പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോന്നി ഗവ. മെഡിക്കല്‍ കോളജ്: കിടത്തി ചികിത്സയുടെ ഉദ്ഘാടനം ഫെബ്രുവരി എട്ടിന്

Google Oneindia Malayalam News

പത്തനംതിട്ട: കോന്നി ഗവ. മെഡിക്കല്‍ കോളജിലെ കിടത്തി ചികിത്സയുടെ ഉദ്ഘാടനം ഫെബ്രുവരി എട്ടിന് രാവിലെ 10.30ന് നടത്തുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കരുതല്‍ സ്പര്‍ശം ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ മെഡിക്കല്‍ കോളജില്‍ നേരിട്ടെത്തിയായിരിക്കും ഉദ്ഘാടനം നിര്‍വഹിക്കുക. ആദ്യഘട്ടത്തില്‍ നൂറ് കിടക്കകളാണ് കിടത്തി ചികിത്സയ്ക്കായി ഒരുക്കുന്നത്. തുടര്‍ന്ന് 300 കിടക്കകളായി ഉയര്‍ത്തും. കിഫ്ബി പദ്ധതിയില്‍ നിന്നും അനുവദിച്ചിട്ടുള്ള 241 കോടിയുടെ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച് ഫെബ്രുവരി അവസാനം തറക്കല്ലിട്ട് നിര്‍മാണം ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു.

pathanamthitta-

കോന്നി നിയോജക മണ്ഡലത്തില്‍ നിലവിലുള്ള 12 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി ഉത്തരവായിട്ടുണ്ട്. കോന്നി താലൂക്ക് ആശുപത്രിക്ക് 10 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രവര്‍ത്തനം മുന്നോട്ടു പോകുകയാണ്. ചെറിയ കാലയളവില്‍ ഇത്രയേറെ വികസനം നടത്താന്‍ ജനീഷ് കുമാര്‍ എംഎല്‍എയ്ക്ക് കഴിഞ്ഞു എന്നത് എടുത്തു പറയേണ്ടതാണെന്ന് പരിപാടിയില്‍ പങ്കെടുത്ത മന്ത്രി രാജുപറഞ്ഞു. ര്യമാണെന്നും മന്ത്രി പറഞ്ഞു.

ട്രാഫിക് സിനിമയ്ക്ക് പത്ത് വര്‍ഷം; രാജേഷ് പിള്ളയെ ഓര്‍ത്ത് സംവിധായകന്‍റെ ഹൃദ്യമായ കുറിപ്പ്ട്രാഫിക് സിനിമയ്ക്ക് പത്ത് വര്‍ഷം; രാജേഷ് പിള്ളയെ ഓര്‍ത്ത് സംവിധായകന്‍റെ ഹൃദ്യമായ കുറിപ്പ്

 രോഗ പ്രതിരോധശേഷി നിർണയ ക്യാമ്പ് സംഘടിപ്പിച്ച് ഒരുമ റസിഡൻസ് അസോസിയേഷൻ രോഗ പ്രതിരോധശേഷി നിർണയ ക്യാമ്പ് സംഘടിപ്പിച്ച് ഒരുമ റസിഡൻസ് അസോസിയേഷൻ

Recommended Video

cmsvideo
പിണറായിയെ തോറ്റ ബെന്നിച്ചൻ പെട്ടു ..പച്ചക്കു കത്തിച്ച് മലയാളികൾ

English summary
Konni Govt. Medical College: Inpatient treatmentThe inauguration is on February 8
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X