തദ്ദേശ തിരഞ്ഞെടുപ്പ് ഫലം: പത്തനംതിട്ട ജില്ലയില്‍ 12 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
പത്തനംതിട്ട: തദ്ദേശ സ്വയംഭരണ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ 12 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. അടൂര്‍ നഗരസഭ- അടൂര്‍ ഹോളി എയ്ഞ്ചല്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. പത്തനംതിട്ട നഗരസഭ- പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയം. തിരുവല്ല നഗരസഭ- തിരുവല്ല എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. പന്തളം നഗരസഭ - പന്തളം എന്‍.എസ്.എസ് കോളജ് എന്നിവയാണ് നഗരസഭാ തലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.
ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ :-
മല്ലപ്പള്ളി ബ്ലോക്ക് - ആനിക്കാട്, കവിയൂര്‍, കൊറ്റനാട്, കല്ലൂപ്പാറ, കോട്ടാങ്ങല്‍, കുന്നന്താനം, മല്ലപ്പള്ളി- മല്ലപ്പള്ളി സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.
പുളിക്കീഴ് ബ്ലോക്ക് - കടപ്ര, കുറ്റൂര്‍, നിരണം, നെടുമ്പ്രം, പെരിങ്ങര- തിരുവല്ല കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.
കോയിപ്രം ബ്ലോക്ക് - അയിരൂര്‍, ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശേരി, എഴുമറ്റൂര്‍, പുറമറ്റം- പുല്ലാട് വിവേകാനന്ദ ഹൈസ്‌കൂള്‍.
ഇലന്തൂര്‍ ബ്ലോക്ക് - ഓമല്ലൂര്‍, ചെന്നീര്‍ക്കര, ഇലന്തൂര്‍, ചെറുകോല്‍, കോഴഞ്ചേരി, മല്ലപ്പുഴശേരി, നാരങ്ങാനം- കോഴഞ്ചേരി സെന്റ് തോമസ് കോളജ്.
റാന്നി ബ്ലോക്ക് - റാന്നി പഴവങ്ങാടി, റാന്നി, റാന്നി അങ്ങാടി, റാന്നി പെരുനാട്, വടശേരിക്കര, ചിറ്റാര്‍, സീതത്തോട്, നാറാണംമൂഴി, വെച്ചൂച്ചിറ- റാന്നി പെരുമ്പുഴ എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.

കോന്നി ബ്ലോക്ക് - കോന്നി, അരുവാപ്പുലം, പ്രമാടം, മൈലപ്ര, വള്ളിക്കോട്, തണ്ണിത്തോട്, മലയാലപ്പുഴ - കോന്നി എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.
പന്തളം ബ്ലോക്ക് - പന്തളം തെക്കേക്കര, തുമ്പമണ്‍, കുളനട, ആറന്മുള, മെഴുവേലി- പന്തളം എന്‍.എസ്.എസ് കോളജ്.
പറക്കോട് ബ്ലോക്ക് - ഏനാദിമംഗലം, ഏറത്ത്, ഏഴംകുളം, കടമ്പനാട്, കലഞ്ഞൂര്‍, കൊടുമണ്‍, പളളിക്കല്‍- അടൂര്‍ കേരള യൂണിവേഴ്‌സിറ്റി ബിഎഡ് സെന്റര്‍.
വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സജ്ജീകരണങ്ങള്‍
ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും, ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രത്യേകം കൗണ്ടിംഗ് ഹാളും സജ്ജീകരിക്കും. പരമാവധി എട്ട് പോളിഗ് സ്റ്റേഷനുകള്‍ക്ക് ഒരു കൗണ്ടിംഗ് ടേബിള്‍ എന്ന ക്രമത്തില്‍ ടേബിളുകള്‍ സജ്ജീകരിക്കും. ഒരു വാര്‍ഡിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളുടെയും വോട്ടെണ്ണല്‍ ഒരു ടേബിളിള്‍ തന്നെ ക്രമീകരിക്കും. ഓരോ സ്ഥാപനത്തിന്റെയും ആകെ പോളിംഗ് സ്റ്റേഷനുകള്‍ക്ക് ആനുപാതികമായി ടേബിള്‍ സജ്ജീകരിക്കും.കൗണ്ടിംഗ് ഹാളില്‍ സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണല്‍ മേശകളുടെ എണ്ണം കണക്കാക്കിയാകും സ്‌ട്രോങ്‌റൂമില്‍നിന്നു കണ്‍ട്രോള്‍ യൂണിറ്റുകള്‍ എത്തിക്കുക.
ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും
രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരും നഗരസഭകളില്‍ ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും ഒരു കൗണ്ടിംഗ് അസിസ്റ്റന്റും ഉണ്ടാകും. സാമൂഹിക അകലം പാലിച്ചാണ് മുഴുവന്‍ സീറ്റുകളും ക്രമീകരിക്കുക.
Recommended Video
കോവിഡ് സാഹചര്യത്തില്‍ മുന്‍കരുതലുകളോടെ വോട്ടെണ്ണല്‍
കോവിഡ് സാഹചര്യത്തില്‍ മുന്‍കരുതലുകളോടെയാണ് തദ്ദേശ പൊതുതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പ്രക്രിയ നടത്തുക. വോട്ടെണ്ണല്‍ ദിനത്തിന് തലേദിവസം വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കും. കൗണ്ടിംഗ് ഓഫീസര്‍മാര്‍ നിര്‍ബന്ധമായും കയ്യുറയും മാസ്‌കും ധരിച്ചിരിക്കണം. സ്ഥാനാര്‍ഥികള്‍, അവരുടെ ഏജന്റ്, കൗണ്ടിംഗ് ഏജന്റുമാര്‍ എന്നിവര്‍ മാസ്‌ക് ധരിക്കുകയും സാനിന്റൈസര്‍ ഉപയോഗിക്കുകയും ചെയ്യണം. ടേബിളുകളും സീറ്റുകളും സാമൂഹിക അകലം പാലിച്ചാകും ക്രമീകരിക്കുക.












Click it and Unblock the Notifications