• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സംസ്ഥാനത്തെ ആദ്യ കുടുംബശ്രീ ബസാർ വില്ലേജ് സൂക്കിന് തിരുവല്ലയിൽ തുടക്കമായി; കുടുംബശ്രീയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മന്ത്രി മാത്യു ടി തോമസ്

  • By Desk

പത്തനംതിട്ട : ഗുണമേന്മയുള്ളതും, രുചി വൈവിധ്യമാർന്നതും, ആരോഗ്യ പൂർണവുമായ ഭക്ഷണം കുടുംബശ്രീ ബസാർ വില്ലേജ് സൂക്ക് വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് മാത്യു ടി തോമസ് എം.എൽ.എ പറഞ്ഞു. സംസ്ഥാനത്തെ ആദ്യ കുടുംബശ്രീ ബസാർ വില്ലേജ് സൂക്കിന്റെ ഉദ്ഘാടനം തിരുവല്ല മുൻസിപ്പൽ സ്റ്റേഡിയത്തിന് സമീപം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കുരങ്ങുപനി: വയനാട് അതീവജാഗ്രതയില്‍.... കണ്‍ട്രോള്‍ റൂം തുറന്നു, പനി സര്‍വെ നടത്തും

കുടുംബശ്രീയെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ കുടുംബശ്രീ ബസാർ സംസ്ഥാനത്ത് ഉടനീളം സാക്ഷാത്കരിക്കുന്നത്. ഫുഡ് ടെക്‌നോളജിയുടെ നൂതന സംവിധാനങ്ങൾ ഉപയോഗിച്ചു കൊണ്ട് മികച്ചതും, സുരക്ഷിതവുമായ ഭക്ഷണം ഒരുക്കുവാൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ വില്ലേജ് സൂക്ക് ആരംഭിച്ചത് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

കുടുംബശ്രീ ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരിക, സ്ഥിര വിപണനത്തിന് വേദി ഒരുക്കുക, പൊതുജനങ്ങൾക്ക് ആരോഗ്യ പൂർണമായ ഭക്ഷണം ഉറപ്പാക്കുക, ജൈവ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കുടുംബശ്രീ മിഷൻ കുടുംബശ്രീ ബസാറും ഭക്ഷണശാലയും ആരംഭിച്ചിരിക്കുന്നത്.

സമ്പൂർണ ഷോപ്പിംഗ് സെന്ററായി ആസൂത്രണം ചെയ്തിരിക്കുന്ന സ്ഥലത്ത് ജൈവ ഉത്പന്നങ്ങളുടെ വിപണനവും ആഹാരം പാകം ചെയ്തു നൽകുന്ന കുടുംബശ്രീ കഫേയും പ്രവത്തിക്കുന്നുണ്ട്. നെല്ല് തൽസമയം കുത്തി അരിയാക്കി നൽകുന്ന സംവിധാനവും ഇതിനോടൊപ്പം പ്രവർത്തിക്കുന്നുണ്ട്. കൂടാതെ പച്ചക്കറികൾ, വിവിധ തരം ജ്യുസുകൾ, ആവിയിൽ പുഴുങ്ങിയ ഭക്ഷണം, ഉപ്പേരിക്കട, തയ്യൽക്കട, കരകൗശല വസ്തുക്കൾ, കറിപ്പൊടികൾ, അരിപ്പൊടികൾ, തുണിത്തരങ്ങൾ, വിവിധ തരം അച്ചാറുകൾ, ജാം എന്നിവ ബസാറിലുണ്ട്. കുടുംബശ്രീ ഉത്പന്നങ്ങൾ വിരൽ തുമ്പിൽ ലഭിക്കുന്നതിനായി ഓൺലൈൻ ബുക്കിംഗിനും ഇവിടെ സൗകര്യമുണ്ട്. www.kudumbashreebazaar.com എന്ന വെബ് സൈറ്റിൽ ബസാറിലെ വിഭവങ്ങളുടെ ലിസ്റ്റ് ലഭ്യമാണ്.

2,000 സ്ക്വയർ ഫീറ്റ് വിസ്തീർണം വരുന്ന രീതിയിലാണ് ഭക്ഷണശാലയുടെ നിർമ്മാണം. ബസാറിന്റെ നടത്തിപ്പ് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ കുടുംബശ്രീ അംഗങ്ങൾക്കാണ്. ഇവിടെ 24 പേർ ജോലി ചെയ്യുന്നു. കൂടാതെ ജില്ലയിലെ കുടുംബശ്രീ ഉത്പന്നങ്ങൾ ശേഖരിച്ച് ഇവിടെയുള്ള സംരംഭകർക്ക് സെന്റർ വഴി വിപണനം നടത്തുവാൻ സാധ്യമാകുമെന്ന പ്രത്യേകതയുമുണ്ട്. ഇരുപത്തി രണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് ബസാർ നിർമിച്ചിരിക്കുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാ ദേവി കുടുംബശ്രീ കഫേയുടെ ഉദ്ഘാടനം നിർവഹിച്ചു. തിരുവല്ല നഗരസഭ ചെയർമാൻ ചെറിയാൻ പോളചിറയ്ക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ മുൻ കോഓർഡിനേറ്റർ എസ് സാബിർ ഹുസൈൻ പദ്ധതി വിശദീകരണം നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ വി എസ് സീമ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോഓർഡിനേറ്റർ മണികണ്ഠൻ , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയശ്രീ മുരിക്കനാട്ടിൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സാം ഈപ്പൻ, എസ്.വി സുബിൻ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സതീഷ് ചാത്തങ്കരി, അജിത് ചാക്കോ, ഏലിയാമ്മ തോമസ്, രാജൻ വി എബ്രഹാം, വിവിധ കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

English summary
Kudumbasree bazar village opened in Thiruvalla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X