പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പമ്പ ഡാം തുറക്കാന്‍ സാധ്യത; രക്ഷാപ്രവര്‍ത്തനത്തിനായി മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ടയില്‍

Google Oneindia Malayalam News

പത്തനംതിട്ട: വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്പാ ഡാം തുറക്കാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു. പമ്പ ജല സംഭരണിയുടെ പരമാവധി ജലനിരപ്പ് 986.33 മീറ്ററും നീല അലര്‍ട്ട് ലവല്‍ 982.00 മീറ്ററും ആയി നിജപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ 1.30ന് ജലനിരപ്പ് 982.00 മീറ്റര്‍ എത്തിയതിനാല്‍ നീല അലര്‍ട്ട് പ്രഖ്യാപിച്ചു. പമ്പാ നദിയുടെ തീരത്തള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും കളക്ടര്‍ അറിയിച്ചു.

ചെങ്ങന്നൂരിന്‍റെ ചില മേഖലകളില്‍ വെള്ളം കയറുന്നുണ്ട്. ചെങ്ങന്നൂര്‍ -കോഴഞ്ചേരി പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിനായി മത്സ്യത്തൊഴിലാളികളെ സജ്ജരാക്കിയിട്ടുണ്ട്. കൊല്ലം വാടി കടപ്പുറത്ത് നിന്നുള്ളവ മത്സ്യത്തൊഴിലാളികളെയാണ് ഇവിടെ എത്തിച്ചത്.

fisher-

Recommended Video

cmsvideo
Mullapperiyar water level increasing | Oneindia Malayalam

പത്തനംതിട്ട ജില്ലാ കളക്ടർ നാലു മണിയോടുകൂടി 20-ഓളം വള്ളങ്ങൾ എത്തിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൊല്ലത്തെ മത്സ്യത്തൊഴിലാളി യൂണിയൻ നേതാക്കൾ ബേസിൽ ലാലിന്റെ നേതൃത്വത്തിൽ തൊഴിലാളികളെ സംഘടിപ്പിച്ച്‌ ഇന്നലെ രാത്രി തന്നെ 15 വള്ളങ്ങൾ തൊഴിലാളികൾ അടക്കം തയ്യാറാക്കി കഴിഞ്ഞിരുന്നെന്ന് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ അറിയിച്ചു. രാവിലെ പത്തനംതിട്ടയിൻ എത്താനാണ് ആവശ്യപ്പെട്ടെതെങ്കിലും ഇന്നലെ രാത്രിയിൽ തന്നെ വള്ളവും തൊഴിലാളികളും സജ്ജമായി വള്ളം ലോറിയിൽ കയറ്റി വയ്ക്കാനുള്ള പ്രവർത്തികൾ പൂര്‍ത്തികരിച്ചിരുന്നു.

കരിപ്പൂരിൽ ലാൻഡിംഗ് സുരക്ഷിതമല്ലെന്ന് ആദ്യമേ ഡിജിസിഎ മുന്നറിയിപ്പ്: റൺവേയ്ക്ക് മിനുസം കൂടുതൽകരിപ്പൂരിൽ ലാൻഡിംഗ് സുരക്ഷിതമല്ലെന്ന് ആദ്യമേ ഡിജിസിഎ മുന്നറിയിപ്പ്: റൺവേയ്ക്ക് മിനുസം കൂടുതൽ

കഴിഞ്ഞ പ്രാവശ്യം പ്രളയത്തിന്റെ നടുവിലാണ് ഈ ആവശ്യം വന്നതെങ്കിൽ ഇപ്പം മുന്നൊരുക്കമായിട്ടാണ് ഈ ആവശ്യം വന്നിരിക്കുന്നത്. തീർച്ചയായും ഏത് പ്രതിസന്ധിയെയും നേരിടാൻ കേരളത്തിൻറെ മുഖ്യമന്ത്രി കേരളത്തെ സജ്ജമാക്കുന്നതിന്റെ ഭാഗമായിതന്നെയാണ് ഈ മുന്നൊരുക്കങ്ങൾ എല്ലാം നടക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കൊല്ലത്തെ നമ്മുടെ സൈനികർ സജ്ജമായിരിക്കുന്നു അവർ വെളുപ്പിനെ തന്നെ പത്തനംതിട്ടയ്ക്ക് പുറപ്പെടും. അതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തീകരിച്ചിരിക്കുന്നു. ഏതു പ്രതിസന്ധിയെയും നേരിടാൻ സജ്ജമാക്കുന്ന കേരളത്തിലെ സൈനികർക്ക് പ്രത്യേകമായി അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായും മന്ത്രി അറിയിച്ചു.

കുരുന്നുകളുടെ ചേതനയറ്റ ശരീരം കണ്ടതോടെ തളർന്നുപോയി, രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ പറയുന്നുകുരുന്നുകളുടെ ചേതനയറ്റ ശരീരം കണ്ടതോടെ തളർന്നുപോയി, രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ പറയുന്നു

'ഡോക്ടറെ, ഇവിടെ നിൽക്കണേൽ നിൽക്കാട്ടോ..വീട്ടിലുള്ളവർക്ക് കോവിഡ് വരാതിരിക്കാൻ ഞങ്ങളെന്താണ് വേണ്ടത്?'ഡോക്ടറെ, ഇവിടെ നിൽക്കണേൽ നിൽക്കാട്ടോ..വീട്ടിലുള്ളവർക്ക് കോവിഡ് വരാതിരിക്കാൻ ഞങ്ങളെന്താണ് വേണ്ടത്?

 ആ വിമാനം ഒരു അഗ്നിഗോളമാവാതിരുന്നത് അങ്ങയുടെ പ്രാഗത്ഭ്യം; പൈലറ്റ് ഡിവി സാഥയെ അനുസ്മരിച്ച് സുരഭി ആ വിമാനം ഒരു അഗ്നിഗോളമാവാതിരുന്നത് അങ്ങയുടെ പ്രാഗത്ഭ്യം; പൈലറ്റ് ഡിവി സാഥയെ അനുസ്മരിച്ച് സുരഭി

English summary
kerala rain: fishermens reach pathanamthitta with 10 boats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X