പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇപ്പോൾ നടപ്പാക്കാൻ ശ്രമിക്കുന്ന നവോത്ഥാനം വേഷം കെട്ടലെന്ന് മിസോറാം ഗവർണ്ണർ ഡോ. കുമ്മനം രാജശേഖരൻ

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ഇപ്പോൾ നടപ്പാക്കാൻ ശ്രമിക്കുന്ന നവോദ്ധാനം വേഷം കെട്ടലെന്ന് മിസോറാം ഗവർണ്ണർ ഡോ. കുമ്മനം രാജശേഖരൻ. പത്തനംതിട്ട ചെറുകോൽപ്പുഴയിൽ നടന്നു വന്ന 107 ാമത് ഹിന്ദു മത പരിഷത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതീയ ഋഷി പരമ്പരകളും സാമൂഹ്യ പരിഷ്‌കർത്താക്കളും ഗുണപരമായ നവോദ്ധാനമാണ് നടപ്പാക്കിയിട്ടുള്ളത്. സാമുഹ്യ തിന്മകളെയാണ് അവർ എതിർത്തത്.

<strong>പ്രതിപക്ഷത്തിനു പോലും പരാതിയില്ലാത്ത വികസനം കേരളത്തില്‍: മന്ത്രി ജി സുധാകരന്‍</strong>പ്രതിപക്ഷത്തിനു പോലും പരാതിയില്ലാത്ത വികസനം കേരളത്തില്‍: മന്ത്രി ജി സുധാകരന്‍

അത് കപട നവോദ്ധാനമൊ വളച്ചെടിക്കാനുള്ളതോ ഇപ്പൊഴത്തെപ്പോലെ വേഷം കെട്ടാൻ വേണ്ടി ഉള്ളതോ ആയിരുന്നില്ലെന്നും കുമ്മനം അഭിപ്രായപ്പെട്ടു. വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും സംരക്ഷിക്കുന്ന സമഗ്രമായ ജീവിത ദർശനങ്ങളെയാണ് സാമൂഹ്യ പരിഷ്‌കർത്താക്കൾ ഉയർത്തിപ്പിടിച്ചത്. സാമുഹ്യ തിന്മകളെയാണ് അവർ എതിർത്തത്. വാദിക്കാനും ജയിക്കാനുമല്ല മറിച്ച് അറിയാനും അറിയിക്കാനുമാണ് അവർ ശ്രമിച്ചത്.

Kummanam Rajasekharan

ആ നവോദ്ധാനം ഒരിക്കലും കാപട്യത്തിന്റെതായിരുന്നില്ല മറിച്ച് ആത്മാർത്ഥതയുടെയും സത്യസന്ധതയുടെയും തത്വശാസ്ത്രത്തിന്റെ പിൻബലത്തോടെയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കന്യാകുമാരി വെള്ളിമല ശ്രീവിവേകാനന്ദാശ്രമം മഠാധിപതി സ്വാമി ചൈതന്യാനന്ദയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എറണാകുളം അമൃതാനന്ദമയീ മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണ്ണാമൃതാനന്ദപുരി സമാപന സന്ദേശം നൽകി. എൻ കെ പ്രേമചന്ദ്രൻ എം പി, പി സി ജോർജ് എംഎൽഎ തുടങ്ങിയവർ സംസാരിച്ചു.

English summary
Kummanam Rajasekharan about uprising in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X