മധ്യകേരളം ചുവന്നു; ജോസിനൊപ്പം ചിരി പിണറായിക്കും സിപിഎമ്മിനും, യുഡിഎഫിന്റെ നട്ടെല്ല് ഒടിഞ്ഞു
പാലാ: തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് കേരളത്തില്‍ നടന്ന ഏറ്റവും വലിയ രാഷ്ട്രീയ മാറ്റമായിരുന്നു കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തിയത്. ജോസ് കെ മാണിയുടേയും കൂട്ടരുടേയും വരവ് മധ്യകേരളത്തില്‍ എല്‍ഡിഎഫിന് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നായിരുന്നു നേതാക്കള്‍ നേരത്തെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ നേതാക്കള്‍ പോയെങ്കില്‍ കേരള കോണ്‍ഗ്രസിന്റെ അണികള്‍ ഞങ്ങള്‍ക്കൊപ്പമായിരുന്നു എന്നായിരുന്നു യുഡിഎഫിന്റെ അവകാശ വാദം. എന്നാല്‍ ഈ അവകാശ വാദത്തെ കാറ്റില്‍ പറത്തി മധ്യകേരളത്തിലെ യുഡിഎഫ് കോട്ടകളിലേക്ക് കേരള കോണ്‍ഗ്രസിലൂടെ എല്‍ഡിഎഫ് പടര്‍ന്നു കയറുന്നതാണ് കാണാന്‍ കഴിയുന്നത്.

കോട്ടയം, പത്തനംതിട്ട
കോട്ടയം, പത്തനംതിട്ട ജില്ലാ പഞ്ചായത്തുകളില്‍ മികച്ച വിജയമാണ് എല്‍ഡിഎഫിന് നേടാന്‍ സാധിച്ചത്. കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ച ജില്ലാ പഞ്ചായത്ത് ഇത്തവണ കേരള കോണ്‍ഗ്രസിന്റെ കൂടി കരുത്തില്‍ ഇടതുമുന്നണി പിടിച്ചെടുക്കുകയായിരുന്നു. പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 16 ല്‍ 13 ഇടത്തും വിജയിച്ചാണ് ഇടതുമുന്നണി അധികാരം പിടിച്ചത്. യുഡിഎഫിന് 3 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്.

ജില്ലാ പഞ്ചായത്തില്‍
കോട്ടയം ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 22 വാര്‍ഡില്‍ 14 ഉം നേടിയാണ് എല്‍ഡിഎഫ് വിജയിച്ചത്. യുഡിഎഫിന് വലിയ തിരിച്ചടി നേരിടേണ്ടി വന്നു. കേവലം ഏഴ് സീറ്റുകളില്‍ മാത്രമാണ് അവര്‍ക്ക് വിജയിക്കാന്‍ സാധിച്ചത്. അതേസമയം പൂഞ്ഞാര്‍ ഡിവിഷനില്‍ ഇരു മുന്നണികളേയും പിന്തള്ളി പിസി ജോര്‍ജിന്റെ ജനപക്ഷം ജയിച്ചു. പിസി ജോര്‍ജിന്റെ മകനായ ഷോണ്‍ ജോര്‍ജ് ആണ് പൂഞ്ഞാറില്‍ നിന്നും വിജയിച്ചത്.
Recommended Video


പാലാ നഗരസഭ
പാലാ നഗരസഭ എല്‍ഡിഎഫ് തൂത്തുവാരി. പാലാ നഗരസഭയുടെ 68 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഇടതുമുന്നണി ഭരണം പിടിച്ചത്. പാലാ നഗരസഭക്കൊപ്പം സമീപ പഞ്ചായത്തുകളിലും ജോസ് കെ മാണിയുടെ പിന്തുണയില്‍ ഇടതു മുന്നണിയില്‍ ഭരണം നേടി. നഗരസഭയില്‍ ജോസും ജോസഫും നേരിട്ട് ഏറ്റുമുട്ടിയ ആറിടത്തും എല്‍ഡിഎഫിനാണ് വിജയം. ജില്ലയിലെ മികച്ച വിജയത്തോടെ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയും അണികളും തനിക്കൊപ്പമാണെന്നും ഉറപ്പിച്ച് പറയാന്‍ ഇനി ജോസ് കെ മാണിക്ക് സാധിക്കും.

