• search
 • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ കിടത്തി ചികിത്സ തുടങ്ങി

പത്തനംതിട്ട: ഏറ്റവും വേഗത്തില്‍ കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളേയും പ്രവേശിപ്പിച്ച് പൂര്‍ണമായും മെഡിക്കല്‍ കോളജ് ആക്കി മാറ്റാന്‍ സാധിക്കുമെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഐപി വിഭാഗം (കിടത്തി ചികിത്സ) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പെര്‍മിഷന്‍ ലഭിക്കുന്ന മുറയ്ക്ക് വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കും. പടിപടിയായി സൂപ്പര്‍ സ്‌പെഷ്യാലിറ്റികള്‍ തുടങ്ങും. കോന്നി മെഡിക്കല്‍ കോളജിനായി മാത്രം 286 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. 100 കിടക്കകളോടുകൂടിയാണ് കിടത്തി ചികിത്സ ആരംഭിക്കുന്നത്. തുടര്‍ന്ന് 300 കിടക്കയായി വര്‍ധിപ്പിക്കും. ചികിത്സയ്ക്കായി എത്തുന്നവര്‍ക്ക് വാര്‍ഡുകളില്‍ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. സംസ്ഥാനത്തുതന്നെ ആദ്യമായി പേഷ്യന്റ് അലാം സംവിധാനം ഉള്‍പ്പെടെയുള്ളവ രോഗികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൂട്ടിരുപ്പുകാര്‍ക്കും ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിശ്രമിക്കാനുളള കൂടുതല്‍ കസേരകളുംസജ്ജമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് 941 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 600 എണ്ണം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി. ബാക്കിയുള്ളവയുടെ പ്രവര്‍ത്തനം അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി കേരളത്തിലെ ആരോഗ്യമേഖലയില്‍ അഭിമാനകരമായ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കിയോസ്‌കിന്റെ ഉദ്ഘാടനം രാജു എബ്രഹാം എംഎല്‍എ നിര്‍വഹിച്ചു. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഉദ്ഘാടന പരിപാടി നടത്തിയത്. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എംഎല്‍എമാരായ രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി,

പുനലൂരിൽ നിന്നും ചല്ലിമുക്ക് വരെയുള്ള മലയോര പാത ഗതാഗതത്തിനായി തുറന്ന് കൊടുത്തു

cmsvideo
  കേന്ദ്രത്തിന്റെ കള്ളക്കണക്കുകള്‍ക്ക് ചുട്ട മറുപടി നല്‍കി പിണറായി വിജയന്‍

  കൊവിഡ് കേസുകൾ കുത്തനെ ഉയർന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ച് ഒമാൻ,ബീച്ചുകളും പാർക്കുകളും അടയ്ക്കും

  പാലായില്‍ ജോസിനെ പൂട്ടും, കാപ്പന്‍റെ വിജയം ഉറപ്പിക്കാന്‍ പിസി ജോര്‍ജിന്‍റെ നീക്കം; യുഡിഎഫിന് ആശ്വാസം

  English summary
  konni medical collage; treatment starts
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X