കോന്നിയില്‍ കെയു ജനീഷ് കുമാറിന് വിജയം: കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
കോന്നി: ശക്തമായ ത്രികോണ മത്സരം നടന്ന കോന്നിയില്‍ വിജയം സ്വന്തമാക്കി സിറ്റിങ് എംഎല്‍എ കെയു ജനീഷ് കുമാര്‍. യുഡിഎഫിലെ റോബിന്‍ പീറ്ററിലനെയാണ് ജനീഷ് കുമാര്‍ പരാജയപ്പെടുത്തിയത്. അതേസമയം ബിജെപിക്ക് വേണ്ടി മത്സരിച്ച പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതോടെ മത്സരിച്ച രണ്ട് സീറ്റിലും കെ സുരേന്ദ്രന്‍ പരാജയപ്പെട്ടു. മഞ്ചേശ്വരമായിരുന്നു കോന്നിക്ക് പുറമെ കെ സുരേന്ദ്രന്‍ മത്സരിച്ച മറ്റൊരു മണ്ഡലം. ഇവിടെ യുഡിഎഫിലെ എകെഎം അഷ്റഫ് വിജയിച്ചു.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം
അതേസമയം, ജില്ലയിലെ ആറന്‍മുള, തിരുവല്ല മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വിജയിച്ചു. അടൂരിലും എല്‍ഡിഎഫ് മുന്നിലാണ്. റാന്നിയില്‍ ലീഡ് നില മാറിയും മറിഞ്ഞ് വരികയാണ്. യുഡിഎഫിന് വേണ്ടി മത്സരിച്ച കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ കുഞ്ഞുകോശി പോളിനെയാണ് മാത്യു ടി തോമസ് തിരുവല്ലയില്‍ തോല്‍പ്പിച്ചത്. ഇദ്ദേഹത്തിന്‍റെ തുടര്‍ച്ചയായ നാലാം വിജയമാണിത്. പതിനൊന്നായിരത്തിലേറെ വോട്ടിനാണ് മണ്ഡലത്തില്‍ ഇത്തവണ എല്‍ഡിഎഫ് വിജയക്കൊടി പാറിച്ചത്. 2016 ല്‍ 8262 വോട്ടിനായിരുന്നു കേരള കോണ്‍ഗ്രസ് എമ്മിലെ ജോസഫ് എം പുതുശ്ശേരിയെ മാത്യു ടി തോമസ് പരാജയപ്പെടുത്തിയത്.
ഗ്ലാമർ ലുക്കിൽ നടി നുസ്രത്ത് ബറൂച്ചയുടെ ചിത്രങ്ങൾ കാണാം

അതേസമയം സംസ്ഥാനത്ത് ഇടതുതരഗം ആഞ്ഞടിക്കുകയാണ്. നിലവില്‍ 99 മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുന്നത്. 41 ഇടത്ത് യുഡിഎഫ് മുന്നിട്ട് നില്‍ക്കുമ്പോള്‍ ബിജെപിക്ക് ഒരിടത്തും നിലവില്‍ ലീഡില്ല. തവനൂര്‍, പാലക്കാട്, പെരിന്തല്‍മണ്ണ തുടങ്ങിയ മണ്ഡലങ്ങളില്‍ അവസാന ഘട്ടത്തില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്.












Click it and Unblock the Notifications