ഇടത് സര്‍ക്കാറിന് കെഎസ്ഇബിയെ ജനകീയമാക്കാന്‍ കഴിഞ്ഞു: വീണാ ജോര്‍ജ് എംഎല്‍എ
പത്തനംതിട്ട: കെഎസ്ഇബിയെ ജനകീയമാക്കാന്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കൊണ്ട് കഴിഞ്ഞെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള മുനിസിപ്പല്‍ ഓപ്പണ്‍ സ്റ്റേജില്‍ നടന്ന ചടങ്ങില്‍ ആറന്മുള നിയോജക മണ്ഡലത്തിന്റെ വാതില്‍പ്പടി സേവനങ്ങളുടെ പ്രഖ്യാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ.
കെഎസ്ഇബിയെ ജനകീയമാക്കിയതില്‍ ഉദ്യോഗസ്ഥര്‍ക്കും വലിയ പങ്കുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കറണ്ടു കട്ട് ഉണ്ടായില്ല. പരാതികള്‍ ഏറെ കുറഞ്ഞുവെന്നും വൈദ്യുതി വകുപ്പ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നടത്തിയ പ്രയത്‌നങ്ങളുടേയും മുഖം മാറ്റത്തിന്റേയും ഫലമാണ് വാതില്‍പ്പടി സേവനങ്ങളുടെ കടന്നു വരവെന്നും എംഎല്‍എ പറഞ്ഞു.

പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ്. ഗോപി, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. ദേവകുമാര്‍, പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍ എസ്. ഷെമീര്‍ , പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സണ്ണി ജോണ്‍ , പത്തനംതിട്ട ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications