പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ഉന്നയിക്കുന്നത് ബിജെപി മാത്രമല്ല, സിപിഎമ്മും, 1957ൽ ഇഎംഎസും വോട്ട് പിടിച്ചത് ശബരിമല വിഷയം ഉന്നയിച്ച്!!!

  • By Desk
Google Oneindia Malayalam News

ശബരിമല: 1957 ൽ ഇഎംഎസ് നമ്പൂതിരി ശബരിമല പ്രശ്‌നം തെരഞ്ഞെടുപ്പിൽ ഉന്നയിച്ചിരുന്നതായി കുമ്മനം രാജശേഖരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശബരിമല തീവെപ്പ് കേസാണ് തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വ്യാപകമായി ഉന്നയിച്ചത്. ജനങ്ങളുടെ ഏതു പ്രശ്‌നവും തെരഞ്ഞെടുപ്പിൽ ഉന്നയിക്കും കേരളത്തിൽ ജനങ്ങളെ ബാധിക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങളുണ്ട് അതെല്ലാം ബിജെപി തെരഞ്ഞെടുപ്പ് വിഷയമാക്കും.

<strong>നൈജീരിയയിൽ സ്കൂൾ കെട്ടിടം തകർന്നു; 20 മരണം, 45 പേർക്ക് പരിക്ക്, മരിച്ചവരിലേറെയും കുട്ടികൾ!!</strong>നൈജീരിയയിൽ സ്കൂൾ കെട്ടിടം തകർന്നു; 20 മരണം, 45 പേർക്ക് പരിക്ക്, മരിച്ചവരിലേറെയും കുട്ടികൾ!!

ശബരിമലയിൽ നടന്നത് മനുഷ്യാവകാശ നിഷേധവും പൗരാവകാശ ധ്വംസനവുമാണ്. ആയിരക്കണക്കിന് ആളുകളുടെ പേരിൽ കള്ളക്കേസെടുത്ത് ജയിലിൽ അടച്ചു. ഇപ്പോളും കേസെടുക്കുന്നു. സമൂഹത്തിലെ ഉന്നതരെ പോലും കള്ളക്കേസെടുത്ത് പീഢിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സമഗ്ര മേഖലയും സംഭിച്ചു.

Kummanam Rajasekharan

പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എത്രയോ കർഷകരാണ് ആത്മഹത്യ ചെയ്ത്. അൻപത്തി എട്ടായിരം കോടി രൂപയാണ് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകിയത്. ശബരിമല പ്രശ്‌നം ഉയർന്ന് വരുന്നതിനെ സിപിഎം ഭയക്കുന്നത് ഭരണ പരാജയം മറച്ച് വെക്കാനാണ്. ശബരിമല വിഷയത്തിൽ സർക്കാരും ദേവസ്വം ബോർഡും സ്വീകരിച്ച നിലപാട് ശരിയെങ്കിൽ എന്തിന് ഭയക്കണം.

ഈ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നടപടിയെക്കുറിച്ചും സ്വീകരിച്ച നിലപാടുകളെ കുറിച്ചും ധവളപത്രം ഇറക്കാൻ മുഖ്യമന്ത്രി തയ്യാറാണോ എന്നും കുമ്മനം ചോദിച്ചു. അയ്യപ്പഭക്തരോട് ചെയ്ത് കൊടും പാപം ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാനാണ് സിപിഎം നേതാക്കൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന സമിതി അംഗം ബി. രാധാകൃഷ്ണ മോനോനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

English summary
Kummanam Rajasekharan about Sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X