പത്തനംതിട്ട
പത്തനംതിട്ടയിലെ എട്ടില്‍ 6 ബ്ലോക്ക് പഞ്ചായത്തുകളിലും വിജയം നേടാന്‍ എല്‍ഡിഎഫിന് സാധിച്ചു. കേവലം രണ്ട് ഇടത്ത് മാത്രമാണ് യുഡിഎഫ് വിജയം. കോട്ടയത്തെ 11 ല്‍ 10 ബ്ലോക്ക് പഞ്ചായത്തുകളും ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ ജില്ലയില്‍ മുന്നേറ്റമുണ്ടാക്കിയ യുഡിഎഫിന് ഇത്തവണ ജയിക്കാന്‍ സാധിച്ചത് ഒരു ബ്ലോക്ക് പഞ്ചായത്തില്‍ മാത്രമാണ്. ഇടുക്കിയില്‍ നാല് ബ്ലോക്കുകള്‍ ജയിച്ച് ഒപ്പത്തിനൊപ്പം എത്താനും എല്‍ഡിഎഫിന് സാധിച്ചു.

കഴിഞ്ഞ തവണ
കഴിഞ്ഞ തവണ പത്തനംതിട്ടയിലെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തില്‍ യുഡിഎഫിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ ഇത്തവണ 23 എണ്ണത്തില്‍ വിജയിച്ച് യുഡിഎഫിന് ഒപ്പം എത്താന്‍ എല്‍ഡിഎഫിന് സാധിച്ചു. കേരള കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ യുഡിഎഫിന് തിരിച്ചടിയേറ്റു. കോട്ടയത്ത് യുഡിഎഫിനെ പിന്തള്ളി 39 ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നിലെത്തി. 24 ഇടത്താണ് യുഡിഎഫിന് വിജയിക്കാന്‍ സാധിച്ചത്.

എറണാകുളം ജില്ലയില്‍
എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ എല്‍ഡിഎഫിന് ജോസ് കെ മാണിയുടെ കരുത്തില്‍ മുന്നേറാന്‍ സാധിച്ചു. ജോസ്, പിജെ ജോസഫ് വിഭാഗങ്ങല് പരസ്പരം മത്സരിച്ച ഭൂരിപക്ഷം സ്ഥലങ്ങളിലും ജയിച്ചു കയറാനായി എന്നത് ജോസ് കെ മാണിക്ക് നേട്ടമായി. പിജെ ജോസഫിനായി ജോസ് കെ മാണി യെ മുന്നണിയില്‍ നിന്നും ഒഴിവാക്കിയത് തെറ്റായി എന്ന ചിന്ത യുഡിഎഫില്‍ ഉയര്‍ത്തുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.

സീറ്റ് വീതം വെയ്പില്‍
ജോസിന്റെ എല്‍ഡിഎഫിലേക്കുള്ള വരവ് മുന്നണിക്കുള്ളില്‍ തുടക്കത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. സീറ്റ് വീതം വെയ്പില്‍ സിപിഐ കടുംപിടുത്തം സ്വീകരിച്ചു. എന്നാല്‍ ശക്തി കേന്ദ്രങ്ങളിലെ മികച്ച വിജയത്തോടെ മുന്നണിയില്‍ കൂടുതല്‍ ശക്തി തെളിയിക്കാനും കേരള കോണ്‍ഗ്രസ് എമ്മിന് സാധിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റനെന്ന ജോസ് കെ മാണിയുടെ ആവശ്യത്തിന് ഇനി കരുത്തേറും.

പാലാ നിയമസഭാ സീറ്റ്
പാലാ നിയമസഭാ സീറ്റ് അടക്കമുള്ള വിഷയങ്ങളില്‍ ജോസ് കെ മാണി വിഭാഗത്തിന് ഇനി ശക്തമായ വാദം ഉന്നയിക്കാം. ജോസിനെ മുന്നണിയിലെത്തിച്ച പരീക്ഷണം വിജയിച്ചതോടെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നിര്‍ത്തി കൂടുതല്‍ ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള ശ്രമം കേരള കോണ്‍ഗ്രസിലൂടെ സിപിഎം ശക്തമാക്കും. ജോസിനെ മുന്നണിയില്‍ എത്തിക്കുന്നതില്‍ ശക്തമായ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയും സിപിഎമ്മിനും മധ്യകേരളത്തിലെ മുന്നേറ്റം പ്രത്യേകിച്ച് ആത്മവിശ്വാസം പകരുന്നു.
262 ദശലക്ഷം രൂപ കയ്യില്‍ എത്തണോ ? ഇതാ ഇന്ത്യയില്‍ നിന്നും മികച്ച അവസരം
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications