പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെയ്തൊഴിയാതെ മഴ; പത്തനംതിട്ടയിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു, വെള്ളപ്പൊക്ക സാധ്യത

Google Oneindia Malayalam News

പത്തനംതിട്ട: കേന്ദ്ര കാലാവസ്ഥാ വകുപ്പ് പത്തനംതിട്ട ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 7) റെഡ് അലര്‍ട്ടും നാളെ (ഓഗസ്റ്റ് 8)ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ 24 മണിക്കൂറില്‍ 204.5 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. അതിതീവ്ര മഴ ലഭിക്കുന്നത് വെള്ളപ്പൊക്കം /ഉരുള്‍പൊട്ടല്‍ /മണ്ണിടിച്ചില്‍ തുടങ്ങിയ അപകട സാധ്യത വര്‍ധിപ്പിക്കും.

മുന്‍കരുതലിന്റെ ഭാഗമായി പ്രളയ ഭീഷണി /ഉരുള്‍പൊട്ടല്‍ /മണ്ണിടിച്ചില്‍ തുടങ്ങിയ അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ഉടനെ തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് അതത് തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ദുരന്ത സാധ്യതാ മേഖലകളില്‍ ഉള്ളവര്‍ കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ച് സജ്ജീകരിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അടിയന്തിരമായി മാറണം. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തുകയും, കാറ്റ്, മഴ, ഇടിമിന്നല്‍ എന്നിവ മൂലമുള്ള നാശനഷ്ടങ്ങള്‍ ഒഴിവാക്കുന്നതിനായി മുന്‍കരുതലുകളും സ്വീകരിക്കണം.

 rain

Recommended Video

cmsvideo
Red alert has been isuued in 4 districts of kerala | Oneindia Malayalam

ഒരു കാരണവശാലും ജനങ്ങള്‍ നദികളിലോ മറ്റ് ജലാശയങ്ങളിലോ ഇറങ്ങാന്‍ പാടുള്ളതല്ല. മലയോര മേഖലകളിലൂടെയുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലാ തല, താലൂക്ക് തല കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പര്‍: ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ -0468-2322515, 9188297112. ജില്ലാ കളക്ടറേറ്റ് -0468-2222515. താലൂക്ക് ഓഫീസ് അടൂര്‍ -04734-224826. താലൂക്ക് ഓഫീസ് കോഴഞ്ചേരി -0468-2222221. താലൂക്ക് ഓഫീസ് കോന്നി -0468-2240087. താലൂക്ക് ഓഫീസ് റാന്നി -04735-227442. താലൂക്ക് ഓഫീസ് മല്ലപ്പള്ളി -0469-2682293. താലൂക്ക് ഓഫീസ് തിരുവല്ല -0469-2601303.

ശക്തമായ മഴ തുടരുന്ന ഈ സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തിയേ തീരൂവെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സർക്കാരും ജില്ലാ ഭരണകൂടവും നൽകുന്ന സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. അപകട സാധ്യതയുള്ള മേഖലകളിൽ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറുക. ഈ ഘട്ടത്തിൽ ജനങ്ങളുടെ ജാഗ്രതയും സഹകരണവുമാണ് ഏറ്റവും അനിവാര്യം. അക്കാര്യങ്ങളിൽ ആരും ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാതിരിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.

മലബാറിലെ രാഷ്ട്രീയ നേതാവിന്‍റെ സഹോദരന്‍റെ മരണത്തിന് പിന്നിലും സ്വര്‍ണകടത്ത് സംഘമോ?അന്വേഷണം നീളുന്നുമലബാറിലെ രാഷ്ട്രീയ നേതാവിന്‍റെ സഹോദരന്‍റെ മരണത്തിന് പിന്നിലും സ്വര്‍ണകടത്ത് സംഘമോ?അന്വേഷണം നീളുന്നു

 കോണ്‍ഗ്രസിന് ആഹ്ളാദം, ഭൂരിപക്ഷം ഉറപ്പെന്ന് മാക്കന്‍; പൈലറ്റും ബിജെപിയും നിരാശരാവും കോണ്‍ഗ്രസിന് ആഹ്ളാദം, ഭൂരിപക്ഷം ഉറപ്പെന്ന് മാക്കന്‍; പൈലറ്റും ബിജെപിയും നിരാശരാവും

English summary
kerala rain; red alert issued in Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X