പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിശ്വാസ സംരക്ഷണത്തിന് യുഡിഎഫ് ശക്തമായ നിലപാടെടുക്കും; കേരളത്തിന്റെ സൗഹാര്‍ദ്ദതയാണ് എല്‍ഡിഎഫും ബിജെപിയും തകര്‍ത്തതെന്ന് ഉമ്മന്‍ചാണ്ടി

  • By Desk
Google Oneindia Malayalam News

കോഴഞ്ചേരി: വിശ്വാസം സംരക്ഷിക്കുന്നതിന് യുഡിഎഫ് ശക്തമായ നിലപാടെടുക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പത്തനംതിട്ട പാര്‍ലമെന്റ് നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ പ്രചരണത്തിനായി കോഴഞ്ചേരിയിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

<strong>രാഹുല്‍ മാത്രമല്ല പ്രതിപക്ഷ നിരയിലുള്ളത്, വയനാട്ടില്‍ മത്സരിക്കരുതെന്ന് പറഞ്ഞത് തള്ളിയെന്ന് പവാര്‍!!</strong>രാഹുല്‍ മാത്രമല്ല പ്രതിപക്ഷ നിരയിലുള്ളത്, വയനാട്ടില്‍ മത്സരിക്കരുതെന്ന് പറഞ്ഞത് തള്ളിയെന്ന് പവാര്‍!!

കേരളത്തിന്റെ സൗഹാര്‍ദ്ദതയാണ് എല്‍ഡിഎഫും ബിജെപിയും തകര്‍ത്തത്. വളരെ ക്രൂരതയും അക്രമവുമായിരുന്നു ഇരുകക്ഷികളും കേരളത്തില്‍ നടത്തിയത്. ഇതില്‍ നിന്നെല്ലാം മോചനം ഉണ്ടാവണം. മൂന്ന് വര്‍ഷമായ എല്‍ഡിഎഫ് ഗവണ്‍മെന്റിന് ഒരു രംഗത്തും വിജയിക്കാനായില്ല. പ്രളയം മനുഷ്യ നിര്‍മ്മിതമായിരുന്നു എന്ന് കോടതി പറഞ്ഞത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

Oommen Chandy

ജനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയെക്കുറിച്ച് വലിയ പ്രതീക്ഷയാണുള്ളത്. പറഞ്ഞാല്‍ പറഞ്ഞപോലെ ചെയ്യുന്ന സ്വഭാവക്കാരനാണ് രാഹുല്‍ ഗാന്ധി. പത്തുകോടി ആളുകള്‍ക്ക് തൊഴില്‍ നല്‍കുമെന്നും 15 ലക്ഷം വീതം ഓരോരുത്തര്‍ക്കും നല്‍കുമെന്നും പ്രഖ്യാപിച്ച നരേന്ദ്രമോദിയുടെ പൊള്ളയായ വാക്കുകള്‍ നിലനില്‍ക്കുകയാണ്. മറിച്ച് പാവപ്പെട്ട കുടുംബങ്ങള്‍ പ്രതി വര്‍ഷം 72000 രൂപ നല്‍കുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം നടപ്പിലാക്കുന്നതിനുവേണ്ടിയാണ് പറഞ്ഞിരിക്കുന്നത്.

ജനങ്ങള്‍ക്ക് അക്കാര്യത്തില്‍ വിശ്വാസമുണ്ട്. മിനിമം ഇന്‍കം ഗ്യാരണ്ടി എന്നത് നടപ്പിലാക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇക്കഴിഞ്ഞ നാലാം തീയതി നോമിനേഷന്‍ കൊടുക്കാനെത്തിയ രാഹുല്‍ ഗാന്ധിക്ക് കിട്ടിയ സ്വീകരണം ഏറെ വലുതായിരുന്നു. നരേന്ദ്രമോദി 5 വര്‍ഷം ഭരിച്ചത് ഏകാധിപതിയെപ്പോലെയാണെന്നും ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭയമായിരുന്നുവെന്നും പറഞ്ഞു. രാഹുല്‍ഗാന്ധിക്ക് കരുത്തേകാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയെ വിജയിപ്പിക്കമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

യുഡിഎഫ് ചെയര്‍മാന്‍ ബാബു കൈതവന അധ്യക്ഷത വഹിച്ചു. ഡി.സി.സി. വൈസ് പ്രസിഡന്റ് കെ.കെ. റോയിസണ്‍, അഡ്വ. കെ. ശിവദാസന്‍ നായര്‍ എക്സ് എംഎല്‍എ, മാലേത്ത് സരളാദേവി എക്സ് എംഎല്‍എ, എഐസിസി അംഗം മുരുകാനന്ദ്, അഡ്വ. എ. സുരേഷ് കുമാര്‍, മുന്‍ ഡി.സി.സി. പ്രസിഡന്റ് പി. മോഹന്‍ രാജ്, കെ.പി.സി.സി. അംഗം എ. ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Lok sabha elections 2019: Oommen Chandy's comment against LDF and BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X