Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് വ്യാഴാഴ്ച അവധി

പത്തനംതിട്ട: പത്തനംതിട്ടയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധി. പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്ടര്‍ ഉത്തരവ് ഇറക്കി.

അതേസമയം സംസ്ഥാനത്ത് മഴ തുടരുകയാണ്. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് അറിയിപ്പ്. നാളെ ആറ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി, കണ്ണൂര്‍, കസാര്‍ഗോഡ്, കോഴിക്കോട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

monsoon

കേരള- കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ 12 മുതൽ 15 വരെ മത്സ്യബന്ധനത്തിന് പോകരുതെന്നണ് അറിയിപ്പ്. കേരള തീരത്തും തമിഴ്നാട് തീരത്തും 0.8 മുതൽ 1.2 മീറ്റർ വരെ തിരമാല ഉയർന്നടിക്കാൻ സാധ്യതയുണ്ട്. കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ദാ​ഗ്രതപാലിക്കാനും അറയിപ്പുണ്ട്.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത ഉള്ളതിവാൽ അപകട മേഖലകളിൽ നിന്ന് അധികൃതർ നിർദ്ദേശിച്ചാൽ ആളുകൾ മാറിത്താമസിക്കണം എന്നാണ് ദേശീയ സമുദ്രപഠന ​ഗവേഷണ കേന്ദ്രം അറിയിച്ചത്. മത്സ്യബന്ധന ബോട്ടുകൾ, വള്ളങ്ങൾ‌ മുതലായ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. അതുപോലെ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കാനും നിർദ്ദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+