പത്തനംതിട്ടയില്‍ യുഡിഎഫ് കോട്ടകള്‍ തകര്‍ന്നു; പടര്‍ന്നു കയറി എല്‍ഡിഎഫ്
പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കോട്ടയായ പത്തനംതിട്ടയില്‍ എല്‍ഡിഎഫ് മുന്നേറ്റം. കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ച പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ 10 വാര്‍ഡുകളില്‍ എല്‍ഡിഎഫ് ആണ് മുന്നിച്ച് നില്‍ക്കുന്നത്. ആകെ പതിനഞ്ച് വാര്‍ഡുകളാണ് ജില്ലാ പഞ്ചായത്തിലുള്ളത്. 5 സീറ്റില്‍ മാത്രമാണ് യുഡിഎഫിന് ലീഡ് ചെയ്യാന്‍ കഴിയുന്നത്. അതേസമയം, വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് അവകാശപ്പെട്ട ബിജെപിക്ക് ഇതുവരെ ഒരു സീറ്റിലും വിജയിക്കാന്‍ സാധിച്ചിട്ടില്ല.
ബ്ലോക്ക് പഞ്ചായത്തുകളുടേയും ഗ്രാമ പഞ്ചായത്തുകളുടേയും എണ്ണത്തിലും എല്‍ഡിഎഫിന് മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. നഗരസഭകളില്‍ യുഡിഎഫിനാണ് മുന്‍തൂക്കം. ജോസ് കെ മാണിയുടെ മുന്നണി മാറ്റം എല്‍ഡിഎഫിന് ഗുണം ചെയ്തുവെന്നതാണ് മലയോര മേഖലയിലെ ഫലം വ്യക്തമാക്കുന്നത്. അതേസമയം പന്തളം നഗരസഭയില്‍ ബിജെപിക്കാണ് മുന്നേറ്റം.

സംസ്ഥാനത്ത് ആകെയുള്ള ജില്ലാ പഞ്ചായത്തുകളുടെ കണക്ക് എടുത്താല്‍ യുഡിഎഫിന് വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കഴിഞ്ഞ തവണ ഏഴ് വീതം ഒപ്പം പിടിച്ചെങ്കില്‍ ഇത്തവണ 12 സീറ്റില്‍ എല്‍ഡിഎഫ് ആണ് മുന്നിട്ട് നില്‍ക്കുന്നത്. മലപ്പുറത്തും എറണാകുളത്തും മാത്രമാണ് യുഡിഎഫ് ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്. ആകെയുള്ള 6 കോര്‍പ്പറേഷനില്‍ 4 ഇടത്തും ഇടതിനാണ് ലീഡ്. തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, തൃശ്ശൂര്‍ കോര്‍പ്പറേഷനിലാണ് എല്‍ഡിഎഫ് മുന്നേറ്റം
Recommended Video
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications