആരംഭിച്ചു. ചില ബൂത്തുകളിലെ മെഷീനുകളില്‍ കണ്ടെത്തിയ തകരാറുകള്‍ വേഗത്തില്‍ പരിഹരിക്കാനും കഴിഞ്ഞു.
ജില്ലാ ഭരണകേന്ദ്രത്തില്‍ വളരെ വിപുലമായ സജ്ജീകരണങ്ങളാണ് ഇതിന് സഹായിച്ചത്. മോക്പോള്‍ തുടങ്ങിയ സമയം, ഓരോ മണിക്കൂറിലേയും പോളിംഗ് ശതമാനം തുടങ്ങിയവ അറിയാന്‍ സാധിക്കുന്ന പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷിക്കാന്‍ എട്ടു പേര് അടങ്ങുന്ന ഒരു ടീമാണ് ഉണ്ടായിരുന്നത്. തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ പരിഹാരം കാണാനുമായി സെക്ടറല്‍ ഓഫീസര്‍മാരെ ഉള്‍പ്പെടുത്തിയ പ്രത്യേക വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
പോള്‍മാനേജറിലും സെക്ടറല്‍ ഓഫീസര്‍മാര്‍ അടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയും നല്‍കുന്നതുമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജില്ലയിലെ എല്ലാ ബ്ലോക്കുകളുടെ ചുമതല നല്‍കി പ്രത്യേക ഉദ്യോഗസ്ഥരേയും നിയോഗിച്ചിരുന്നു. ഇത്തരത്തില്‍ എട്ടുപേരടങ്ങുന്ന ടീമാണ് വളരെ സൂക്ഷമതയോടെ പ്രശ്നങ്ങള്‍ പരിഹരിച്ചിരുന്നത്. പോലീസിന്റെ സഹായം ആവശ്യമാകുന്ന ഇടങ്ങളില്‍ അത്തരം പ്രശ്നങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും കണ്‍ട്രോള്‍ റൂമില്‍ പോലീസ് നിരീക്ഷണവും ലഭ്യമാക്കിയിരുന്നു.

ചില പോളിംഗ് ബൂത്തുകളില്‍ ഇന്റര്‍നെറ്റ് സംവിധാനം തകരാറിലായത് ആദ്യമണിക്കൂറില്‍ ചെറിയ ബുദ്ധിമുട്ട് സൃഷ്ടിച്ചെങ്കിലും സെക്ടറല്‍ ഓഫീസര്‍മാര്‍ക്ക് ഇത് പരിഹരിക്കാനായതിനാല്‍ പോളിംഗ് വിവരങ്ങള്‍ അതത് സമയങ്ങളില്‍ തന്നെ കൃത്യമായി ലഭ്യമാക്കാന്‍ കഴിഞ്ഞു. മുന്‍സിപ്പാലിറ്റികളില്‍ നാല് കണ്‍ട്രോള്‍ യൂണിറ്റുകളും മൂന്ന് ബാലറ്റ് യൂണിറ്റുകളും ബ്ലോക്കുകളിലായി 21 കണ്‍ട്രോള്‍ യൂണിറ്റുകളും 68 ബാലറ്റു യൂണിറ്റുകളുടെയും തകരാറാണ് ടീമിന്റെ പ്രവര്‍ത്തനങ്ങളിലൂടെ വളരെ വേഗം പരിഹരിക്കാനായത്.
അതേസമയം, പത്തനംതിട്ട നഗരസഭയില്‍ 71.49 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വാര്‍ഡ്, വോട്ടിംഗ് ശതമാനം എന്ന ക്രമത്തില്‍ :
അഞ്ചക്കാല-77.34, അറബിക് കോളേജ്-78.05, അഴൂര്‍-73.88, അഴൂര്‍ വെസ്റ്റ്-71.43, ചുരുളിക്കോട്-71.06, ചുട്ടിപ്പാറ-68.47, ചുട്ടിപ്പാറ ഈസ്റ്റ്-76.82, കോളേജ്-77.91, കൈരളീപുരം-73.06, കല്ലറക്കടവ്-67.41, കരിമ്പനാക്കുഴി-66.7, കൊടുന്തറ-77.32, കുലശേഖരപതി-70.35, കുമ്പഴ ഈസ്റ്റ്-73.83, കുമ്പഴ നോര്‍ത്ത്-64.35, കുമ്പഴ സൗത്ത്-66.48, കുമ്പഴ വെസ്റ്റ്-70.46, മുണ്ടുകോട്ടയ്ക്കല്‍-64.6, മൈലാടുംപാറ-78.13, മൈലാടുംപാറ താഴം-76.43, പട്ടംകുളം-74.46, പെരിങ്ങമല-65.4, പേട്ട നോര്‍ത്ത് 69.51, പേട്ട സൗത്ത് 71.83 , പ്ലാവേലി-62.24, പൂവന്‍പാറ-73.09, ശാരദാമഠം-78.61, തൈക്കാവ്-72.09, ടൗണ്‍ വാര്‍ഡ്-54.6, വലഞ്ചൂഴി-79.89, വഞ്ചിപ്പൊയ്ക-72.19, വെട്ടിപ്പുറം-71.68.












Click it and Unblock the Notifications