കെഎസ്ആര്‍ടിസി ശബരിമല ഹബ്: പമ്പയിലേക്കുള്ള പരീക്ഷണ സര്‍വീസ് ആരംഭിച്ചു
തിരുവനന്തപുരം: വനാതിര്‍ത്തിയിലുള്‍പ്പെടെ ജനവാസ മേഖലയില്‍ ശല്യമായിത്തീരുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന് കേരളം സമര്‍പ്പിച്ച നിവേദനം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതായി കേരള വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. ശല്യമായിത്തീരുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതുള്‍പ്പെടെ വനം വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവുമായി ഇന്ന് ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Recommended Video

സംസ്ഥാനത്ത് വന്യജീവികളുടെ ശല്യം രൂക്ഷമാകുകയും ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗം ഉള്‍പ്പെടെ നശിപ്പിക്കപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്. കേരളത്തിന്റെ ആവശ്യത്തില്‍ തുടര്‍ ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ ആവശ്യമായ നിയമവശങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ട്. ഇതിനു മുന്നോടിയായി സംസ്ഥാന വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വനം വകുപ്പ് മേധാവിയും കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് സെക്രട്ടറി, കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ ജനറല്‍ എന്നിവരുമായി പ്രത്യേക ചര്‍ച്ച നടത്തും. നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യ വാരമോ കേരളത്തിലെത്തുന്ന കേന്ദ്ര വനംമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ തുടര്‍ചര്‍ച്ച നടത്തി പരിഹാരത്തിന് ശ്രമിക്കാമെന്ന് കേന്ദ്രമന്ത്രി വ്യക്തിമാക്കി.

മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കുന്നത് സംബന്ധിച്ച് കേരള വനം വകുപ്പ് തയ്യാറാക്കിയ സമഗ്രപദ്ധതി രേഖ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറി. അഞ്ചുവര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി 620 കോടിയുടെ പ്രത്യേക സാമ്പത്തിക സഹായം ആവശ്യപ്പെട്ടുള്ള പ്രെപ്പോസലാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കുന്ന രീതിയിലുള്ളതാണ് പ്രൊപ്പോസല്‍. സാമ്പത്തിക ലഭ്യതയനുസരിച്ച് ഇക്കാര്യത്തില്‍ സഹായം ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കൂടിക്കാഴ്ചയില്‍ വനം -വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, വനം വകുപ്പ് മേധാവി പി.കെ.കേശവന്‍ എന്നിവരും പങ്കെടുത്തു. അതേസമയം സംസ്ഥാനത്തെ വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലെ മനുഷ്യ - വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായി വനം വകുപ്പ് തയ്യാറാക്കിയ പദ്ധതി രേഖ എകെ ശശീന്ദ്രന്‍ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിരുന്നു. ജനവാസ മേഖലകളില്‍ വന്യമൃഗങ്ങള്‍ പ്രവേശിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍, വന്യജീവി ആക്രമണം ഉണ്ടാകാനിടയുള്ള പ്രദേശങ്ങളില്‍ എസ്.എം.എസ് മുതലായവ വഴിയുള്ള മുന്നൊരുക്കങ്ങള്‍, ഡ്രോണുകള്‍ ഉപയോഗിച്ചുള്ള തിരച്ചിലുകള്‍, കാട്ടുപന്നികളുടെ ശല്യം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍, വന്യ മൃഗസംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍, അപകടകാരികളായ വന്യ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള നടപടികള്‍ എന്നിവയെല്ലാം പദ്ധതി രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications