പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ് പ്രതിരോധം: 'ഒരുമയ്ക്ക് ഒരു കുട അകലം ക്യാമ്പയ്നുമായി പത്തനംതിട്ടയിലെ കുടുംബശ്രീ

Google Oneindia Malayalam News

പത്തനംതിട്ട; കോവിഡ് പ്രതിരോധത്തിനായി സാമൂഹിക അകലം പാലിക്കുവാന്‍ 'ഒരുമയ്ക്ക് ഒരു കുട അകലം' ക്യാമ്പയിനുമായി കുടുംബശ്രീ പ്രവര്‍ത്തകര്‍. വൈറസ് വ്യാപനം തടയാന്‍ മികച്ച ആശയമാണ് ഇതെന്ന് വീണാ ജോര്‍ജ് എംഎല്‍.എ പറഞ്ഞു. പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംങ്ഷനില്‍ സംഘടിപ്പിച്ച ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വീണാ ജോര്‍ജ് എംഎല്‍എ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് നിര്‍മ്മാണം, സാനിറ്റൈസര്‍ നിര്‍മ്മാണം, കൃഷി തുടങ്ങിയ മേഖലകളില്‍ കുടുംബശ്രീ മികച്ച പ്രവര്‍ത്തനങ്ങളാണു ജില്ലയില്‍ നടത്തിവരുന്നത്. കോവിഡ് രോഗബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ക്യാമ്പയിനുകള്‍ നല്ലതാണെന്നും എംഎല്‍എ പറഞ്ഞു.

കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.വിധു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോവിഡിനെ പ്രതിരോധിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയുമാകാം എന്നതാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ കുടുംബശ്രീ പ്രവര്‍ത്തകരുടെ കുട നിര്‍മാണ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നതും ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നുണ്ട്. കുടകള്‍ കൂട്ടിമുട്ടാത്തവിധം നില്‍ക്കുകയും മാസ്‌ക്കും സാനിറ്റൈസറും ഉപയോഗിക്കണമെന്ന നിര്‍ദേശവും ക്യാമ്പയിനിലൂടെ നല്‍കുന്നു.

kuda

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ എല്‍.ഷീല, എ. മണികണ്ഠന്‍, ജില്ലാ മാര്‍ക്കറ്റിങ് മാനേജര്‍ അനു ഗോപി, ജില്ലാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍മാര്‍, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാര്‍, മറ്റ് മിഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അതേസമയം, പത്തനംതിട്ട ജില്ലയില്‍ ഇന്ന്‌ അഞ്ച് കോവിഡ്-19 കേസുകള്‍ സ്ഥിരീകരിക്കുകയും ഒരു രോഗി മരണപ്പെടുകയും ചെയ്തു. കോവിഡ് ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശിയായ ജോഷി പി.ടി. (65 വയസ്സ്) ആണ് മരിച്ചത്. 11.05.2020-ല്‍ ദുബായ് കൊച്ചി ഫ്‌ളൈറ്റില്‍ എത്തിയ ഇദ്ദേഹം 18.05.2020 വരെ പത്തനംതിട്ട ശാന്തി റസിഡന്‍സിയല്‍ നിരീക്ഷണത്തിലായിരുന്നു. 18.05.2020-ല്‍ കോവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിലേക്ക് മാറ്റി. ഗുരുതര രോഗാവസ്ഥമൂലം 25.05.2020-ല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. പ്രമേഹരോഗവും ഉണ്ടായിരുന്നു.

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ആലപ്പുഴയില്‍ മരിച്ച യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു

 ദില്ലി കലാപം; അന്വേഷണം ഒരു ദിശയിലേക്ക് മാത്രമെന്ന് കോടതി, എതിരാളിയുടെ പങ്ക് കാണിക്കുന്നതില്‍ പരാജയം ദില്ലി കലാപം; അന്വേഷണം ഒരു ദിശയിലേക്ക് മാത്രമെന്ന് കോടതി, എതിരാളിയുടെ പങ്ക് കാണിക്കുന്നതില്‍ പരാജയം

 ചെന്നൈയിൽ 30 തടവുകാർക്ക് കൊവിഡ്: 30 പേർ ആശുപത്രിയിൽ, റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ വർധന!! ചെന്നൈയിൽ 30 തടവുകാർക്ക് കൊവിഡ്: 30 പേർ ആശുപത്രിയിൽ, റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ വർധന!!

English summary
Kudumbasree workers starts 'orumaykk oru kuda akalam' campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X