അടൂരില്‍ ഭൂരിപക്ഷം 15000; തിരുവല്ലയും കോന്നിയും ഉറപ്പ്, റാന്നിയും ആറന്മുളയും കടുപ്പം: എല്‍ഡിഎഫ്
പത്തനംതിട്ട: ഇത്തവണത്തെ തിരഞ്ഞെടുപ്പ് വിജയത്തില്‍ സാമുദായിക ഘടകങ്ങള്‍ ഏറ്റവും കൂടുതല്‍ നിര്‍ണ്ണായക ഘടകമാവുന്ന സംസ്ഥാനത്തെ ഒരു ജില്ല പത്തനംതിട്ടയായിരിക്കും. സര്‍ക്കാറിനെതിരായി വ്യത്യസ്ത നിലാപാട് പുലര്‍ത്തുമ്പോഴും പത്തനംതിട്ടയില്‍ മാര്‍ത്തോമ, ഓര്‍ത്തഡോക്സ്, എസ്എന്‍ഡിപി, എന്‍എസ്എസ് തുടങ്ങിയ സമുദായങ്ങളെ തൃപ്തിപ്പെടുത്തി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഒരു പരിധിവരെ പൂര്‍ത്തിയാക്കാന്‍ എല്‍ഡിഎഫിന് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണയും ജില്ലയിലെ അഞ്ചില്‍ അഞ്ച് സീറ്റുകളില്‍ പിടിക്കാന്‍ കഴിയുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്.

ഞെട്ടിച്ച് എല്‍ഡിഎഫ്
പൊതുവെ യുഡിഎഫ് അനുകൂല ജില്ലയെന്നാണ് പത്തനംതിട്ടയെ വിശേഷിപ്പിക്കുന്നതെങ്കിലും 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ അഞ്ചില്‍ നാല് സീറ്റുകളിലും വിജയിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചിരുന്നു. കോന്നി മാത്രമായിരുന്നു അന്ന് യുഡിഎഫിന് ഒപ്പം നിന്നത്. പിന്നീട് 2019 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ കോന്നി കൂടി പിടിച്ചതോടെ ജില്ലയിലെ ഇടത് ആധിപത്യം പൂര്‍ണ്ണമായി.

ആറന്മുളയില്
സര്‍ക്കാറിനോട് ഇടഞ്ഞ് നില്‍ക്കുകയാണെങ്കിലും ആറന്മുളയില് ഓര്‍ത്തഡോക്സ് സഭ വോട്ടുകള്‍ സ്വന്തമാക്കാന്‍ വീണ ജോര്‍ജിന് കഴിഞ്ഞിട്ടുണ്ടെന്നാണ് ഇടത് മുന്നണി വിലയിരുത്തുന്നത്. ഇവിടുത്തെ ബിജെപി സ്ഥാനാര്‍ത്ഥി ഓര്‍ത്തഡോക്സ് സഭയില്‍ നിന്നുള്ള ആള് തന്നെയാണെങ്കിലും വോട്ട് ചോര്ത്തില്ലെന്നാണ് പ്രതീക്ഷ.

ശിവദാസന്‍ നായര്‍
യുഡിഎഫ് സ്ഥാനാര്‍ത്ഥി ശിവദാസന്‍ നായരുടെ പ്രതീക്ഷ എന്‍എസ്എസ് വോട്ടുകളിലാണ്. എന്നാല്‍ എന്‍എസ്എസ് വോട്ടുകള്‍ ബിജെപിക്കും യുഡിഎഫിനും ഇടയില്‍ വിഭജിക്കപ്പെട്ട് പോയേക്കാം. തിരുവല്ലയില്‍ മാര്‍ത്തോമാ സഭയുടെ പൂര്‍ണ്ണ പിന്തുണ ഇത്തവണയും മാത്യു ടി തോമസിന് ലഭിച്ചിട്ടുണ്ട്.

തിരുവല്ലയില്‍
തിരുവല്ലയില്‍ മാത്യു ടി തോമസിനെതിരെ കുഞ്ഞുകോശി പോളിനെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയത്. കേരള കോണ്‍ഗ്രസില്‍ നിന്ന് തന്നെ അദ്ദേഹത്തിനെതിരെ കാല് വാരല്‍ നടന്നെന്ന സംശയം ശക്തമാണ്. റാന്നിയില്‍ പ്രമോദ് നാരായണന്റെ വിജയത്തിലും നിര്‍ണ്ണായകമാവുക സാമുദായിക സമവാക്യങ്ങളായിരിക്കും.

കോന്നി
ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഈഴവ വോട്ടുകള്‍ ഉള്ള മണ്ഡലമാണ് കോന്നി. കെയു ജനീഷ് കുമാറിനെ ഇവിടെ എല്‍ഡിഎഫ് വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ ഓര്‍ത്തഡോക്സ് വിഭാഗത്തില്‍ നിന്നുള്ള റോബിന് പീറ്ററിനെയാണ് യുഡിഎഫ് രംഗത്ത് ഇറക്കിയത്. കെ സുരേന്ദ്രന് കൂടി രംഗത്ത് ഇറങ്ങിയതോടെ ശക്തമായ ത്രികോണ മത്സരമാണ് മണ്ഡലത്തില്‍ നടക്കുന്നത്. ഇവിടേയും ഇത്തവണ വിജയം സ്വന്തമാക്കാമെന്ന് തന്നെയാണ് ഇടത് പ്രതീക്ഷ

അടൂരില്‍
സംവരണ മണ്ഡലമായ അടൂരില്‍ സാമുദായിക സമവാക്യങ്ങള്‍ക്ക് അത്ര പ്രസക്തിയില്ല. ചിറ്റയംഗോപകുമാറിലൂടെ അടൂര്‍ നിലനിര്‍ത്തുമെന്ന് എല്‍ഡിഎഫ് അവകാശപ്പെടുമ്പോള്‍ ഇക്കുറി മണ്ഡലം തിരിച്ച് പിടിക്കുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ പന്തളം നഗരസഭയിലടക്കം വിജയിക്കാന്‍ സാധിച്ചതാണ് ബിജെപിയുടെ പ്രതീക്ഷകളുടെ അടിസ്ഥാനം.

കോണ്‍ഗ്രസ് പ്രതീക്ഷ
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ കോണ്‍ഗ്രസിനുള്ള പ്രശ്നങ്ങള്‍ രൂക്ഷമായിരുന്നു. ഇത്തവണ അത് പരിഹരിക്കാന്‍ കഴിഞ്ഞെതിനാല് വിജയം ഉറപ്പാണെന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. മറുവശത്ത് മികച്ച വിജയം കൈവരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ചിറ്റയം ഗോപകുമാറും ഇടത് ക്യാംപും.
Recommended Video

പതിനായിരത്തിന് മുകളില്‍
കഴിഞ്ഞ തവണ 25,000ത്തിൽപരം വോട്ടിെൻറ ഭൂരിപക്ഷമാണ് ചിറ്റയം ഗോപകുമാര്‍ നേടിയത്. ഇത്തവണ അത്രയും ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ കുറഞ്ഞത് പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷം ഉണ്ടാവുമെന്നാണ് പ്രതീക്ഷ. കോണ്‍ഗ്രസ് നേതാവായിരുന്നു പന്തളം പ്രതാപന് ബിജെപിക്ക് വേണ്ടി മത്സരിക്കുന്നതില്‍ എതിര് പാളയത്തില്‍ വോട്ട് വിഭജിക്കപ്പെടാമെന്നും എല്‍ഡിഎഫ് കണക്ക് കൂട്ടുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications