പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി പത്തനംതിട്ട ജില്ലയിൽ 63 ക്യാമ്പുകളിൽ 2637 പേർ നിലവിൽ താമസിക്കുന്നുണ്ട്. ഇതിൽ 45 ക്യാമ്പുകൾ തിരുവല്ലയിൽ ആണ്.
ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും, തിരുവല്ല താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് കൊണ്ട് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉത്തരവിട്ടിട്ടു. എന്നാൽ മുൻ നിശ്ചയിച്ചിട്ടുള്ള സർവകലാശാല പരീക്ഷകൾക്കും പാെതുപരീക്ഷകൾക്കും അവധി ബാധകമായിരിക്കില്ല.

അതേസമയം ആലപ്പുഴയിലേയും കോട്ടയത്തേയും ചില താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി ഉണ്ട്. കോട്ടയം താലൂക്കിൽ പ്രൊഫഷണൽ കോളജുകൾക്ക് അടക്കം ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആണ് അവധിയുള്ളത്.
കുട്ടനാട്ട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അംഗൺവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷ്യൻ സെന്ററുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. ആലപ്പുഴയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി ആണ്. അതേസമയം, മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റുമുണ്ടാവില്ല.
ആലപ്പുഴ ജില്ലയിൽ 69 ദുരിതാശ്വാസ ക്യാമ്പുകൾ ആണ് പ്രവർത്തിക്കുന്നത്. ക്യാമ്പിൽ നിലവിൽ 1815 പുരുഷൻമാരും 2023 സ്ത്രീകളും 701 കുട്ടികളും അടക്കം 4539 പേരാണ് ഉള്ളത്. നിലവിൽ ചെങ്ങന്നൂരിൽ 23 ക്യാമ്പുകളും , കുട്ടനാട് 19 ക്യാമ്പുകളും , മാവേലിക്കര 8 ക്യാമ്പും, ചേർത്തല 4 ക്യാമ്പുകളും , കാർത്തികപ്പള്ളി 10 ക്യാമ്പുകളും അമ്പലപ്പുഴ 5 ക്യാമ്പുകളുമാണ് പ്രവർത്തിക്കുന്നത്.
അതേസമയം ഉത്തരേന്ത്യയിൽ മഴ കനക്കുകയാണ്. മിന്നൽ പ്രളയവും ഉണ്ട്. ജമ്മു കശ്മീരിൽ 2 സൈനികർ അടക്കം നാല് പേർ മിന്നൽ പ്രളയത്തിൽ മരിച്ചു. ഹിമാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങത്തിൽ ഞായറാഴ്ച അഞ്ച് പേർ മരിച്ചു.
ഉരുൾപൊട്ടലും മിന്നൽ പ്രളയവും കനത്ത നഷ്ടമാണ് വിതച്ചത്. പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയാണ്. ഉരുൾ പൊട്ടലിനെ തുടർന്ന് പല സ്ഥലത്തും റോഡു ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. മിന്നൽ പ്രളയത്തിൽ വാഹനങ്ങൾ ഒലിച്ചുപോകുന്നതിൻറെ ദശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.












Click it and Unblock the Notifications