തെങ്കാശിയിലേക്ക് ഇനി കെഎസ്ആർടിയില്‍ പോകാം: സംസ്ഥാനത്തെ ഏറ്റവും മികച്ച ഡിപ്പോ ഇതെന്നും മന്ത്രി
പത്തനംതിട്ട: കെ എസ് ആര് ടി സി യെ അതിജീവനത്തിന്റെ പാതകളില്‍ എത്തിച്ചതിന്റെ പ്രധാന മാതൃകകളില്‍ ഒന്നാണ് പത്തനംതിട്ട ഡിപ്പോയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ടയില്‍ നിന്ന് തെങ്കാശിയിലേക്ക് ആരംഭിച്ച പുതിയ സര്‍വീസ് പത്തനംതിട്ട കെ എസ് ആര് ടി സി ബസ്റ്റാന്‍ഡില്‍ ഫ്ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഡിപ്പോകളിലൊന്നാണ് പത്തനംതിട്ട. കെ എസ് ആര് ടി സി യുടെ ഏറ്റവും വരുമാനമുള്ളതും ജനപ്രിയവുമായ ടൂറിസം പാക്കേജുകളില്‍ ഒന്നാണ് ഗവി ടൂറിസം പാക്കേജ്. സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് മുന്‍പ് രണ്ടു ബസുകള്‍ മാത്രമാണ് ഡിപ്പോയില്‍ നിന്ന് അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തിയിരുന്നത് എന്നാലിന്ന് അത് അഞ്ചിരട്ടിയായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു.

മൈസൂര്‍, ബാംഗ്ലൂര്‍ തുടങ്ങി നിരവധി നഗരങ്ങളിലേക്ക് പത്തനംതിട്ടയില്‍ നിന്ന് സര്‍വീസ് നടത്തുന്നുണ്ട്. ജീവനക്കാരുടെ ആത്മാര്‍ത്ഥ പ്രയത്നവും പൊതുജനങ്ങളുടെ പിന്തുണയും കൊണ്ടാണ് ഡിപ്പോയുടെ പ്രവര്‍ത്തനം മികച്ച നിലയില്‍ തുടരുന്നതെന്നും മന്ത്രി പറഞ്ഞു.
രാവിലെ 6.15 നാണ് തെങ്കാശിയിലേക്കുള്ള പുതിയ സര്‍വീസ് യാത്ര ആരംഭിക്കുന്നത്. രാവിലെ 9.20 ഓടെ തെങ്കാശിയിലെത്തുന്ന ബസ് 9.45 ഓടെ തിരികെ സര്‍വീസ് നടത്തും. പൊതുജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായ സര്‍വീസ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് യാഥാര്‍ത്ഥ്യമായത്. ചടങ്ങില്‍ ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ തോമസ് മാത്യൂ, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ കെ അനില്‍കുമാര്‍, നഗരസഭാംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications