Get Updates
Get notified of breaking news, exclusive insights, and must-see stories!

'പിബി നൂഹ് ഐഎഎസിനെ കുറിച്ചു തന്നെയാണ് പറയുന്നത്', കോന്നി എംഎൽഎയുടെ കുറിപ്പ് വൈറൽ

കോന്നി: പത്തനംതിട്ട കളക്ടര്‍ സ്ഥാനം ഒഴിയുകയാണ് പിബി നൂഹ്. ഇനി സഹകരണ രജിസ്ട്രാര്‍ സ്ഥാനത്താണ് പിബി നൂഹ് ഉണ്ടാവുക. പ്രളയകാലത്തും കൊവിന് കാലത്തും പിബി നൂഹിന്റെ ഇടപെടലുകള്‍ അദ്ദേഹത്തെ ജനപ്രിയ കളക്ടറാക്കി മാറ്റിയിരുന്നു. ഇന്ന് പത്തനംതിട്ട കളക്ടറുടെ ചുമതല ഒഴിഞ്ഞ പിബി നൂഹിനെ കുറിച്ച് കോന്നി എംഎൽഎ കെയു ജനീഷ് കുമാർ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

കുറിപ്പ് വായിക്കാം: ' പലപ്പോഴും അദ്ദേഹത്തിൻ്റെ പ്രവർത്തനം അപ്രതീക്ഷിതം തന്നെയായിരുന്നു. പരിചയപ്പെട്ട നാൾ മുതൽ പല ഇടപെടലുകളും അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. ഒരു സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ എങ്ങനെയാണ് ഇത്രയും വ്യത്യസ്തനാകുന്നത്.. എങ്ങനെയാണ് ഇത്രയും ജനപ്രിയനാകുന്നത്.. പിബി നൂഹ് ഐഎഎസിനെ കുറിച്ചു തന്നെയാണ് പറയുന്നത്... പത്തനംതിട്ട ജില്ലാ കളക്ടറുടെ ചുമതല ഇന്ന് ഒഴിയുമ്പോൾ പത്തനംതിട്ടയിൽ എത്തി നേരിൽ കണ്ട് നന്ദി പറയണമെന്ന് മനസ്സിൽ കുറിച്ചിരുന്നു.

PTA

പക്ഷെ... എൻ്റെ പ്രതീക്ഷകൾക്കും അപ്പുറം ഇത്രയേറെ തിരക്കുകൾക്കിടയിലും ഇന്ന് രാവിലെ അദ്ദേഹം സീതത്തോട്ടിലെ വീട്ടിലെത്തി. ജനപ്രതിനിധി എന്ന നിലയിൽ ഞാൻ നല്കിയ പിൻതുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞപ്പോൾ... സർക്കാർ നിലപാട് കർശനമായി നടപ്പിലാക്കുകയും, ജില്ലയിലെ ജനതയെ പ്രതിസന്ധി കാലത്ത് സംരക്ഷിച്ചു നിർത്തുകയും, രാവുകളെ പകലാക്കി അക്ഷീണം പ്രയത്നിക്കുകയും ചെയ്തയാളിനോട് എന്തു മറുപടി പറയും എന്ന് ഒരു നിമിഷം ഞാനും ആശങ്കയിലായി..

Recommended Video

cmsvideo
    Pinarayi vijayan government will continue for next five years says survey

    ജില്ലയിലെ ജനങ്ങളെ ചേർത്തു പിടിച്ച കളക്ടർ കോന്നിക്കെന്നും പ്രിയപ്പെട്ടവനായിരുന്നു. കോന്നിയുടെ പട്ടയപ്രശ്നം, മരം മുറിയ്ക്കാനുള്ള അനുവാദം, പുതിയ പാറമടകൾ തുടങ്ങാൻ നടത്തിയ നീക്കത്തെ ചെറുക്കാൻ എന്നോടൊപ്പം നിന്ന് സ്വീകരിച്ച ധീരനിലപാട്, കോവിഡ് പ്രതിരോധത്തിനും, അതിനായി ഞാൻ മുൻകൈ എടുത്ത് നടപ്പിലാക്കിയ കൈത്താങ്ങ് പദ്ധതിയ്ക്കും നല്കിയ പിൻതുണ, ആവണിപ്പാറ വൈദ്യുതീകരണത്തിനും അവരുടെ ആവശ്യങ്ങൾക്കും നല്കിയ മുൻഗണന, എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കോന്നി ഗവ.മെഡിക്കൽ കോളേജ് യാഥാർത്യമാക്കാൻ എടുത്ത മുൻകൈ പ്രവർത്തനം... തുടങ്ങി കോന്നിയുടെ വികസനത്തിൽ എനിക്കൊപ്പം ശക്തമായി നിലകൊണ്ട ഭരണാധികാരി, സർവ്വോപരി ജനവികാരം മനസ്സിലാക്കി എപ്പോഴും പ്രവർത്തിച്ച സുഹൃത്ത്, മറക്കില്ല പ്രിയപ്പെട്ട കളക്ടർ, ഞാനും, കോന്നിയും അതിലുപരി
    പത്തനംതിട്ട ജനതയും.... ഒരായിരം നന്ദി...''

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+