കളക്ടറുടെ അവധി ഉത്തരവിന് പുല്ലുവിലയോ? തുറന്ന് പ്രവർത്തിച്ച ട്യൂഷന്‍ സെന്റർ പൂട്ടിച്ച് കെ എസ് യു
പത്തനംതിട്ട: പത്തനംതിട്ടയില്‍ ജില്ലാ കളക്ടറുടെ അവധി ഉത്തരവ് മറികടന്ന് തുറന്ന് പ്രവർത്തിച്ച ട്യൂഷന്‍ സെന്റർ ഉപരോധിച്ച് കെ എസ് യു പ്രവർത്തകർ. ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ ഇന്ന് അവധി നല്‍കിയിരുന്നു. അവധി നിർദേശം മറികടന്ന് ഏതെങ്കിലും വിദ്യാലയങ്ങളോ ട്യൂഷന്‍ സെന്ററുകളോ പ്രവർത്തിച്ചാൽ ശക്തമായ നടപടിയെടുക്കുമെന്നും പത്തനംതിട്ട ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു.
ചില ട്യൂഷൻ സെന്ററുകൾ ക്ലാസുകൾ നടത്താൻ തീരുമാനിച്ച വിവരം ശ്രദ്ധയിൽപെട്ടതോടെയാണ് കളക്ടറുടെ മുന്നറിയിപ്പ്. നിർദേശം ലംഘിച്ചാൽ ദുരന്ത നിവാരണ നിയമപ്രകാരം നടപടി ഉണ്ടാകും എന്നും കളക്ടർ മുന്നറിയിപ്പ് നല്‍കി. കളക്ടർ ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടും തുറന്ന് പ്രവർത്തിച്ച പത്തനംതിട്ട മൈലപ്രയിലെ ട്യൂഷന്‍ സെന്ററാണ് കെ എസ് യു പ്രവർത്തകർ ഉപരോധിച്ചത്.

ട്യൂഷൻ സെന്ററിലേക്ക് കെ എസ് യു പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു. പ്രതിഷേധത്തിന് പിന്നാലെ ട്യൂഷന്‍ സെന്റർ ക്ലാസ് അവസാനിപ്പിച്ചു. അതേസമയം ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ലഭിച്ചത് അതിശക്തമായ മഴ. ഇന്ന് പല മേഖലകളിലും മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ശക്തമായ ജാഗ്രത തുടരുകയാണ്.
ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു
പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴയുടെ സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി ജൂണ്‍ 30 വരെ ജില്ലയിലെ എല്ലാ ക്വാറികളുടേയും പ്രവര്‍ത്തനവും, മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവിറക്കി.
നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം-2005 പ്രകാരം കര്‍ശന നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള ഏതു ലംഘനവും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അതത് താലൂക്കുകളിലെ കണ്‍ട്രോള്‍ റൂമുകളില്‍ പരാതിപ്പെടാവുന്നതാണ്.
വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടി
വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശിഷാര്‍ഹം
മഴയുമായി ബന്ധപ്പെട്ട് ജനങ്ങളെ ഭയപ്പെടുന്നുന്ന രീതിയിലുള്ള വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഓര്‍മിപ്പിച്ചു. അത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടികളുണ്ടാവുമെന്നും കളക്ടര്‍ അറിയിച്ചു. വാട്ട്സ്ആപ് ഉള്‍പ്പെടെയുള്ള സാമൂഹി മാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്നതും ജനങ്ങളെ ഭയചികിതരാക്കുന്നതുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ്
കണ്‍ട്രോള്‍ റൂം നമ്പറുകള്‍
കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം: 8078808915
കോഴഞ്ചേരി തഹസില്‍ദാര്‍ : 0468 2222221 , 9447712221
മല്ലപ്പള്ളി തഹസില്‍ദാര്‍ : 0469 2682293 , 9447014293
അടൂര്‍ തഹസില്‍ദാര്‍ : 04734 224826 , 9447034826
റാന്നി തഹസില്‍ദാര്‍ : 04735 227442 , 9447049214
തിരുവല്ല തഹസില്‍ദാര്‍ : 0469 2601303 , 9447059203
കോന്നി തഹസില്‍ദാര്‍ : 0468 2240087 , 9446318980.
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത്: 9496042633
ടോള്‍ ഫ്രീ: 1077, 1070
കെ.എസ്.ഇ.ബി: 1056, 1912












Click it and Unblock the Notifications