പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമലയുടെ അടിസ്ഥാന ആരോഗ്യസ്ഥാപനമായി കോന്നി ഗവ. മെഡിക്കല്‍ കോളജ് മാറും

Google Oneindia Malayalam News

പത്തനംതിട്ട: കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ശബരിമലയുടെ അടിസ്ഥാന ആരോഗ്യസ്ഥാപനമായി മാറുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തനമാരംഭിച്ച ശബരിമല വാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. ശബരിമലയ്ക്ക് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത് കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജാണ്. മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം വിപുലമാകുന്നതോടെ തീര്‍ഥാടകര്‍ക്ക് ശബരിമലയില്‍ നിന്നും വേഗത്തില്‍ കോന്നിയിലെത്തി ചികിത്സ തേടാന്‍ കഴിയും.

ഥ പറയും കണ്ണുകള്‍: ആരാധകർക്കിടയില്‍ തരംഗമായി മഞ്ജുവിന്റെ പുതിയ ചിത്രങ്ങള്‍

ശബരിമലയുടെ അടിസ്ഥാന മെഡിക്കല്‍ കോളജ് എന്ന നിലയില്‍ കോന്നിക്ക് വലിയ വികസന സാധ്യതയാണ് നിലനില്ക്കുന്നത്. മെഡിക്കല്‍ കോളജില്‍ നിന്നും ഒരു പ്രധാന പാത വട്ടമണ്‍- കുപ്പക്കര വഴി പയ്യനാമണ്ണിലെത്തി അച്ചന്‍കോവില്‍ - പ്ലാപ്പള്ളി റോഡിന്റെ ഭാഗമാകും. ശബരിമലയില്‍ നിന്നും ആങ്ങമൂഴി - സീതത്തോട് - ചിറ്റാര്‍ - തണ്ണിത്തോട് വഴി പയ്യനാമണ്ണിലെത്തി മെഡിക്കല്‍ കോളജ് പാതയിലൂടെ ആശുപത്രിയില്‍ എത്തിച്ചേരാം. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജിനെയാണ് ശബരിമല തീര്‍ഥാടനത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നത്.

pathanamthitta

മെഡിക്കല്‍ കോളജിന്റെ നാലാം വാര്‍ഡാണ് ശബരിമല വാര്‍ഡാക്കി മാറ്റിയിട്ടുള്ളത്. 30 കിടക്കകളാണ് ക്രമീകരിച്ചിട്ടുള്ളത്. ആവശ്യമായ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. കോന്നി മെഡിക്കല്‍ കോളജില്‍ ലഭ്യമായ പരമാവധി സൗകര്യങ്ങള്‍ മെഡിക്കല്‍ കോളജ് വാര്‍ഡിനായി തയാറാക്കിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ടും പറഞ്ഞു.

അതേസമയം, കോന്നി ഗവ.മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും.

ത്രിമാന സർവ്വേയിലൂടെ മെഡിക്കൽ കോളേജ് ഭൂമിയുടെ കൃത്യമായ രേഖപ്പെടുത്തലാണ് നടത്തുന്നത്. മെഡിക്കൽ കോളേജ് ഭൂമി പൂർണ്ണമായി സംരക്ഷിക്കുന്നതിനും, എല്ലാ തുടർ വികസന പ്രവർത്തനങ്ങൾക്കും ആവശ്യാനുസരണം ഭൂമി നീക്കിവയ്ക്കുന്നതിനും സർവ്വേ സഹായകമാകും. കോന്നി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലാൻറ് ആർക്ക് സർവ്വേ ടീം ആണ് സർവ്വേ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രേഷ്മ മറിയം റോയി, വൈസ് പ്രസിഡൻ്റ് മണിയമ്മ രാമചന്ദ്രൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. സി.വി.രാജേന്ദ്രൻ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ വി. കെ. രഘു, ശ്രീകുമാർ, ഷീബ, രഘുനാഥ് ഇടത്തിട്ട, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

Recommended Video

cmsvideo
ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ക്ക് കൊവിഡ് പോസിറ്റീവ്

English summary
Konni Govt Medical College will become the basic health institution of Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X