Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ട ജില്ലയിൽ കെഎസ്ആർടിസി സർവീസുകൾ അവതാളത്തിൽ; ദീർഘദൂര ചെയിൻ സർവിസുകൾ ഉൾെപ്പടെ നിരവധി സർവിസുകൾ മുടങ്ങി...

പത്തനംതിട്ട: എംപാനലുകാരെ പിരിച്ചുവിട്ടതോടെ ജില്ലയിൽ കെഎസ്ആർടിസി സർവിസുകൾ അവതാളത്തിലായി. ദീർഘദൂര ചെയിൻ സർവിസുകൾ ഉൾെപ്പടെ നിരവധി സർവിസുകൾ ചൊവ്വാഴ്ച മുടങ്ങി. ജില്ലയിൽ 308 എം പാനലുകാരെയാണ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടത്. ശബരിമല സീസൺകാലത്തെ കൂട്ടപിരിച്ചുവിടൽ വലിയ പ്രതിസന്ധിക്ക് കാരണമായിരിക്കയാണ്. പി.എസ്.സിയിൽ നിന്ന് ആളുകളെ നിയമിക്കുന്ന നടപടികൾ തുടങ്ങിയട്ടേയുള്ളു.

ജില്ലയിലെ ഡിപ്പോകളിൽ പുതുതായി ആരുമെത്തിയിട്ടില്ല. പത്തനംതിട്ട ഡിപ്പോയിൽ 83 പേരെയാണ് പിരിച്ചുവിട്ടത്. നിലക്കൽ പമ്പ ചെയിൻ സർവിസിന് നിയോഗിച്ചിരുന്ന 46 എംപാനലുകാരെ പിരിച്ച് വിട്ടത് കാരണം വിവിധ ഡിപ്പോകളിൽ നിന്നുള്ള സ്ഥിരം ജീവനക്കാരെ പമ്പ ചെയിൻ സർവിസ്ഡ്യൂട്ടിക്ക് നിയമിക്കേണ്ടിവന്നു. ഇതുകാരണം ഡിപ്പോകളിൽ സ്ഥിരം ജീവനക്കാരുടെ കുറവ് അനുഭവപ്പെടുകയുണ്ടായി. പത്തനംതിട്ട ഡിപ്പോയിൽനിന്ന് 13 പേരെയാണ് നിലക്കൽ പമ്പ ചെയിൻ സർവിസിനായി ചൊവ്വാഴ്ച നിയമിച്ചത്.

KSRTC

ഇതോടെ ചൊവ്വാഴ്ച പത്തനംതിട്ടയിൽ നിന്ന് പാലക്കാടിനുള്ള ദീർഘദൂര സർവിസ് മുടങ്ങി. കൂടാതെ കൊല്ലത്തിനും ചെങ്ങന്നൂരിനും മുണ്ടക്കയത്തിനുമുള്ള നിരവധി ചെയിൻ സർവിസുകളും മുടങ്ങുകയുണ്ടായി. ഗ്രാമപ്രദേശങ്ങളിലെ ഷെഡ്യൂളുകളും വിവിധ ഡിപ്പോകളിൽ റദ്ദാക്കിയിരുന്നു. പത്തനംതിട്ട ഡിേപായിൽ കുമ്മണ്ണൂർ, പുതുക്കട റൂട്ടുകളിലെ സർവിസുകൾ മുടങ്ങി. റാന്നിയിൽ മണ്ണാറശാല, പെരന്തേനരുവി എന്നീ റൂട്ടുകളിലെ സർവിസുകൾ ചൊവ്വാഴ്ച മുടങ്ങിയത് യാത്രക്കാെര വലച്ചു. യാതൊരു പരിശീലനവും ലഭിക്കാതെ പുതിയ കണ്ടക്ടർമാർ ചാർജ് എടുക്കാൻ എത്തുന്നതും വലിയ പ്രതിസന്ധിക്ക് ഇടയാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+