ശബരിമല സ്പെഷ്യല്‍: കോന്നി മെഡിക്കല്‍ കോളേജില്‍ 352 കോടി രൂപയുടെ വികസന പ്രവർത്തനങ്ങള്‍
കോന്നി മെഡിക്കല്‍ കോളേജിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പുതിയ പ്രവർത്തനങ്ങള്‍ ആരംഭിക്കുന്നതിനോടൊപ്പം തന്നെ നടന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തിയാക്കാനും നിർദ്ദേശം നല്‍കിയതായി സ്ഥലം എം എല്‍ എ കെയു ജനീഷ് കുമാർ വ്യക്തമാക്കി. നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ആശുപത്രി വികസന സൊസൈറ്റിയുടെ യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.കിഫ്‌ബിയിൽ നിന്നും 352 കോടി രൂപ അനുവദിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോന്നി മെഡിക്കല്‍ കോളേജിനായി സൃഷ്ടിച്ച തസ്തികകളില്‍ ഉടന്‍ നിയമനം പൂര്‍ത്തിയാക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ശബരിമല സ്പെഷ്യൽ മെഡിക്കൽ കോളേജ് ആയി വരുന്ന മണ്ഡല കാലത്ത് കോന്നി മെഡിക്കൽ കോളേജിനെ ക്രമീകരിക്കുന്നതിനും ആവശ്യമായ കൂടുതൽ ഡോക്ടർമാരെയും നേഴ്സുമാരെയും ജീവനക്കാരെയും നിയമിക്കുമെന്നും അറിയിച്ച അദ്ദേഹം ഒരു പ്രവർത്തനങ്ങളേയും കുറിച്ച് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അക്കമിട്ട് നിരത്തുന്നു. അദ്ദേഹത്തിന്റെ കുറിപ്പില്‍ സൂചിപ്പിച്ച വികസന പ്രവർത്തനങ്ങള്‍ ഇങ്ങനെ..

മോർച്ചറി
സിവില്‍ ജോലികള്‍ പൂര്‍ത്തിയായ മോർച്ചറിയിൽ ഒക്ടോബർ 2ന് പോസ്റ്റുമോർട്ടം ടേബിൾ ഇൻസ്റ്റാൾ ചെയ്യും. ഒക്ടോബർ 10 ന് ഫ്രീസറുകൾ ഇൻസ്റ്റാൾ ചെയ്യും. ഒക്ടോബർ മാസത്തില്‍ തന്നെ പോസ്റ്റ്‌മോര്‍ട്ടം ആരംഭിക്കാന്‍ നിര്‍ദേശം നല്‍കി.
കോളേജ് കെട്ടിടം
അക്കാദമിക്ക് ബ്ലോക്ക് പുതിയ കെട്ടിടം സെപ്റ്റംബർ 30ന് പൂർത്തീകരിക്കും. നിർമ്മാണം പൂർത്തിയായ കോളേജ് കെട്ടിടത്തിന്റെ പുറംഭാഗത്തെ പെയിന്റിംഗ് മാത്രമാണ് ബാക്കിയുള്ളത്.
പുതിയ ആശുപത്രി കെട്ടിടം
200 കിടക്കകളുള്ള 6 നിലയിൽ നിർമ്മിക്കുന്ന പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഡിസംബർ മാസത്തോടെ നിർമ്മാണ പൂർത്തീകരിക്കും. നിലവിൽ ആറ് നിലകളുടെയും നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. പ്ലാസ്റ്ററിംഗ് പ്ലംബിംഗ് പ്രവർത്തികളാണ് പുരോഗമിക്കുന്നത്.
ക്വാര്‍ട്ടേഴ്‌സുകള്‍
ജീവനക്കാർക്കും ഡോക്ടർമാർക്കും ഉള്ള ക്വാർട്ടേഴ്സുകളിൽ 11 നിലവീതം ഉള്ള രണ്ട് ഫ്ളാറ്റുകളുടെ നിർമ്മാണം പൂർത്തിയായി. സെപ്റ്റംബർ 30ന് പുറംഭാഗത്തെ പെയിന്റിങ് പ്രവർത്തികളും പൂർത്തീകരിക്കും.
നിർമ്മാണം പുരോഗമിക്കുന്ന മറ്റു രണ്ടു ഫ്ലാറ്റ് സമുച്ചയങ്ങളുടെ നിർമ്മാണ പ്രവർത്തി ഡിസംബർ മാസത്തിൽ പൂർത്തീകരിക്കും.
പ്രിൻസിപ്പൽ ഡീൻ വില്ല
പ്രിൻസിപ്പൽ താമസിക്കുന്നതിനുള്ള ഡീന്‍ വില്ലയുടെ നിർമ്മാണം പൂർത്തീകരിച്ചു.
ലേബർ റൂം
ലക്ഷ്യ നിലവാരത്തിൽ നിർമ്മിക്കുന്ന ലേബർ റൂം, ഓപ്പറേഷൻ തിയേറ്റർ, എന്നിവയുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.ഒക്ടോബർ മാസം അവസാനത്തോടെ ഗൈനക് വിഭാഗത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും.നിലവിൽ നിർമ്മാണം പൂർത്തീകരിച്ച ലേബർ ഓ.പിയിലേക്ക് പ്രവർത്തനം ക്രമീകരിച്ചിട്ടുണ്ട്.
സ്കാനിങ്
സ്കാനിംഗ് സേവനങ്ങൾക്ക് ഡേറ്റ് നൽകുന്നതിന് കൂടുതൽ സമയം ആവശ്യമായി വരുന്നതിനാൽ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിച്ച് നവംബർ 1 മുതൽ എക്‌സ്‌റേയുടെയും സിടി സ്‌കാനിംഗിന്റേയും പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കുവാൻ നിർദ്ദേശം നൽകി. അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും.
മോഡ്യുലാര്‍ ഓപ്പറേഷൻ തിയേറ്റർ
മോഡ്യുലാര്‍ ഓപ്പറേഷന്‍ തീയറ്ററുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഒക്ടോബർ 10ന് പൂർത്തീകരിക്കും.
ഈ ഹെൽത്ത്
ജനങ്ങൾക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ ഓൺലൈനായി ഓ. പി ടിക്കറ്റ് എടുക്കാനുള്ള സംവിധാനം കോന്നി മെഡിക്കൽ കോളേജിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ- ഹെൽത്ത് പോർട്ടൽ സംവിധാനം ഉപയോഗിച്ച് മൊബൈൽ ഫോൺ വഴിയും കമ്പ്യൂട്ടറുകൾ, അക്ഷയ സെന്ററുകൾ വഴിയും ഇനി മുതൽ കോന്നി മെഡിക്കൽ കോളേജിൽ ഓ. പി ടിക്കറ്റ് എടുക്കാൻ കഴിയും.
ചുറ്റുമതിൽ
ചുറ്റുമതിൽ നിർമ്മാണ പ്രവർത്തി 50% ശതമാനം പൂർത്തീകരിച്ചു. ബാക്കിയുള്ള ഭാഗത്ത് നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുകയാണ്. പ്രവേശന കവാടത്തിന്റെ പ്രധാന പില്ലറുകളുടെ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചു.
ഓഡിറ്റോറിയം
800 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയത്തിന്റെയും, എക്സാമിനേഷൻ ഹാളിന്റെയും, പാർക്കിംഗ് ലോഞ്ചിന്റെയും നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്. ഡിസംബറിൽ നിർമ്മാണം പൂർത്തീകരിക്കും.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications