പത്തനംതിട്ടയില്‍ യുഡിഎഫ് കോട്ടകള്‍ തകര്‍ത്ത് ഇടത് മുന്നേറ്റം; കരുത്തായത് കേരള കോണ്‍ഗ്രസ് എം
പത്തനംതിട്ട: പത്തനംതിട്ടയിലെ യുഡിഎഫ് കോട്ട പൊളിച്ച് എല്‍ഡിഫ്. കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റം ജില്ലാ പഞ്ചായത്തിലടക്കം എല്‍ഡിഎഫിന് മികച്ച മുന്നേറ്റമാണ് നല്‍കിയത്. ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 16 വാര്‍ഡുകളില്‍ 13 വാര്‍ഡും സ്വന്തമാക്കിയാണ് യുഡിഎഫിന്‍റെ കുത്തക പൊളിച്ചത്. 3 സീറ്റില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞത്. ബിജെപിക്ക് ഇത്തവണയും സീറ്റുകളൊന്നും ലഭിച്ചില്ല. 2015 ല്‍ 11 സീറ്റില്‍ വിജയിച്ചായിരുന്നു യുഡിഎഫ് അധികാരം നേടിയത്. എല്‍ഡിഎഫിന് കഴിഞ്ഞ തവണ 5 സീറ്റിലായിരുന്നു ജയിക്കാന്‍ സാധിച്ചത്.

ജോസ് കെ മാണി
ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റം തന്നെയാണ് പത്തനംതിട്ട ജില്ലയിലെ ഇടത് വിജയത്തില്‍ നിര്‍ണ്ണായകമായത്. വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയായിരുന്നു എല്‍ഡിഎഫിന്‍റെ മുന്നേറ്റം. ജോസ്-ജോസഫ് വിഭാഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയ റാന്നി, പുളികീഴ് ഡിവിഷനുകളില്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്.

എല്‍ഡിഎഫിന് ഒപ്പം
സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. വിബിത ബാബു പരാജയപ്പെട്ടു. എല്‍ഡിഎഫിലെ സികെ ലതാകുമാരിയോട് 1477 വോട്ടുകള്‍ക്കാണ് വിബിത പരാജയപ്പെട്ടത്. എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ ആറെണ്ണവും എല്‍ഡിഎഫിന് ഒപ്പമാണ്. കോയിപ്രം, കോന്നി ബ്ലോക്ക് പഞ്ചായത്തുകളില്‍ മാത്രമാണ് യുഡിഎഫിന് ലീഡ് ലഭിച്ചത്. കഴിഞ്ഞ തവണ എല്‍ഡിഎഫിനും യുഡിഎഫിനും 4 വീതം ബ്ലോക്ക് പഞ്ചായത്തുകളായിരുന്നു ലഭിച്ചത്.

പഞ്ചായത്തുകളില്‍
പഞ്ചായത്തുകളില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നു. ബിജെപി മൂന്ന് പഞ്ചായത്തുകളിലും ഒപ്പത്തിനൊപ്പമായിരുന്നു. കഴിഞ്ഞ തവണ ഭരണം പിടിച്ച കുളനട പഞ്ചായത്ത് ബിജെപി നിലനിര്‍ത്തിയെങ്കിലും കുറ്റൂര്‍, നെടുമ്പ്രം എന്നീ പഞ്ചായത്തുകള്‍ അവരെ കൈവിട്ടു. ചെറുകോലിലും കോട്ടാങ്ങലിലും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. കഴിഞ്ഞതവണ ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തില്‍ യുഡിഎഫിനായിരുന്നു മുന്നേറ്റം.

നഗരസഭകളില്‍
അതേസമയം, നഗരസഭകളില്‍ അടൂരില്‍ മാത്രമാണ് എല്‍ഡിഎഫിന് മുന്നേറ്റം നടത്താന്‍ സാധിച്ചത്. എല്‍ഡിഎഫും യുഡിഎഫും 11 വീതം സീറ്റുകള്‍ നേടിയ അടൂരില്‍ ഇടത് സ്വതന്ത്രരാണ് എല്‍ഡിഎഫിനെ തുണച്ചത്. കഴിഞ്ഞ തവണ 14 സീറ്റില്‍ വിജയിക്കാന്‍ ഇടതുമുന്നണിക്ക് സാധിച്ചിരുന്നു. അതേസമയം കയ്യിലുണ്ടായിരുന്ന പന്തളം നഗരസഭ എല്‍ഡിഎഫിന് നഷ്ടപ്പെട്ടു. ബിജെപിയാണ് പന്തളം നഗരസഭയില്‍ വിജയിച്ചത്.

ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥി
ആകെയുള്ള 33 ഡിവിഷനുകളില്‍ 18 ഇടത്താണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. കഴിഞ്ഞ തവണ എല്‍ഡിഎഫിനായിരുന്നു നഗരസഭാ ഭരണം. എന്നാല്‍ 2015 ല്‍ ഏഴ് സീറ്റില്‍ മാത്രം വിജയിച്ച എന്‍ഡിഎ ഇത്തവണ പതിനൊന്നോളം സീറ്റുകള്‍ പിടിച്ചെടുക്കുകയായിരുന്നു. 2015-ല്‍ 14 സീറ്റുകള്‍ നേടി ഭരണം പിടിച്ച എല്‍.ഡി.എഫ്. ഇത്തവണ ഒമ്പത് സീറ്റുകളിലേക്ക് ഒതുങ്ങി. യുഡിഎഫ് അഞ്ച് സീറ്റുകളില്‍ വിജയിച്ചു. ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിക്കാണ് ജയം.

പത്തനംതിട്ടയില്‍
പത്തനംതിട്ടയില്‍ എല്‍ഡിഎഫും യുഡിഎഫും 13 വീതം സീറ്റുകള്‍ നേടി. എസ്ഡിപിഐ മൂന്ന് സീറ്റുകളില്‍ വിജയിച്ചു. മൂന്ന് സ്വതന്ത്രും വിജയിച്ചിട്ടുണ്ട്. ഇവരുടെ പിന്തുണയാവും നഗരസഭ ഭരണം ആര് പിടിക്കും എന്നതില്‍ നിര്‍ണ്ണായം ആവുക. കഴിഞ്ഞ തവണ യുഡിഎഫ് 22 വാര്‍ഡുകളില്‍ വിജയിച്ച നഗരസഭയാണ് പത്തനംതിട്ട. പരമ്പരാഗതമായി യുഡിഎഫ് കോട്ടയെന്ന് അറിയപ്പെടുന്ന പത്തനംതിട്ടയിലെ വിജയം ഇടതുമുന്നണിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.












Click it and Unblock the Notifications