Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിനേഷ് കുമാറിന് ഭൂരിപക്ഷം 8000 ത്തില്‍ കുറയില്ല; സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തെന്നും എല്‍ഡിഎഫ്

കോന്നി: 2016 ലെ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ആകെയുള്ള 5 ല്‍ നാല് മണ്ഡലങ്ങളും വിജയിച്ച എല്‍ഡിഎഫ് വലിയ മുന്നേറ്റമായിരുന്നു നടത്തിയത്. അന്ന് യുഡിഎഫിന് ഒപ്പം നിന്നത് കോന്നി മാത്രമായിരുന്നു. 2019 ലെ ഉപതിരഞ്ഞെടുപ്പില്‍ കോന്നി കൂടി പിടിച്ചതോടെ ജില്ലയിലെ ഇടതിന്‍റെ ആധിപത്യം പൂര്‍ണ്ണമായി. ഇത്തവണയും ജില്ലയില്‍ ശ്രദ്ധേയമായ ഒരു മത്സരം നടന്ന മണ്ഡലമായി കോന്നി മാറിയിട്ടുണ്ട്. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തില്‍ മൂന്ന് മുന്നണികളും വലിയ പ്രതീക്ഷയാണ് വെച്ച് പുലര്‍ത്തുന്നത്. അന്തിമഘട്ട വിലയിരുത്തലില്‍ ഭൂരിപക്ഷം ഉള്‍പ്പടെ ഇവര്‍ പ്രവചിക്കുകയും ചെയ്യുന്നു.

കോണ്‍ഗ്രസ് സ്വാധീനം

കോണ്‍ഗ്രസ് സ്വാധീനം

1996 മുതല്‍ കോണ്‍ഗ്രസ് വിജയിച്ച് വരുന്ന മണ്ഡലമായിരുന്നു കോന്നി. അഞ്ച് തവണ തുടര്‍ച്ചയായി അടൂര്‍ പ്രകാശ് മണ്ഡലത്തില്‍ നിന്നും വിജയിച്ചു. 2016 ല്‍ ജില്ലയില്‍ യുഡിഎഫിന്‍റെ അഭിമാനം കാത്തത് കോന്നിയും അടൂര്‍ പ്രകാശുമായിരുന്നു. എന്നാല്‍ 2019 ലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അടിതെറ്റി.

ഉപതിരഞ്ഞെടുപ്പില്‍

ഉപതിരഞ്ഞെടുപ്പില്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ നിന്നും വിജയിച്ച സാഹചര്യത്തിലായിരുന്നു കോന്നിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫ് ഡിവൈഎഫ് നേതാവായ കെയു ജനീഷ് കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ ഏറെ തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ പി മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം.

ത്രികോണ മത്സരം

ത്രികോണ മത്സരം


ബിജെപി സ്ഥാനാര്‍ത്ഥിയായി കെ സുരേന്ദ്രനും രംഗത്ത് എത്തിയപ്പോള്‍ മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരത്തിന്‍റെ പ്രതീതിയുണ്ടായി. പക്ഷെ ഫലം പുറത്ത് വന്നപ്പോള്‍ പി മോഹന്‍രാജിനെ 9953 വോട്ടുകള്‍ക്ക് പിന്തള്ളി കെയു ജനീഷ് കുമാര്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം മണ്ഡലം പിടിച്ചു.

വീണ്ടും ജനീഷ്

വീണ്ടും ജനീഷ്

ഇത്തവണയും എല്‍ഡിഎഫ് കെയു ജനീഷ് കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ മുന്‍ പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റും അടൂര്‍ പ്രകാശിന്‍റെ അടുപ്പക്കാരനുമായ റോബിന്‍ പീറ്ററെയാണ് യുഡിഎഫ് രംഗത്ത് ഇറക്കിയത്. കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തിനൊപ്പം കോന്നിയിലും മത്സരിക്കുന്നു.

യുഡിഎഫിന്

യുഡിഎഫിന്

തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മണ്ഡലം തിരിച്ച് പിടിക്കാന്‍ കഴിയുമെന്ന വലിയ ആത്മവിശ്വാസമാണ് യുഡിഎഫിന് ഉള്ളത്. ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ തര്‍ക്കങ്ങളാണ് തിരിച്ചടിക്ക് കാരണമായതെന്നും ഇത്തവണ അതുണ്ടായില്ലെന്നത് വിജയം ഉറപ്പിക്കുന്നുവെന്നുമാണ് യുഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നത്.

ഏറ്റവും കുറഞ്ഞത്

ഏറ്റവും കുറഞ്ഞത്

തിരഞ്ഞെടുപ്പിന് പിന്നാലെയുള്ള വിലയിരുത്തലുകളില്‍ റോബിന്‍ പീറ്ററിന് ഏറ്റവും കുറഞ്ഞത് നാലായിരം വോട്ടിന് മുകളിലുള്ള വിജയം എന്നാണ് യുഡിഎഫ് കണക്ക്. ഇത് പതിനായിരം വരെ ഉയരാം. ഉപതിരഞ്ഞെടുപ്പില്‍ പിടിച്ച വോട്ടുകള്‍ കെ സുരേന്ദ്രന് നിലനിര്‍ത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും യുഡിഎഫ് കണക്കാക്കുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിലും

തദ്ദേശ തിരഞ്ഞെടുപ്പിലും

എല്‍ഡിഎഫില്‍ ആവട്ടെ കെയു ജനീഷ് കുമാറിന്‍റെ വിജയത്തിലും സംശയമില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം ഉള്‍പ്പടെ അവരുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ 8500 ലേറെ വോട്ടിന്‍റെ ലീഡ് മണ്ഡലത്തില്‍ എല്‍ഡിഎഫിന് ഉണ്ട്. നിയമസഭ തിരഞ്ഞെടുപ്പിലും ഇത് നിലനിര്‍ത്തന്‍ സാധിക്കുമെന്നാണ് എല്‍ഡിഎഫ് കണക്ക്.

8000 മുതല്‍ 12000 വരെ

8000 മുതല്‍ 12000 വരെ

ബുത്ത് തലത്തില്‍ നിന്ന് ലഭിച്ച കണക്കുകള്‍ എല്‍ഡിഎഫിന് മികച്ച ആത്മവിശ്വാസം നല്‍കുന്നുണ്ട്. അവസാനവട്ട വെട്ടലും തിരുത്തലുകള്‍ക്കും ശേഷം 8000 മുതല്‍ 12000 വരെ വോട്ടാണ് പ്രതീക്ഷിക്കുന്നത്. യുഡിഎഫിനെ പോലെ തന്നെ എല്‍ഡിഎഫും കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് വിശ്വസിക്കുന്നു.

ബിജെപിയില്‍

ബിജെപിയില്‍

ബിജെപി ആവട്ടെ കെ സുരേന്ദ്രന്‍ മണ്ഡലം പിടിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കണക്കുകള്‍ അവര്‍ക്ക് അത്ര ആത്മവിശ്വാസം നല്‍കുന്നില്ല. വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും രണ്ടാം സ്ഥാനം ഉറപ്പാണെന്നാണ് അവരുടെ അവകാശവാദം. ഉപതിരഞ്ഞെടുപ്പില്‍ 39786 വോട്ടായിരുന്ന കെ സുരേന്ദ്രന്‍ നേടിയത്. ഇത് നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സുരേന്ദ്രനും ബിജെപിക്കും വലിയ തിരിച്ചടിയാവും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+