പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റാന്നി പഞ്ചായത്തില്‍ വമ്പന്‍ ട്വിസ്റ്റ്; ബിജെപിയുടെ വോട്ടില്‍ എല്‍ഡിഎഫിന് ഭരണം, അവസാന നിമിഷം സംഭവിച്ചത്

Google Oneindia Malayalam News

പത്തനംതിട്ട: റാന്നി ഗ്രാമപഞ്ചായത്തില്‍ ബിജെപിയുടെ വോട്ട് നേടി എല്‍ഡിഎഫ് അധികാരത്തിലേക്ക്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങല്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തു. കേരള കോണ്‍ഗ്രസ് (എം) പ്രതിനിധിയായ ശോഭ ചാര്‍ളിയാണ് ബിെജപിയുടെ പിന്തുണയോടെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ബിജെപിയുടെ രണ്ട് വോട്ടും ചേര്‍ത്ത് ആകെ എഴ് വോട്ട് നേടിയാണ് ശോഭ ചാര്‍ളി പ്രസിഡന്റായത്.

bjp

അഞ്ച് വീതം സീറ്റുകള്‍

അഞ്ച് വീതം സീറ്റുകള്‍

റാന്നിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും അഞ്ച് വീതം സീറ്റുകളാണ് ലഭിച്ചത്. ബിജെപി രണ്ട് സീറ്റുകള്‍ നേടിയപ്പോള്‍ ഒരു സ്വതന്ത്രനും വിജയിച്ചു. സ്വതന്ത്രന്റെ പിന്തുണയോടെ യുഡിഎഫ് അധികാരത്തില്‍ എത്തുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ അവസാന നിമിഷം കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു.

 അവസാന നിമിഷം സംഭവിച്ചത്

അവസാന നിമിഷം സംഭവിച്ചത്

സ്വതന്ത്രനായ കെ ആര്‍ പ്രകാശ് കുഴിക്കാലയില്‍ യുഡിഎഫിന്റെ പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റാവുമെന്നാണ് കരുതിയത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് അപ്രതീക്ഷിതമായാണ് എല്‍ഡിഎഫും ബിജെപിയും റാന്നിയില്‍ കൂട്ടുകെട്ടുണ്ടാക്കിയത്. എല്‍ഡിഎഫ് മുന്നണിയില്‍ സിപിഎമ്മിന് നാല് സീറ്റുകളും കേരള കോണ്‍ഗ്രസ് എമ്മിന് ഒരു സീറ്റുമാണുള്ളത്.

കൂട്ടുകെട്ട്

കൂട്ടുകെട്ട്

അതേസമയം, റാന്നിയിലെ എല്‍ഡിഎഫ് ബിജെപി കൂട്ടുകെട്ട് നേരത്തെ ധാരണയായതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ബിജെപിയുടെ പിന്തുണയോടെ അധികാരത്തില്‍ എത്തിയത് ഇടതുമുന്നണിയെ സംബന്ധിച്ച് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കാന്‍ സാധ്യതയുണ്ട്.

എംഎം ഹസ്സൻ ഇനി വേണ്ട... യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റാൻ പാർട്ടി എംപിമാരും എംഎൽഎമാരും; കത്തഎംഎം ഹസ്സൻ ഇനി വേണ്ട... യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റാൻ പാർട്ടി എംപിമാരും എംഎൽഎമാരും; കത്ത

ജോർജ്ജിന്റെ ലക്ഷ്യം പാലാ സീറ്റ്; ഒരു മുഴം നീട്ടിയെറിഞ്ഞ് ജോസഫ്... ജോര്‍ജ്ജിന്റെ പൊട്ടിത്തെറിയ്ക്ക് പിന്നിൽജോർജ്ജിന്റെ ലക്ഷ്യം പാലാ സീറ്റ്; ഒരു മുഴം നീട്ടിയെറിഞ്ഞ് ജോസഫ്... ജോര്‍ജ്ജിന്റെ പൊട്ടിത്തെറിയ്ക്ക് പിന്നിൽ

ആലപ്പുഴ പിടിക്കാൻ യുഡിഎഫിൻറെ 'ട്രംപ് കാർഡ്';ഇറങ്ങുക ഈ നേതാവ്.. തിരഞ്ഞെടുപ്പിൽ പോര് കനപ്പിക്കാനൊരുങ്ങി കോൺഗ്രസ്ആലപ്പുഴ പിടിക്കാൻ യുഡിഎഫിൻറെ 'ട്രംപ് കാർഡ്';ഇറങ്ങുക ഈ നേതാവ്.. തിരഞ്ഞെടുപ്പിൽ പോര് കനപ്പിക്കാനൊരുങ്ങി കോൺഗ്രസ്

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ല; പ്ലാൻ ബിയുമായി കോൺഗ്രസ്രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ല; പ്ലാൻ ബിയുമായി കോൺഗ്രസ്

കോട്ടയത്ത് എൽഡിഎഫിനെ പരാജയപ്പെടുത്തി ബിജെപിക്ക് പഞ്ചായത്ത് ഭരണം: വിട്ട് നിന്ന് യുഡിഎഫ് അംഗങ്ങൾ കോട്ടയത്ത് എൽഡിഎഫിനെ പരാജയപ്പെടുത്തി ബിജെപിക്ക് പഞ്ചായത്ത് ഭരണം: വിട്ട് നിന്ന് യുഡിഎഫ് അംഗങ്ങൾ

Recommended Video

cmsvideo
നിയമസഭ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കി LDF | Oneindia Malayalam

English summary
Kerala Panchayat Election: BJP voted for the LDF's presidential candidate In Ranni Gram Panchayat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X