പിന്തുണച്ചയാള് പ്രസിഡന്റായി: എന്നിട്ടും യുഡിഎഫിന് കോഴഞ്ചേരി പഞ്ചായത്ത് നഷ്ടം, എന്തുകൊണ്ട്? നാടകീയത
തിരഞ്ഞെടുപ്പ് നടപടി തുടങ്ങിയപ്പോൾതന്നെ സിപിഎം അംഗം ബിജിലി പി.ഈശോയും കോൺഗ്രസ് അംഗം ജിജി വർഗീസും സ്ഥാനാർഥിയായി റോയിയുടെ പേര് നിർദ്ദേശിച്ചു.

പത്തനംതിട്ട: മുന്നണി പിന്തുണച്ച സ്ഥാനാർത്ഥി വിജയിച്ചിട്ടും കോഴഞ്ചേരി പഞ്ചായത്തില്‍ യു ഡി എഫിന് ഭരണം നഷ്ടമായി. എല്‍ ഡി എഫ്, യു ഡി എഫ് കക്ഷികളുടെ പിന്തുണയോടെ വിജയിച്ച കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ റോയ് ഫിലിപ്പ് താന്‍ ഇടതു ചേരിയില്‍ നില്‍ക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു. യു ഡി എഫും എല്‍ ഡി എഫും ഒരാളെ തന്നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ കോഴഞ്ചേരി പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ശ്രദ്ധേയമായി മാറിയിരുന്നു.
യു ഡി എഫ് മുന്നണിയുടെ ഭാഗമായിട്ടാണ് മത്സരിച്ച് വിജയിച്ചതെങ്കിലും റോയ് ഫിലിപ്പുൾപ്പെടെ കേരള കോൺഗ്രസിലെ 2 അംഗങ്ങളും എല്‍ ഡി എഫിനൊപ്പം നില്ക്കാന് തീരുമാനിക്കുകയായിരുന്നു. യു ഡി എഫ് അധികാരം പിടിച്ചപ്പോള്‍ ഉണ്ടാക്കിയ ധാരണ പ്രകാരം കേരള കോണ്‍ഗ്രസിന് പ്രസിഡന്റ് പദവി കൈമാറേണ്ട സമയം കഴിഞ്ഞിട്ടും കോണ്‍ഗ്രസ് അതിന് തയ്യാറാവാതിരുന്നതോടെയാണ് കോഴഞ്ചേരിയിലെ യു ഡി എഫില്‍ പ്രശ്നം ഉടലെടുക്കുന്നത്.
പ്രസിഡന്റ് സ്ഥാനം കൈമാറാൻ കോൺഗ്രസ് വൈകി എന്നാരോപിച്ച് കേരള കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധമുയർത്തി. ഡി സി സി നിർദേശത്തെ തുടർന്ന് കോണ്‍ഗ്രസ് പദവി ഒഴിഞ്ഞെങ്കിലും അപ്പോഴേക്കും കേരള കോൺഗ്രസുമായി സിപിഎം നേതാക്കൾ ധാരണയിലെത്തുകയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഇന്നലെ കോഴഞ്ചേരിയിലെത്തി നടത്തിയ യോഗത്തിൽ കേരള കോൺഗ്രസ് അംഗങ്ങളായ റോയ് ഫിലിപ്പും സാലി ഫിലിപ്പും പങ്കെടുക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് ജില്ലാ ചെയർമാനും കേരള കോണ്‍ഗ്രസ് നേതാവുമായ വിക്ടർ ടി തോമസിന്റെ നേതൃത്വത്തില്‍ യു ഡി എഫ് യോഗം ചേരുകയും റോയി തോമസിനെ സ്ഥാനാർത്ഥിയാക്കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ എന്നാല്‍ യു ഡി എഫ് പിന്തുണ വേണ്ടെന്നും എല്‍ ഡി എഫിനൊപ്പം നില്‍ക്കുമെന്നും റോയ് തോമസ് വ്യക്തമാക്കിയത് യു ഡി എഫിന് കനത്ത തിരിച്ചടിയായി.
തിരഞ്ഞെടുപ്പ് നടപടി തുടങ്ങിയപ്പോൾതന്നെ സിപിഎം അംഗം ബിജിലി പി.ഈശോയും കോൺഗ്രസ് അംഗം ജിജി വർഗീസും സ്ഥാനാർഥിയായി റോയിയുടെ പേര് നിർദ്ദേശിച്ചു. ഒരു സ്ഥാനാർത്ഥി മാത്രമായതിനാല്‍ വോട്ടെടുപ്പില്ലാതെ റോയിയെ പ്രസിഡന്റായി തിരഞ്ഞെടുത്തതായി വരണാധികാരി പ്രഖ്യാപിച്ചു. തുടർന്ന് നിരുപാധിക പിന്തുണ നൽകിയ എൽഡിഎഫിനൊപ്പം നിലയുറപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
13 അംഗങ്ങളുള്ള പഞ്ചായത്തിൽ എൽ ഡി എഫ് -5, യു ഡി എഫ് -5, ബി ജെ പി-2, യു ഡി എഫ് വിമതൻ-1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില. തിരഞ്ഞെടുപ്പില്‍ നിന്ന് ബി ജെ പിയുടെ രണ്ട് അംഗങ്ങളും വിട്ടു നിന്നു. തിരഞ്ഞെടുപ്പ് നടപടികൾ കഴിഞ്ഞശേഷം റോയ് ഫിലിപ്പിന് ആദ്യം രക്തഹാരം അണിയിച്ച് എല്‍ ഡി എഫ് അംഗങ്ങള്‍ രംഗത്ത് എത്തിയതോടെ, തൊട്ടുപിന്നാലെ ത്രിവർണ ഷാളുമായി കോൺഗ്രസുമെത്തി.
-
ആറ് കന്നിയങ്കക്കാർ; പുനലൂരിന് ഇനി പുതിയ മുഖം -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
മാറി മാറി വീശുന്ന പാലക്കാടൻ കാറ്റ് ആര് ‘ഡീൽ’ ചെയ്യും? -
കോഴിക്കോടൻ പോരിൽ ചുവപ്പുകോട്ടയിളകുമോ? -
മുന്നണികളുടെ നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങൾ- വോട്ടര്‍മാര്‍ കുറഞ്ഞത് 27, കൂടിയവ ഏഴ് -
കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, ക്ഷേമ പെൻഷൻ 3000 ആയി ഉയർത്തും, 50 ശതമാനം സ്ത്രീകൾക്കും ജോലി -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
3,000 രൂപ പെൻഷനും വമ്പൻ വാഗ്ദാനങ്ങളുമായി മൂന്ന് മുന്നണികൾ; പ്രകടനപത്രികകൾ നേർക്കുനേർ! -
പെൻഷൻ 3000, റബ്ബറിന് 300; വോട്ടർമാരെ കീഴടക്കാൻ യുഡിഎഫിന്റെ പ്രകടനപത്രിക പുറത്ത്! -
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം












Click it and Unblock the Notifications